Monday, November 17, 2014

പ്രണാമം...


നീല നക്ഷ്ത്രത്തിന്‍ ആദ്യ ദീപാങ്കുരം
വഴിവിളക്കാകുമീ  ക്രിസ്തുമസ് രാത്രിയില്‍..
ജന്മ ദു:ഖങ്ങള്‍ തന്‍ ഭാണ്ഡം മുറുക്കി നീ
തീര്‍ഥാടനത്തിന്നിറങ്ങുന്ന യാത്രികന്‍
       ശിശിരങ്ങള്‍ കൊത്തിയ ശിഖരശില്പങ്ങളായ്
       ഇലയൂര്‍ന്ന തരു ജാലം നിദ്ര പൂകീടവെ
       എത്താ മരകൊന്‍പിലൊറ്റക്കു വിരിയുന്ന
       ഒരു കുഞ്ഞു പൂവിന്‍ വസന്ത സങ്കീര്‍ത്തനം..
പൊന്നും സുഗന്ധവും മാതളകനികളും
മഞ്ഞു പോല്‍ ലോലമാം വെണ്‍ ലില്ലിപൂക്കളും
ഉണ്ണി തിരുമുന്‍പില്‍ കാഴ്ച വച്ചീടുവാന്‍
കിഴക്കു നിന്നെത്തുന്ന ജ്ഞാന മഹോത്സവം..
        ആത്മ ദു:ഖത്തിന്റെ ശ്യാമ ശൃംഗങ്ങളില്‍
        തിങ്കളായ് മിന്നുന്ന കൈവല്യ ബിംബം..
        വ്രണിതമെന്‍ ഹൃദയത്തിന്‍ ശോണതീരങ്ങളില്‍
        അലയൊടുങ്ങാത്തൊരു  ശാന്തി ഗീതം...

Monday, November 18, 2013

പേരന്റ്സ് ഡേ



നവംബറിലെ ശനിയാഴ്ച എത്രയോ നാളുകാത്തിരുന്നെത്തിയ ഒരു ദിവസം പോലെയായിരുന്നു.ആവര്ത്തനവിരസമായ  ഔദ്യോഗിക ജീവിതത്തിന്റെ
പതിവുപ്രോട്ടോകോള് തുടക്കമായിരുന്നു അന്നും .ആറുമണിക്കെഴുന്നേല്പ്.
പ്രഭാത ശുദ്ധികര്മ്മങ്ങള്‍.ഇസ്തിരിയിടല് . കെ എസ് ആര്ടിസി ബസ് യാത്ര..
അറ്റന്ഡന്സ് ഒപ്പുവെക്കല്‍. എങ്കിലും പതിവില് നിന്ന് വ്യത്യസ്ഥമായി സേവനാര്ഥികളില്
ഒരാള് ലെതര് ബൈന്ഡ് ചെയ്ത ഒരു  വിശുദ്ധ സത്യവേദ പുസ്തകം  സമ്മാനിച്ചപ്പോള് .
പെട്ടെന്ന് ദിവസം ധന്യമായതു പോലെ എനിക്കു തോന്നി.മേശപുറത്തിരിക്കുന്ന പൂപാത്രത്തില്
പതിവില്ലാതെ   വെളുത്ത ലില്ലിപൂക്കളും അപ്പോഴാണ് ഞാന് ശ്രദ്ധിച്ചത്..ഒരു പക്ഷെ
അതുവരെ കൂമ്പിനിന്ന മൊട്ടുകള് അപ്പോള് വിടര്ന്നതു മാകാം..അന്നത്തെ രാത്രിവായനയില്
ബൈബിളും ഉള്പെടുത്താന് ഞാന് അപ്പോള് തന്നെ തീരുമാനിച്ചു...തീര്ച്ചയായും ഞാന് വായിച്ചു
തുടങ്ങുന്നത് സോളൊമന്റെ ഗീതങ്ങളായിരിക്കും...(മാതളങ്ങള് തളിര് ചൂടിയില്ലേ..കതിര്പാല്മണികള് കനമാര്ന്നതില്ലേ.. മദകൂജനമാര്ന്നിണ പ്രാക്കളില്ലെ..!)
 മുറിയില് ആളൊഴിഞഞപ്പോള് ആരും കാണുന്നില്ലെന്ന് ഉറപ്പുവരുത്തി ഞാന് വേദപുസ്തകം തൊട്ടു
നെറുകില് വക്കുകയും ധൃതിയില് ഒരു സ്വാര് പ്രാര്ഥന നേരുകയും ചെയ്തു... മക്കളുടെ സ്കൂളിലെ  പാരന്റ്സ് ഡേയില് പങ്കെടുക്കാന് ജോലിസ്ഥലത്തുനിന്ന് നേരത്തെ ഇറങ്ങണം..ഞാന് ഒരു ഉച്ചലീവ് അരപായ കടലാസില്‍     എഴുതാന് തുടങ്ങി...
