Monday, December 21, 2009

മൂന്നുകാലുള്ള പാമ്പ്...


(കാഴ്ചക്കപ്പുറത്തെ ചിലസത്യങ്ങൾ....)
വഴിപോക്കരാ‍രോ ആണ് അത്കണ്ടത്.
പാതയോരത്തെ ആനതൊട്ടാവാടികൾക്കിടയിൽ ഒരുപാമ്പ്.
സാധാരണ പാമ്പല്ല്ല. മൂന്നുകാലുകളുള്ള ഒരു മണ്ണൂലി..!!
ജീവനുണ്ടെങ്കിലും ഒരു ജീ‍വഛവം പോലെയാണ് പാമ്പിന്റെ
കിടപ്പ്.ചുറ്റും ആളുകൾ കൂടിയിട്ടും അത് വെറുതെ വാലും
തലയും ചലിപ്പിക്കുന്നതല്ലാതെ ഇഴഞ്ഞുപോകാൻ ശ്രമിക്കുന്നില്ല
ഇടക്ക് കാലുകളും മെല്ലെ അനങ്ങുന്നുണ്ട്.
പാമ്പുകൾക്ക് കാലുള്ളതായി ആരും കേട്ടുകാണുകയില്ല. ഒരു
സയൻസ് പുസ്തകവും അങ്ങിനെ രേഖപെടുത്തിയതായും
അറിവില്ല..പിന്നെ , ഇതെങ്ങനെ സംഭവിച്ചു ?
“എറിക്സ് കോണിക്കസ്”(eryx conicus) ‌-ചുറ്റും കൂടിയവരിൽ ,എസ് എൻ കോളേജിൽ
സുവോളജി പഠിപ്പിക്കുന്ന പ്രൊഫസർ ഭാസ്കരൻ പാമ്പിനെ
ശാസ്ത്രീയ മായി തിരിച്ചറിഞ്ഞു..” പ്സ്യൂഡോ വൈപർ (pseudo viper)‘ എന്നും പറയാം.
ശരീരത്തിലെ പുള്ളികൾ കാരണം “രക്ത അണലി “(Russel viper) യുമായി ഇതിനെ
തെറ്റിദ്ധരിക്കാറുണ്ട്.പക്ഷെ ഇതൊരു നോൺ പോയ്സണസ്(non poisonous) പാമ്പാണ്
വിഷമുള്ളതായാലും ഇല്ലാത്തതയാലും ജീവശാസ്ത്രത്തിൽ ഒരു പാമ്പിനും
കാലുകൾ ഉള്ളതായി പറയുന്നില്ല. ഒരു പക്ഷെ കാലില്ലാത്ത ഉരഗങ്ങളിൽ നിന്ന്
പല്ലിവർഗ്ഗത്തിലേക്കുള്ളപരിണാമത്തിലെ വിട്ടുപോയ
ഒരു കണ്ണിയായിരിക്കാം ഇത്..അതു മല്ലെങ്കിൽ ഒരു പോയന്റ് മ്യൂട്ടേഷൻ..“
കാഴ്ച കാണാൻ ധാരാളം ആളുകൾ കൂടിയിരുന്നു..
പാമ്പിനെ കൂടുതൽ പഠിക്കുവാനായി സമീപത്തെ സ്കൂളിലെ സയൻസ്
ലാബിലേക്ക് മാറ്റുവാനുള്ള തീരുമാനമായി. അപ്പോഴേക്കും നിരവധി
ശാസ്ത്രകുതുകികളും സ്ഥലത്തെത്തിയിരുന്നു. അനേകംക്യാമറകളിലേക്ക്
മൂന്നുകാലുള്ള പാമ്പിന്റെ ചിത്രം പകർത്തപെട്ടു. കാലുകളിലെ അസ്ഥിയുടെ
ഘടന മനസ്സിലാക്കുവാൻ സമീപത്തെ ഹോസ്പിറ്റലിൽ നിന്ന് മൊബൈൽ
എക്സ് റെ യൂണിറ്റുമായി റേഡിയോളജിസ്റ്റുമെത്തി. പാമ്പിന്റെ ശരീരത്തിന്റെ
മധ്യത്തിലായാണ് മൂന്നുകാലുകളും കാണുന്നത്..ഇവിടെ സ്പൈനൽ കോ
ളത്തിന് (spinal column) കട്ടികൂടി ഇടുപ്പെല്ലുകൾ പോലെരൂപാന്തരപെട്ടിട്ടുണ്ടെന്നും ,എക്സ് റെയിൽ
കാലുകളിലെ തുടയസ്ഥി,(femur) കണങ്കാൽ അസ്ഥികൾ(tibia,fibula) ഇവയൊക്കെ വ്യക്തമായി
കാണുന്നെണ്ടെന്നും റേഡിയോളജിസ്റ്റ് അഭിപ്രായപെട്ടു...
കൂടുതൽ നിർദ്ദേശങ്ങൾക്കായി national institute of zoology യുമായി ബന്ധപെട്ടു.
അവരുടെ നിർദ്ദേശ പ്രകാരം തുടർന്നുള്ള പഠനങ്ങൾക്കുവേണ്ടി പാമ്പിനെ
ഫൊർമലിൻ ലായനിയിൽ സൂക്ഷിച്ചുവച്ചു .
പിറ്റേന്ന് എല്ലാ പത്രങ്ങളിലും മൂന്നുകാലുള്ള പാമ്പിനെ കണ്ടെത്തിയ വിവരം
വലിയൊരു വാർത്തയായിരുന്നു..

