ലോകത്തെവിടെയും അടിച്ചമര്ത്തലും,നീതി നിഷേധവും വിപ്ലവത്തിന്റെ ചുവന്ന വിത്തുകള്ക്ക് വേരോടുവാന്
വളക്കൂറുള്ള
മണ്ണ് സൃഷ്ടിക്കുന്നു.കേരളത്തിന്റെ രാഷ്ട്റീയ ഭൂപ്രകൃതിയിലും
ഇത്തരം ചതുപ്പുകള്‍ ഉണ്ട്; പ്രതിഷേധത്തിന്റെ
ഒരു ജ്വാലാ കലാപം എപ്പോള്‍ വേണമെങ്കിലും ഇവിടെയും പ്രതീക്ഷിക്കാം..
അത്തരം
ഒരു സൂചനയാണ് ശ്രീ രൂപേഷിന്റെ 'വസന്തത്തിലെ പൂമരങ്ങള്‍' എന്ന നോവല്‍ നല്‍കുന്നത്...
പ്രതിപാദ്യം
ഗൗരവമുള്ളതായിരിക്കുമ്പോഴും
ഉദ്വേഗഭരിതമായ
കഥാകഥനരീതി
ഇതിനെ രസകരമായി വായിച്ചുപോകാവുന്ന
മികച്ച ഒരു പൊളിറ്റിക്കല്‍
ത്രില്ലര്‍
ആക്കിമാറ്റുന്നു.എഴുത്തുകാരന്റെ
ഭാഷ സരളവും ഋജുവുമാണ്.സ്ഫടിക നിര്മ്മലമായ ജലരാശിയിലൂടെ എന്ന പോലെ കഥാപാത്രങ്ങളോരോരുത്തരുടെയും
ആത്മാവിന്റെ
അടിത്തട്ടുവരെ
തെളിഞ്ഞുകാണാം.
പച്ചതുരുത്തുകളുടെ
ശീതളഛായ വിരിച്ച് നില്ക്കുന്ന ക്യാന്പസും,പുറംനാട്ടുകാരായ
തൊഴിലാളികള്‍
പടുത്തുയര്‍ത്തുന്ന സ്വപ്ന നഗരിയും,കവിതയെഴുത്തുകാരനായ
കളക്ടറേയും
നമുക്ക് സമകാലികമായി തിരിച്ചറിയാം.സഖാക്കളുടെ ദാരിദ്ര്യത്തെ കുറിച്ച് നോവലിസ്റ്റിന്റെ
ചില നര്മ്മ നിരീക്ഷണങ്ങള്‍
വായനക്കാരനെ
അറിയാതെ ചിരിപ്പിക്കാന്‍
പര്യാപ്തമാണ്.(പഴയകാല പാര്ട്ടി ഓഫീസിലെ ചില സഖാക്കള്‍ അണ്ടര്‍ വെയര്‍ വരെ
ഷെയര്‍
ചെയ്യുന്നതും,മറ്റൊരിക്കല്‍ കാല പഴക്കത്താല്‍ വലപരുവമായ അണ്ടര്‍ വെയര്‍ തുറയിലെ മുക്കുവര്‍ മീന്‍ പിടിക്കാന്‍ എടുത്തുകൊണ്ടുപോകുന്നതും)
മനുഷ്യ മനസ്സിന്റെ അടിസ്ഥാന ത്വരകള്‍ അസമത്വവും സ്വാര്ഥതയുമാണെന്നും സമത്വസുന്ദരമായ ഒരു വാഗ്ദത്ത തീരം ചില കാല്പനിക മനസ്സുകളുടെ പാഴ് കിനാവ് മാത്രമാണെന്നും ഉള്ള മനശാസ്ത്രപരമായ ഒരു ശങ്ക വച്ചു പുലര്ത്തുമ്പോഴും ,വിധ്വംസകപ്രവര്‍ത്തനങ്ങള്‍ വിദ്വേഷത്തോടെ മാത്രം നോക്കികാണുമ്പോഴും,ഇടതുപക്ഷ പ്രസ്ഥാനങ്ങളോട് ഉള്ളിന്റെ ഉള്ളില്‍ ഒരു ആദരവ് എന്നും സൂക്ഷിച്ചിരുന്നു.ഒരു പക്ഷെ എല്ലാ കരിയറിസ്റ്റുകളേയും
