Friday, November 11, 2011

രണ്ട് തമാശകള്‍

രണ്ട് തമാശകള്‍

NO: 1

ഒരു ഇംഗ്ലീഷ് കാരന് കഫെയില് ഇരുന്ന് ലഞ്ച് കഴിക്കുകയാണ്.പെട്ടെന്ന് കഫെയുടെ ചില്ലു വാതില് തള്ളിതുറന്ന്

ഒരു ഭീമന് പാന് കരടി(giant panda) ഉള്ളിലേക്ക് പ്രവേശിച്ചു.ഇംഗ്ലീഷു കാരന് കൗതുകത്തോടെ നോക്കിനില്ക്കെ അതു കൂളായി ഒരു ചെയറില് ചെന്നിരുന്ന് മെനു പരിശോധിക്കുകയും,രണ്ട് ബര്ഗര്,വണ് പ്ലേറ്റ് പൊട്ടറ്റൊ ഫ്രയ്,ഒരു മില്ക്ക് ഷേക്ക്... എന്നിങ്ങനെ ഓര്ഡര് ചെയ്യുകയുംചെയ്തു.അതിനു ശേഷം വളരെ കൂളായി ഇതെല്ലാം തിന്നു തീര്ത്ത്,നാപ്കിന് എടുത്ത് മുഖം തുടച്ചു.കരടികുട്ടന് ഇനിയെന്തിനാണ് ഭാവം എന്ന് ഇംഗ്ലീഷുകാരന് അന്തിച്ചു നില്ക്കെ അത് ഒരു റൈഫിള് എടുത്ത് തുടരെ തുടരെ രണ്ട് കസ്റ്റമേഴ്സിനെ വെടിവെച്ചിട്ടു. പിന്നെ, പുകയും ഊതി പുറത്തേക്ക് ഓടി പോയി...എല്ലാം വളരെ കൂളായി തന്നെ!!ഇതെല്ലാം കണ്ട് ഇംഗ്ലീഷ്കാരന്‍ പരിഭ്രമിച്ചു വശമായെങ്കിലും മറ്റുള്ളവര്‍ക്ക് യാതൊരു കൂസലുമില്ല..അയ്യാള് അടുത്തുകണ്ട വെയിറ്ററോട് "വാട്ട് ഹെല് ഈസ് ഗോയിംഗ് ഓണ് ഹിയര്‍(ഇതെന്ത് പണ്ടാറാ ഇവിടെ നടന്നെ?)" എന്ന് ചോദിച്ചു. ഇതിലെന്താണിത്ര അത്ഭുതം എന്ന ഭാവമായിരുന്നു വെയ്റ്റര്ക്ക്..

" ഇങ്ങനെ കണ്ണു തള്ളാന് മാത്രം ഒന്നുമില്ലോ..?!,സംശയമുണ്ടെങ്കില് നിങ്ങള് പോയി ഡിക്ഷണറി നോക്കൂ".റസ്റ്റൊറന്റില് നിന്ന് ഇംഗ്ലീഷുകാരന് നേരെ പോയതു ലൈബ്രററിയിലേക്ക്....അവിടെ ഒരലമാരയില് ഭംഗിയായി അടുക്കിവച്ചിരിക്കുന്ന ഡിക്ഷണറികളില് നിന്ന് അയ്യാള് Oxford തന്നെ തിരഞ്ഞെടുത്തു.അതില് പാന്ഡയ്ക്ക് അര്ഥം കൊടുത്തിരിക്കുന്നത് ഇങ്ങനേയാണ്:panda- a big furry , black and white animal that lives in the rain forest of China.It eats shoots and leaves

* * * *

ഈയിടെ വായിച്ച phantoms in the brain(author:Dr Ramachandran and sandra Blakeslee;price-299 )എന്ന പുസ്തകത്തില് നിന്നെടു

ത്ത ഒരു തമാശയാണ് ഇത്.തമാശയെ കുറിച്ച് ഗൗരവമായ ചില നീരീക്ഷണങ്ങള് നടത്തുന്ന the patient who died laughing എന്ന അധ്യായത്തിലാണ് ഫലിതം.മനസ്സിന്റെ ഘടനയും മനുഷ്യ പ്രകൃതിയും ചില ക്ലിനികല് നിരീക്ഷണ പരീക്ഷണങ്ങളിലൂടെ മനസ്സിലാക്കുന്നതാണ് പുസ്തകത്തിലെ പ്രദിപാദ്യം.