പക്ഷെ മൂന്നാം ദിവസം മൂന്നുകാലുള്ള പാമ്പിന്റെ രഹസ്യം വെളിപെട്ടു..
അത് എന്തായിരുന്നെന്ന് ഒരു പക്ഷെ ഈ വാർത്ത വായിച്ചിട്ടുള്ള
നിങ്ങൾ ഓർക്കുന്നുണ്ടോ ??...അഥവാ
ഈ വാർത്ത നിങ്ങളുടെ ശ്രദ്ധയിൽ പെട്ടിരുന്നില്ലെങ്കിൽ ,dear friends
this is a chance to apply your common sense ...(I would like to check
the commanality of common sense)

10 comments:

Readers Dais said...

ആശാനെ ഈ വാര്‍ത്ത‍ കണ്ടിട്ടില്ല ,അഥവാ മരുഭൂമിയിലെ പത്രങ്ങളുടെ പരിമിതി മൂലം അതിനുള്ള ഭാഗ്യം ഉണ്ടായില്ല , പിന്നെ മാഷേ നേരിട്ട് കണ്ട മുഴുവന്‍ ജനങ്ങളെയും ,കൂട്ടത്തിലെ ജന്തു ശാസ്ത്ര വിദഗ്ദനെയും ,എല്ലാം പറ്റിച്ചിട്ട് ,ഈ പോസ്റ്റ്‌ വഴി നമ്മള്‍ എന്ത് പറയാനാ മാഷേ ,

പിന്നെ ചുമ്മാ വല്ല അരനയ്കും ഒരു കാലു നഷ്ടമായതാണ് എന്നൊക്കെ പറയാം ... എന്താ :)

hshshshs said...