പോലെ സ്വന്തം ജീവിതത്തില്‍ നിന്ന് ഒരു വിലയും കൊടുക്കാതെ,വിപ്ലവത്തോട് ഗൃഹാതുരത്വത്തോടെ
താദാത്മ്യം
പ്രാപിക്കുന്നതിലുള്ള
സുഖമായിരിക്കാം
അതിനുപിന്നില്‍...നോവല്‍ ഇതള്‍ വിടര്‍ത്തുന്നതും ഇത്തരമൊരു കഥാപാത്രത്തിന്റെ
കാഴ്ചപാടിലൂടെയാണ്...ബ്യൂറോക്രസിയുടെ
ഭാഗമായിരിക്കുമ്പോഴും
വിപ്ലവത്തിന്റെ
തീക്കനലുകള്‍
ഉള്ളില്‍
സൂക്ഷിക്കുന്ന
ഇന്ദു എന്ന IAS ഓഫീസര്‍...ഒരു പക്ഷെ ഒരു ശരാശരി വായനക്കാരന് ഇവരിലായിരിക്കും
തന്റെ സ്വന്തം പ്രതിഛായ കണ്ടെത്തുന്നത്...
" ഉണ്ണുന്നതും ഉറങ്ങുന്നതും സദാസമയം നിരീക്ഷിക്കപെട്ടുകൊണ്ടിരിക്കുന്ന വര്ത്തമാന ലോകത്ത് കാമവും വെറുപ്പുമെല്ലാം ഉപയോഗിക്കപെടാം...ചിന്തകളെപോലും ക്രാക്കുചെയ്യാന്
കഴിയുന്ന
സാങ്കേതികവിദ്യകളുടെ
ലോകത്ത് അധികാരം സം രക്ഷിക്കപെടാന്‍
തന്റെ ഹൃദയമിടിപ്പുകള്‍
പോലും ടൂളുകള്‍ ആക്കപെടുകയാണോ"
എന്ന്
നോവലില്‍
ഒരിടത്ത്
അവര്‍ ആശങ്കപെടുന്നുണ്ട്..അങ്ങനെ ഈ കഥാപാത്രം അനുവാചകന്റെ മനസാക്ഷിയും
പലപ്പോഴും
'മനസാക്ഷികുത്തു'
തന്നെയും
ആകുന്നു.
മലയാള
നോവല്‍ സാഹിത്യത്തിന്റെ
പാതയോരത്ത്
കടുംചുവപ്പുനിറത്തില്‍
കനല്‍പൂവുകള്‍
ചൂടികൊണ്ട്
പൊടുന്നനെ
പൂത്തുമറിഞ്ഞു
പ്രത്യക്ഷപെട്ട
ഒരു ഗുല്മോഹര്ശില്പം പോലെയാണ് ഈ നോവല്‍.പോകെ പോകെ പൂക്കള്‍ കൊഴിഞ്ഞു തീരാം..എങ്കിലും ഇനിയും കരിയാത്ത ചില്ലയൊന്നില്‍
ഒരു പൂമൊട്ടെങ്കിലും ബാക്കിയാവും..
മറ്റൊരു
വസന്തം പ്രതീക്ഷിച്ചു കൊണ്ട്...."അടയാളവാക്യം' എന്ന അവസാന അധ്യായത്തില്‍ രൂപേഷ് പറഞ്ഞുവക്കുന്നത്
അതാണ്..