പൊടുന്നനെ കാലവൃഷം ആരോപിടിച്ചുകുലുക്കിയത് പോലെ പത്തിരുപത് വര്ഷപൂക്കള് കൊഴിഞ്ഞു
വീണു...മത്സരങ്ങളുടെയും കാത്തിരിപ്പിന്റെയും പരീക്ഷകാലങ്ങളുടെയും ലോകത്തെ വിദ്യാര്ഥിയായി
ഞാന്‍...സംശയം തീര്ക്കാന് സാംസംഗ് ഗ്യാലക്സി ടാബിലെ ഫ്രണ്ട് ക്യാമറ യില് ഒന്നു മുഖം നോക്കി
അതെ ,തലയിലെ വെള്ളി വരകള് അപ്രത്യക്ഷമായിരിക്കുന്നു..മീശകനം കുറഞ്ഞ് കറുത്ത ഒരു വരമാത്രമായിരിക്കുന്നു...
ഏങ്ഗ്രി ബേഡിന്റെ ചിത്രമുള്ള പൗച്ചില് കരുതിയിരുന്ന എച്ബി ,ടൂബി പെന്സിലുകള് ഞാന് മുനകൂര്പ്പിക്കുകയും ലക്സിപെന്നുകള് ശരിക്ക് എഴുതുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്തു..
അപ്പൊഴേക്കും സമയം ഒരു മണി ആയിരുന്നു..അഞ്ച് മിനിറ്റ് നിര്ത്താതെ ഓടിയതുകൊണ്ട്
സമയത്തിനു തന്നെ ബസ് കിട്ടി,സമയത്തിനു തന്നെ സ്കൂളില് എത്തിചേര്ന്നു.....
സ്പോര്ട്സ് മതസരങ്ങള് തുടങ്ങികഴിഞ്ഞിരുന്നു... മധ്യവയ്സകകളും ചെറുപ്പകാരികളുമായവീട്ടമ്മമാര്,കൃഷ്ത്രീയിലെ പാട്ടിന്റെ താളത്തില് വട്ടത്തിലിട്ടിരിക്കുന്ന
ചെയറുകള്ക്കു ചുറ്റും ഓടികൊണ്ടിരിക്കുകയാണ്.ഓരോ റൗണ്ട് കഴിയുമ്പോഴും അവരുടെ
ചുറുചുറുക്ക് കൂടികൊണ്ടിരുന്നു...പ്രായം അവരില്നിന്നും പറന്നകലുകയാണ്....ഒടുവില്
അവരിലൊരാള് അവശേഷിക്കുന്ന ഒരേയൊരു ചെയര് സ്വന്തമാക്കും...അപ്പോഴേക്കും മുടിയിരുവശവും പിന്നിയിട്ട് റിബ്ബണ് കെട്ടിയ യൂണിഫോമിട്ട വിദ്യാര്ഥിയായി മാറിയിട്ടുണ്ടാകും അവര്‍...നിഷ്കളങ്കമായ കണ്ണുകളില്
ഒരു ലോകജേതാവിന്റെ ഭാവം...
        ഞാന് ഓഫ് സറ്റേജ് മത്സരങ്ങള് നടക്കുന്ന ക്ലാസ്സ് റും ലക്ഷ്യ്മാക്കി നടന്നു...
 കഥ കവിതാ , പടം വര മത്സരങ്ങളില് പങ്കെടുക്കാന് പത്തു പതിനഞ്ചു പേരുണ്ടായിരുന്നു..
 ഒരാള്ക്ക് എത്ര മത്സരങ്ങളിലും പങ്കെടുക്കാം..പക്ഷെ അനുവദനീയമായ സമയം മാക്സിമം രണ്ടു മണിക്കൂറായിരിക്കും...എല്ലാത്തിനും പങ്കെടുക്കണോ...അതൊ ഒന്നില്മാത്രം നന്നായി പങ്കെടുത്ത്
ഒരു ട്രോഫി യെങ്കിലും സ്വന്തമാക്കണോ? .. ആശയകുഴപ്പം  ...അവസാനം ആര്ത്തി തന്നെ ജയിച്ചു
 മൂന്നു മതസരങ്ങള്ക്ക് പേരു കൊടുത്തു...
     ആദ്യം കഥാ മത്സരമായിരുന്നു: കണ്ണട വച്ച മിസ് വന്ന് വിഷയം അനണ്സ് ചെയ്തു...
