പേര്: അലക്സ്
വയസ്സ്:
35
തൊഴില്‍:
മെഡിക്കല്‍
റെപ്
പെഴ്സണല്‍
ഹിസ്റ്ററി:
ആരോഗ്യവാന്‍.വല്ലപ്പോഴും ഒരു ഡ്രിങ്ക്സ് കഴിക്കുമെന്നതൊഴിച്ചാല്‍ മറ്റുദുശ്ശീലങ്ങള്
ഒന്നും തന്നെയില്ല.അല്ലൊപതിക് മെഡിസിനുകളുടെ റെപ് ആയി ആണ് വര്ക്കു ചെയ്യുന്നതെങ്കിലും പനിവരുമ്പൊള് ഒരു പാരസിറ്റമൊള് പോലും അനാവിശ്യമായി കഴിക്കാറില്ല.അത്രയും 'ഹെല്ത്ത് കോണ്ഷ്യസ്'.അവിവഹിതന്‍'
ഫാമിലി
ഹിസ്റ്ററി:
അപ്പനും അമ്മയും വിവാഹിതയായ ഒരു സഹോദരിയും.എല്ലാവരും ആരോഗ്യവാന്മാര്‍.
പ്രഷര്‍ കൊളസ്ട്റോള്‍ തുടങ്ങിയ അസുഖങ്ങളോ ശാരീരികമോ മാനസ്സികമോ ആയ പാരമ്പര്യ അസുഖങ്ങളോ ആര്ക്കുമില്ല
രോഗ
ചരിത്രം:
കുറച്ചുനാള്‍
മുമ്പ് കൂട്ടുകാരുമൊത്ത്
'സാള്ട്ട് ഏന്ഡ് പെപ്പര്‍' സിനിമക്ക് ടിക്കറ്റെടുക്കാന്‍
ക്യൂ നില്ക്കുമ്പോള് ആണ് ആദ്യത്തെ രോഗലക്ഷണം അനുഭവപെട്ടത്.പട്ടാണികടലകൊറിക്കുന്നുണ്ടായിരുന്നു.ഒരു കടല മണി അണയ്ക്കല്‍ വച്ചുകടിച്ചതും
ചെവിയിലൊരു ഇരമ്പല്‍.ടി വികണ്ടുകൊണ്ടിരിക്കുമ്പോള്
പെട്ടെന്ന്
സിഗ്നല്‍
നഷ്ടപെടുമ്പോഴുള്ള
ശബ്ദം പോലയോ അല്ലെങ്കില്‍ നോബ് തിരിച്ച് റേഡിയോസ്റ്റേഷന്‍
ട്യൂണ്‍ ചെയ്യുമ്പോഴോ
ഉള്ള ഒരു സ്വരം പോലെയോ ആയിരുന്നു അത്. കുറച്ചുസെക്കന്ഡുകളേ അതു നീണ്ടു നിന്നുള്ളൂ.മറ്റാരും ആ ശബ്ദം കേള്‍ക്കാത്തതിനാല്‍
സ്
മറ്റാര്ക്കും ആ ശബ്ദം കേള്‍ക്കാന്‍ കഴിയാത്തതിനാല്‍
സ്വന്തം തലക്കുള്ളിലാണ്
അതിന്റെ പ്രഭവസ്ഥാനം എന്ന്
അനുമാനിക്കുകയേ
നിവൃത്തിയുണ്ടായിരുന്നുള്ളൂ.സുഹൃത്തുക്കള്‍
അഭിപ്രായപെട്ടതു
പോലെ കടലമണി കടിച്ചപ്പോള്
ചെവിക്കല്ലിളകിയതാകാനാണ്
സാധ്യത.ഫീല്‍ഡില്‍ പോകുമ്പോ വേണമെങ്കില്‍ നാളെതന്നെ ഇ ന് ടി ഡോക്ടറെ ഒന്നു
കാണിക്കാം.സിനിമകണ്ട് വീട്ടിലെത്തുന്നതു
വരെ പിന്നെ പ്രശനമൊന്നു മുണ്ടായില്ല.പക്ഷെ ഭക്ഷണം കഴിക്കുമ്പോള്
വീണ്ടും
ഇടക്ക് ഇതേ അനുഭവമുണ്ടായി.അന്ന് നേരത്തെ ഉറങ്ങാന്‍ കിടന്നു.സുഖമായി ഉറങ്ങുകയും ചെയ്തു.ഉറക്കമുണര്ന്നത് സാള്ട്ട് ആന്ഡ് പെപ്പറിലെ ആസിഫ് അലിയും മൈഥിലിയും ചേര്ന്നുള്ള പാട്ട് സീന്‍ സ്വപ്നം കണ്ടാണ്.ഉണര്‍ന്നപ്പോള്‍ സ്വപ്നം മാഞ്ഞു. പക്ഷെ ചെവിയില്‍ പാട്ട് തുടര്ന്നുകേള്ക്കുകയാണ്. വളരെ വ്യക്തമായി. വിത്ത് ബാക്ഗ്രൗണ്ട് മ്യൂസിക്.... "സ്നേഹിക്കുമ്പോള്‍ നീയും ഞാനും നീരില്‍ വീഴും പൂക്കള്‍...."