“പ്രൊഫസർ ഭാസ്കരൻ പാമ്പിനെ
ശാസ്ത്രീയ മായി തിരിച്ചറിഞ്ഞു..” പ്സ്യൂഡോ വൈപർ (pseudo viper)‘ എന്നും പറയാം.”
“മൊബൈൽ എക്സ് റെ യൂണിറ്റുമായി റേഡിയോളജിസ്റ്റുമെത്തി. പാമ്പിന്റെ ശരീരത്തിന്റെ
മധ്യത്തിലായാണ് മൂന്നുകാലുകളും കാണുന്നത്..ഇവിടെ സ്പൈനൽ കോ
ളത്തിന് (spinal column) കട്ടികൂടി ഇടുപ്പെല്ലുകൾ പോലെരൂപാന്തരപെട്ടിട്ടുണ്ടെന്നും ,എക്സ് റെയിൽ
കാലുകളിലെ തുടയസ്ഥി,(femur) കണങ്കാൽ അസ്ഥികൾ(tibia,fibula) ഇവയൊക്കെ വ്യക്തമായി”
ഇത്രയും വായിച്ചതിൽ നിന്നും pseudo viper കൂടാതെ മറ്റൊരു ജീവിയുടെ സാന്നിധ്യം കൂടി അനുഭവപ്പെടുന്നുണ്ടല്ലോ..ഈ വാർത്ത മുൻപ് വായിച്ചിട്ടില്ലാത്തതു കൊണ്ടും അവിടെ സന്നിഹിതരായിരുന്ന വിദഗ്ദ്ധർക്ക് വരെ തെറ്റിദ്ധാരണ വന്നതു കൊണ്ടും ഞാനൊന്നും അനുമാനിക്കുന്നില്ല..
ഉദരവുമായി ബന്ധമുള്ളൊരുത്തരത്തിനായി കാത്തിരിക്കുന്നു.പക്ഷേ താരകാ ഉത്തരവും വാർത്തയും ചേരുപടി ചേരണം ട്ടാ..!!

പ്രയാണ്‍ said...

വാര്‍ത്തവായിച്ച ഓര്‍മ്മയുണ്ട്... പോസ്റ്റിന്റെ സസ്പെന്‍സ് നിലനിര്‍ത്താന്‍ സംഭവം പറയുന്നില്ല.

കണ്ണനുണ്ണി said...

കൌതുകകരം , വിജ്ഞാന പ്രദം

forefinger said...

ചക്ഷുശ്രവണ ഗളസ്തമാം ദര്‍ദുരം ....

ശ്രീ said...

വാര്‍ത്ത വായിച്ചിട്ടില്ല... വേറെ വല്ല ഇഴ ജന്തുക്കളെയോ മറ്റോ ആണോ പാമ്പായി തെറ്റിദ്ധരിച്ചത്?

ഇര വിഴുങ്ങുന്ന പാമ്പ് ആകാനിടയില്ലല്ലോ

Typist | എഴുത്തുകാരി said...

വാര്‍ത്ത വായിച്ചിട്ടില്ല. പിന്നെ common sense, അതിത്തിരി കുറവാ. ആലോചിച്ചു മെനക്കെടാനും വയ്യ. അതുകൊണ്ട് എന്താ സംഭവം എന്നൊന്നു പറയണേ.

രഘുനാഥന്‍ said...

ഇത് തവളയെ വിഴുങ്ങിയ പാമ്പാ..മരണ വെപ്രാളത്തില്‍ തവളയുടെ കാലുകള്‍ പാമ്പിന്റെ വയറു പൊട്ടി പുറത്തു വന്നതാവണം..

ruSeL said...
This comment has been removed by the author.
ruSeL said...

“രക്ത അണലി “(Russel viper) എന്നു തന്നെയാണോ പറയുന്നതെന്ന് താരകന്‍ ഒന്ന് നോക്കുമല്ലോ...
സ്പെല്ലിംഗിലു പിശകു വന്നിട്ടുണ്ടോ ഒരു സംശയം.

Russell's viper എന്ന് പണ്ട് പഠിച്ചതായി ഓര്‍ക്കുന്നു
http://en.wikipedia.org/wiki/Dilute_Russell%27s_viper_venom_time


ഈയുള്ളവന്‍റെ ഒറിജനല്‍ പേര് Russel എന്നായത് കൊണ്ടാ ഈ കമന്‍റ് കേട്ടോ...ദേഷ്യം തോന്നരുതേ..