  " വിദ്യാലയ സ്മരണ" .ഒരു സ്കൂള് മത്സരത്തിന്റെ പഴയ ഗൃഹാതുര ലഹരി ...
   ഞാന് ധൃതിയില് കഥയെഴുതിതുടങ്ങി... ഒരു പാട് ഓര്മ്മകള് വന്ന് ക്യൂ നില്ക്കുന്നുണ്ടെങ്കിലും
 കഥയ്ക്കു പറ്റിയ പ്ലോട്ടൊന്നും  അതില് നിന്ന് കണ്ടെത്താനായില്ല..
ഒടുവില് ഒരു നക്ഷത്ര നീരീക്ഷണരാത്രീയില് കഥ തുടങ്ങി വച്ചു...സ്വാഭാവികമായും ഓര്മ്മകളുടെ
ആകാശത്ത് മിഥുനം രാശിയിലെ ഇരട്ട നക്ഷത്രങ്ങളെ പോലെ രണ്ടു പേരുകള് തെളിഞ്ഞു വന്നു.അതിലൊരാള്
അധ്യപകനായിരുന്നു,മറ്റെയാള് തോറ്റു തോറ്റു തൊപ്പിയിട്ടു നില്ക്കുന്ന ഒരു വിദ്യാര്ഥിയും...
സ്റ്റാര് വാചിംഗ്, ബേഡ് വാച്ചിംഗ്...വാച്ചിംഗ് നാച്വര് ഏന്റ് സൊസൈറ്റി..ഒടുവില് വിപ്ലവപ്രസ്ഥാനത്തിലേക്കും  കഥ നീണ്ടു..
        അടുത്തത് പെന്സില് ഡ്രോയിംഗ് ആണ്..വിഷയം മാര്ക്കറ്റ്..അതിനുവേണ്ടി കഷടി അരമണിക്കൂറെ
മാറ്റിവയ്ക്കാനുള്ളൂ... അതുകൊണ്ട് മാര്ക്കറ്റില് വില്പനക്കാര് കുറവായിരുന്നു...വാങ്ങുന്നവരും..
 എന്നാലും പച്ചകറിവണ്ടിയും വിശ്രമിക്കുന്നകാളയേയും വരച്ചുവച്ചു... മീന് കുട്ടയുമായി മറിഞ്ഞു വീണുകിടക്കുന്ന മീന് കാരിയേയും അവള്ക്കു ചുറ്റും ആര്ക്കുന്ന  പക്ഷിമൃഗാദികളെയും വേണ്ടെന്ന്
 വച്ചു...എന്നിട്ടും കവിതയെഴുത്തിന് ഇരു പതു മിനിറ്റേ ബാക്കിയുണ്ടായിരുന്നുള്ളൂ...
"ഒരു പുഴയുടെ മരണം" എന്നതായിരുന്നു കവിതാരചനക്കുള്ള വിഷയം ....
          വെട്ടിയും തിരുത്തിയും കവിതയും ഒരു വിധം ഒപ്പിച്ചു..എഴുത്തിലുള്ള ആത്മാര്ഥതകന്ടാവാം
 ഒരു പത്ത് മിനിറ്റ് കൂടി മോളുടെ ക്ലാസ്സ് മിസ്സ് കൂടിയായ സൂപര് വൈസര് അനുവദിച്ചു തന്നു...
           കവിത ഒരു പാട്ടിന്റെ രൂപത്തിലായിരുന്നു....പുഴയുടെ പാട്ടെന്നു തലകെട്ടും
 കൊടുത്തു...... ഓര്മ്മയില് വരുന്ന ചിലവരികള് എടുത്തെഴുതുന്നു...
                   '' ഹരിതാര്ദ്രമായൊരു കാടിന്റെ ഹൃദയത്തില്
                    ഒരു മഞ്ഞു തുള്ളിയായ് ഞാന് തുളുമ്പി...
                    ഇറ്റിറ്റു വീണൊരു നീര്ചോലയായ് പിന്നെ
                    പൊട്ടിചിരിക്കുന്ന കാട്ടാറുമായ്..
                    പേരാറുപെരിയാറു പേരുകള് പലതെന്നാല്
                    പുഴകള്ക്ക് നേരെന്നു മൊന്നു തന്നെ,
                    നീരറിവുമോന്തി തഴക്കും തരുക്കളാല്
                    നിബിഡമാണെന്റെയീ തീരങ്ങളും..