അലക്സ്
എണീറ്റ് ലയിറ്റ് ഇട്ടു.ടീവിയോ പൊടിപിടിച്ച് കിടക്കുന്ന പഴയ റേഡിയോവോ മറ്റോ ഓണായി കിടക്കുന്നുണ്ടോഎന്ന്
പരിശോധിച്ചു.മൊബയില്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു.പക്ഷെ പാട്ട് ഇപ്പോഴും തുടരുകായാണ്.ഏതോ പഴയ ഒരു സിനിമാഗാനം...ഇപ്പോഴാണ് അയ്യാള് ശരിക്കും പരിഭ്രമിച്ചു പോയത്.മെഡിക്കല്‍ ലിറ്റ്റേച്ച്റുകള്
കുറച്ചൊക്കെ
വായിച്ചിട്ടുള്ളതിനാല്‍
ഇങ്ങനെ ഇല്ലാത്തതു കാണുകയും കേള്ക്കുകയും ചെയ്യുന്നത്
നല്ല
ലക്ഷണമല്ലെന്ന്
അയ്യാള്ക്കറിയാം...ഒന്നുകില്‍ ചെവിക്കെന്തോ കാര്യമായ തകരാറ്..അല്ലെങ്കില്‍ ഭ്രാന്തിന്റെ തുടക്കം...എന്തുകൊണ്ടും അതൊരു ഇ എന്‍ ടി പ്രോബ്ലം ആയിരിക്കുന്നതാണ്
നല്ലത്...പക്ഷെ തത്കാലം തന്റെ കമ്പനിയുടെ പ്രോഡക്റ്റ് ആയ ഒരു
ഉറക്കഗുളികകഴിച്ചു
അയ്യാള്
ഉറങ്ങാന്‍
കിടന്നു.
……………………………………………………
ഇ
എന്‍ ടി ഡോക്ടര് സുകുമാരന്‍ അയ്യാളുടെ രോഗ ലക്ഷണങ്ങള്‍ ചോദിച്ച് മനസ്സിലാക്കി വിശദമായി പരിശോധിച്ചു.കേള്വിശക്ത്തിക്ക് എന്തെങ്കിലും തകരാറുണ്ടോ എന്നറിയാന്‍ ഓഡിയോമെട്രി ടെസ്റ്റ് നടത്തുകയും ചെയ്തു. എല്ലാം നോര്‍മല്‍ ആയിരുന്നു.
" ചെവിയിലെ പ്രോബ്ലെം കൊണ്ടുണ്ടാകുന്ന
ശബ്ദങ്ങള്‍
ഒരു മുഴക്കം പോലയോ മൂളിച്ച പോലയോ ആണ് അനുഭവപെടുക....."
ഡോക്ടര്
പറഞ്ഞു:"..പക്ഷെ അലക്സ് കേള്ക്കുന്നത് വ്യക്തമായ വാക്കുകളും മ്യൂസിക്കും ഒക്കെയാണ്, അല്ലേ?"
"അതെ ശരിക്കും റേഡിയോ സ്റ്റേഷന് തുറന്നതു പോലെ..."അലക്സ് പറഞ്ഞു.