മസ്തിഷ്കത്തിലെ നിരവധി പ്രത്യേകതകളെ പേപ്പറും പേനയും മാത്രം ഉപയോഗിച്ചുപോലും കണ്ടെത്താമെന്ന് ലേഖകന് സമര്ഥിക്കുന്നു. പ്രസ്തുത അധ്യായത്തില് ,ഫലിതത്തിന് ലേഖകന് ശാസ്ത്രീയമായ നിര് വചനം കണ്ടെത്തുന്നതിങ്ങനെ:when a person walk along the garden path of expectation and there is a sudden twist at the end that results a complete reinterpretation of the same facts and the new interpretation is trivial rather than terrifying,laughter ensues.

പ്രതീക്ഷയുടെ ഉദ്യാനപാത കൂടുതല് വളഞ്ഞതാകുന്നത് തമാശയുടെ ആസ്വാദ്യത വര്ധിപ്പിക്കുന്നു.മാത്രമല്ല ,മികച്ചതമാശകള് ഉണ്ടാകുന്നത് ലൈംഗികത ,വംശീയത,വര്ഗീയത ഇതിലേതെങ്കിലും ഒന്ന് അന്തര്ധാരയാകുമ്പോഴാണ് എന്നും ലേഖകന് നിരീക്ഷിക്കുന്നു.ഉദാഹരണത്തിന് അടുത്ത തമാശനോക്കിയാലും..

* * *

No: 2

കഥ നടക്കുന്നത് ഒരു english ബാറിലാണ്.അധികം തിരക്കില്ലാത്ത ഒരു സായാഹ്ന സമയം..ബാറിലേക്ക് ഒരു സ്ഥിരം കസ്റ്റ മര് കടന്നു വരുന്നു.അയ്യാളുടെ കയ്യില് ഒരു ചെറിയ ബ്രൗണ് പേപ്പര് സഞ്ചിയുമുണ്ട്.ഒഴിഞ്ഞ ഒരു മൂലയില് ചെന്നിരിക്കുന്ന അയ്യാളുടെ അരികത്തേക്ക് ചുണ്ടില് ഒരു ചിരിയും ട്രേയില് സ്ഥിരം കോക്ടെയിലിനുള്ള വിഭവങ്ങളുമായി സപ്ളയര് എത്തി.വിശേഷങ്ങള് ചോദിച്ചുകൊണ്ട് cocktail മിക്സുചെയ്യുന്നതിനിടയിലാണ് മേശപുറത്തിരിക്കുന്ന കൗതുകമുള്ള സഞ്ചി സപ്ലയറുടെ ശ്രദ്ധയില് പെടുന്നത്.

"എന്താണിഷ്ടാ സഞ്ചിയില്?!"അയ്യാള് ആകാംക്ഷയോടെ ചോദിച്ചു.കസ്റ്റമറുടെ മുഖത്ത് ഒരു ചിരി വിടര്ന്നു..

"ങാ അതോ? അതൊരു ചെറീയ വിശേഷം...കാണണൊ തനിക്ക്?"കസ്റ്റമര് സഞ്ചിക്കുള്ളില് കയ്യിട്ട് ഒരു ചെറിയ പിയാനോ പുറത്തെടുത്തു.. ആറിഞ്ചു മാത്രം നീളമുള്ള ഒരു പിയാനൊ..!ഒറിജിനലിന്റെ ഒരു മിനിയേച്ചര് !!