                    പുഴയായി ഭൂവില് ജനിച്ചു വെന്നാല്
                    കടല് തേടിയൊഴുകുന്നതാണു കര്മ്മം
                    ടുവിട്ടൊഴുകി ഞാന് നാടണയെ       
                    എതിരേല്ക്കുവാനെത്ര ജന്മ ശാപം...
                    ചപ്പുകള് ചവറുകള് പ്ലാസ്റ്റിക്ക് കുപ്പികള്,ഏതോ,
                     കല്ല്യാണ സദ്യതന് ബാക്കി പത്രം
                     മണലൂറ്റു വാനെത്തും യന്ത്ര മുരള്ച്ചകള്‍...
                     വിഷ വാതകത്തിന്റെ സര്പ്പദംശം..
                     മാലിനീ നദിയല്ല, ' മാലിന്യ' വാഹിനി...
                    നിളയല്ല ,നീരറ്റ പൂഴിപരപ്പു ഞാന്‍
                     പാടുവാനിനിയൊരു പാട്ടുമില്ല
                     ആടുവാനിനിയില്ല നടനവേഗം...
                     കടലെന്ന കാമനെ ഒരു നോക്കുകാണാതെ
                     നീര്മാറിലൊരു വേള തലയൊന്നു ചായ്ക്കാതെ
                     മറയുന്നു മായുന്നു മണ്ണിതില് ഞാന്‍....
     പേരന്റ്സ് ഡേയോടനുബന്ധിച്ച അന്നത്തെ സംഗീത സന്ധ്യക്കു മുമ്പ് തന്നെ
 യായിരുന്നു വാലിഡിക്ടറി ഫന്ക്ഷനും...പ്രതീക്ഷനിര്ഭരമായ കാത്തിരിപ്പിന്റെ അതേ സുഖലഹരി വീണ്ടും..
 സത്യത്തില് വലിയ ഒരു കാത്തിരിപ്പിനുള്ളിലെ  കൊച്ചു കൊച്ചു കാത്തിരിപ്പുകളല്ലെ ജീവിതം.. ചെറിയ ചെറിയ മത്സരങ്ങള് ചേര്ന്നൊരുക്കുന്ന വലിയ മത്സരവും…,ഒരു പ്രണയലേഖനത്തിനോ എസ് എം എസിനോ ഉള്ള ഒരു മറുപടിക്ക്, മത്സരഫലങ്ങള്ക്ക് ,പുതിയൊരു സിനിമക്കൊ പുസ്തകത്തിനോ,സര് വോപരി ഒരു നല്ല നാളെക്ക് നമ്മള് എപ്പോഴും കാത്തിരിക്കുന്നു...കാത്തിരിപ്പിന്റെ ടെന്ഷന് താങ്ങതെ പലപ്പോഴും നമ്മള് വിശ്വാസികളും അന്ധവിശ്വസികളുമൊക്കെയാകുന്നു...പ്രാര്ഥിക്കുന്നു. വഴിപാടുകള് നേരുന്നു..
            എന്തായാലും എന്റെ കൊച്ചുകുടുംബത്തിനെ സാക്ഷി നിര്ത്തി  ആ സായാഹ്നത്തില്‍ ,കഥക്കും കവിതക്കും വരക്കുമായി
 പിന്നേക്കു പിന്നാലെ മൂന്നു  സമ്മാന ട്രോഫികള് സ്കൂള് പ്രിന്സിപ്പാളില് നിന്ന് ഏറ്റ് വാങ്ങുമ്പോള് , .."നിമിഷം ...
സുവര്ണ്ണ നിമിഷം .." എന്ന പാട്ടായിരുന്നു എന്റെ മനസ്സില്‍......പിന്നെ രാത്രി വൈകിയാണെങ്കിലും അന്നെന്റെ പിറന്നാളായിരുന്നുവെന്നറിഞ്ഞപ്പോള് വീണ്ടും ലില്ലിപൂക്കളുടെ തൂവെണ്മ...കുളിര്മ്മ..
      ഇത്തരം സ്വര്ണ്ണ തരികള് എന്നെങ്കിലും കണ്ടുകിട്ടും എന്ന പ്രതീക്ഷയിലാണ് നമ്മളെന്നും ജീവിതത്തിന്റെ
കല്ക്കരി ഖനികള് തുരന്നുകൊണ്ടിരിക്കുന്നത്...കാത്തിരിക്കാന് കാര്യമായിട്ടൊന്നു മില്ലാതെയാകുമ്പോള് ഞാന്
പത്തു രൂപക്ക് ഒരു കേരള ലോട്ടറി എടുക്കുന്നു...പത്തു ലക്ഷവും പവനും പ്രതീക്ഷിച്ച് ദിവസങ്ങള് കഴിച്ചുകൂട്ടുന്നു....