"എനിക്ക് തോന്നുന്നത്..ഇത് ഓഡിറ്ററി ഹാലുസിനേഷന്‍ ആണ്.അതായത് നിങ്ങള്‍ ഇല്ലാത്ത ശബ്ദ്മാണ് കേട്ടുകൊണ്ടിരിക്കുന്നത്..ഇതിന്റെ ഉറവിടം ചെവിയല്ല ...തലച്ചോറാണ്..."
" ഹാലൂസിനേഷന് എന്നു പറയുമ്പോള്‍ അത് ഭ്രാന്തിന്റെ ലക്ഷണമല്ലെ...!" അലക്സ് തന്റെ ആകാംക്ഷ മറച്ചുവച്ചില്ല..
"അങ്ങനനെ ആവണമെന്നില്ല അലെക്സ്...."ഡോക്ടര് സമാധാനിപ്പിച്ചു.."
പക്ഷെ നിങ്ങള്‍ ഒരു സൈക്യാട്രിസ്റ്റിനെ
കണ്ടേ
മതിയാകൂ"
പിന്നെ അദ്ദേഹം ധൃതിയില്‍ ടൗണിലെ പ്രശസ്തനായ സൈക്യാട്രിസ്റ്റിന് റഫറന്സ് ലെറ്റര്‍
എഴുതാന്‍
തുടങ്ങി.
ഇറങ്ങാന്‍ നേരം ഡോക്ടര് സുകുമാരന്‍ വീണ്ടും ചോദിച്ചു..
"നിങ്ങള്‍ ഇപ്പോഴും ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ടോ?"
"ഉണ്ട്..."
"ഇപ്പോള്‍ എന്താണ് കേള്ക്കുന്നത്...?"
"ആരോ വാര്ത്തവായിക്കുകയാണ്...."
* * *
ഡോക്ടര്
ഉലഹന്നാന് അലക്സിനെ പരിശോധിച്ചില്ല.പക്ഷെ ഒരു പാട് ചോദ്യങ്ങള്‍ ചോദിച്ചു.സൈക്യാട്രിസ്റ്റ് എപ്പോഴും ചോദ്യങ്ങള്‍ കൊണ്ടാണ് ഒരു രോഗിയെ പരിശോധിക്കുന്നത്.
ഡോക്ടര്
ഒരു പാടു കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.കുട്ടികാലം ,സുഹൃത്തുക്കള്‍,സാമൂഹ്യ ബന്ധങ്ങള്‍,കുടുംബാംഗങ്ങളുടെ
മാനസികാരോഗ്യം,ഹോബികള്‍,പ്രണയം,സെക്സ്,തൊഴില്‍...അങ്ങനെയങ്ങനെ..അവസാനം മാത്രമാണ് അദ്ദേഹം രോഗചരിത്രത്തിലേക്ക്
കടന്നത്..രോഗലക്ഷണങ്ങള്‍
മുഴുവന്‍
സശ്രദ്ധം
കേട്ടതിനു
ശേഷം അദ്ദേഹവും ഡോക്ടര് സുകുമാരന്‍ അവസാനം ചോദിച്ച അതേ ചോദ്യം ആവര്ത്തിച്ചു.:
"നിങ്ങള്‍ ഇപ്പോഴും ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ടോ?"
"ഉണ്ട്..."
"എന്താണ് കേള്ക്കുന്നത്...?"
"ഒരു ഹിന്ദി പാട്ടാണ്..ഗസലാണെന്നു തോന്നുന്നു.."
" മുന്പ് കേട്ടിട്ടുള്ളതാണോ?"
"അല്ല..."
"കേള്ക്കുന്ന വരികള്‍ എഴുതാന്‍ ശ്രമിക്കു.." പേനയും റൈറ്റിംഗ് പാഡും അലക്സിനുനേരെ നീട്ടി കൊണ്ട് ഡോക്ടര്
പറഞ്ഞു."
"മേ തൊ
ഏക് ഹ്വാബ് ഹൂം ..ജിസ് ഹ്വാബ് സെ തും പ്യാര് ന കര്‍..."
* * *
ഇപ്പോള്‍
അലക്സ് ഇരിക്കുന്നത് പ്രശസ്ത ന്യൂറോളജിസ്റ്റ്
ഡോകടര്‍ ഹരിദാസിന്റെ കണ്സള്ട്ടേഷന് മുറിയിലാണ്.