"കൊള്ളാം ...എന്തായിത്?!" സപ്ലയറുടെ ജിജ്ഞാസക്ക് മറുപടി നല്കാതെ ,അയ്യാള് വീണ്ടും സഞ്ചിയില് കയ്യിട്ട്

മറ്റൊന്നു പുറത്തെടുത്തു.കഷ്ടിച്ച് ഒരടി നീളമുള്ള ഒരു കൊച്ച് മനുഷ്യന് !പുറത്ത് വന്നതും കുഞ്ഞു മനുഷ്യന് ഓടി ചെന്ന് പിയാനോ വായിക്കാന് തുടങ്ങി...ഇതെല്ലാം കണ്ട് സപ്ലയര് അത്ഭുതം കൂറി..." ചങ്ങാതീ.. pianist-നെ എവിടന്ന് കിട്ടി?''അതിനു മറുപടിയായി കസ്റ്റമര് തന്റെ സഞ്ചിയില് നിന്ന് അവസാന ഐറ്റവും പുറത്തെടുത്തു...ചിത്ര പണി ചെയ്ത, വില്ലു പോലെ വളഞ്ഞ വെള്ളി പിടിയുള്ള ഒരു മാജിക് ലാമ്പ് ! പിന്നെ

നെടു വീര്പ്പോടെ പറഞ്ഞു " നോക്കു ..ഇതൊരു അറബി എനിക്ക് തന്നതാണ്.അതെ, പഴയ മന്ത്ര വിളക്കു തന്നെ..ഉള്ളില്‍ ജീനിയുമുണ്ട്.മന്ത്രം ചൊല്ലി വിളക്കിലുരസിയാല്‍ അവന്‍ വരും..ചോദിക്കുന്ന വരവും തരും..പക്ഷെ ഒരാള്‍ക്ക് ഒരിക്കലെ തരൂ..ഒന്നു

പരീക്ഷിക്കുന്നോ ?" ഒന്നു ശങ്കിച്ചിട്ടാണെങ്കിലും സപ്ലയര്‍ തന്റെ ഭാഗ്യം പരീക്ഷിക്കാന്‍ തയ്യാറായി.മാജിക് ലാമ്പ് കയ്യിലെടുത്ത് അയ്യാള്‍ വിരലുകൊണ്ടുരസി.പെട്ടെന്ന് പുകപടലവും അതിനുള്ളില്‍ ജീനിയും പ്രത്യക്ഷമായി.നെഞ്ചില്‍ കയ്യി വച്ച് അതു താണു വണങ്ങി..".." ഹുസൂര്‍ ..വരം ചോദിച്ചാലും.." ജീനി മൊഴിഞ്ഞു.

"മില്യണ്‍ ബക്സ്.." സം യമനം വീണ്ടെടുത്ത സപ്ലയര്‍ ആവശ്യ പെട്ടത് പണമാണ്.പണത്തെക്കാള്‍ വലിയൊരുവരം വേറെയില്ലല്ലോ..അതുണ്ടെങ്കില്‍ പിന്നെ മറ്റു വരങ്ങളും വേണ്ട്..

ജീനി ഒന്നു കണ്ണടച്ചു തന്റെ കയ്യിലെ മാന്ത്രിക വടി വീശി..."ശും.."ഉടനെ മുറിയില്‍ താറാവുകളുടെ കലപില ഉയര്‍ന്നു.സപ്ലയര്‍ നോക്കുമ്പോള്‍ മുറിയില്‍ പതിനായിരകണക്കിന് താറാവുകള്‍...ക്വാക്..ക്വാക്.."

പരിഭ്രമിച്ചു പോയ അയ്യാള്‍ കസ്റ്റമറുടെ നേരെ തിരിഞ്ഞു.

"ഈ ജീനിക്കെന്താ ചെവികേട്ടു കൂടെ ! bucks ചോദിച്ചപ്പോ ducks ആണല്ലോ കിട്ടിയത്. സുഹൃത്തിന്റെ നിരാശ ഷെയര്‍ ചെയ്തുകൊണ്ട് കസ്റ്റമര്‍ പറഞ്ഞു.." വിഷമിക്കാതെടോ എന്റെകാര്യം ഇതിലും

കഷ്ടമായിരുന്നു. well, do you really think I asked for a twelve -inch pianist?