അയ്യാളുടെ
രോഗലക്ഷണം
ഓഡിറ്ററി
ഹാലൂസിനേഷന്
തന്നെയായിരുന്നെങ്കിലും
സൈക്യാട്രി
കെയ്സുകളില്‍
കാണുന്നതരമുള്ള
ഒരു മിഥ്യാ ഭ്രമമായിരുന്നില്ല
അത്. സ്കിസോഫ്രീനിയാ,
മാനിയ തുടങ്ങിയ രോഗങ്ങളില്‍ കാണുന്ന ഓഡിറ്ററി ഹാലൂസിനേഷന് ഇത്രയും ക്ലാരിറ്റിയും വ്യക്തതയും ഒന്നും കാണുകയില്ല.മിക്കവാറും അത് അവ്യക്തമായ പുലമ്പുലകളോ ഏതാനും വാക്കുകളോ ഒക്കെ മാത്രമായിരിക്കും. അതുകൊണ്ടാണ് ഡോക്ടര് ഉലഹന്നാന് ഒരു ന്യൂറോളജിക്കല്‍ പ്രോബ്ലം സസ്പെക്ട് ചെയ്തതും ന്യൂറോളജിസ്റ്റിന് റഫര്‍ ചെയ്തതും.
ഡോക്ടര്
ഹരിദാസ് അയ്യാളെ വിശദമായി എക്സാമിന് ചെയ്തു. കയ്യിലേയും കാലിലേയും പേശികളില്‍ തട്ടി റിഫ്ലക്സുകള്‍ നോക്കി.കണ്ണില്‍ ടോര്‍ച്ചടിച്ചു പരിശോധിച്ചു.കണ്ണിലെ ഫണ്ട്സ് ടെസ്റ്റ് ചെയ്തു....എല്ലാം എല്ലാം നോര്‍മല്‍ തന്നെ...രോഗചരിത്രംകേട്ട്
അദ്ദേഹം എത്തിയിരിക്കുന്ന
നിഗമനത്തെ
ബാധിക്കുന്നതായിരുന്നില്ല
പക്ഷെ
അതൊന്നും...
അദ്ദേഹം ഒരു തടിച്ച ന്യൂറോളജി ടെക്സ്റ്റ് ബുക്ക് തുറന്നു.അതില്‍ ബ്രെയിനിന്റെ ഒരു രേഖാ ചിത്രം അലക്സിനു
കാണിച്ചുകൊടുത്തു."
നോക്കൂ ഇതാണ്..ടെമ്പറല്‍ ലോബ്...കേള്വിയെ വിവേചിച്ചറിയുന്നത് ബ്രയിന്റെ ഈ ഭാഗമാണ്...പണ്ടത്തെ ഓര്മ്മകളെല്ലാം ഇവിടെ ഉറങ്ങി കിടക്കുന്നു..ഒരു ഫിലിം സ്പൂളിലെന്നതു പോലെ ..ചെറിയ ഒരു ഇലക്ട്രിക് സ്പാര്ക്ക് മതി ഒരു ചലചിത്രം പോലെ എല്ലാം തെളിഞ്ഞു വരും...കഴിഞ്ഞുപോയരംഗന്ങള് കാണും കേള്ക്കും.... അല്ലെങ്കില്‍ ചിലപ്പോള്‍ അനുഭൂതികളും ദര്ശനങ്ങളു മൊക്കെയായിരിക്കും
അനുഭവപെടുക...."
"ഡോക്ടര് പറഞ്ഞു വരുന്നത് ടെമ്പറല്‍ ലോബ് എപിലെപ്സിയെ(temporal lobe epilepsy) കുറിച്ചാണോ..."
അലക്സ് ആ രോഗത്തെ കുറിച്ച് എവിടെയോ വായിച്ചിട്ടുണ്ട്...രാമകൃഷ്ണ പരമ ഹംസന്റെ ആത്മീയ ദര്ശനങ്ങള്ക്കും ദസ്തേയ് വ്സ്കിയുടെ സര്ഗപ്രതിഭക്കും ഒക്കെ നിദാനമായി പറയപെടുന്നത് ഈ രോഗമാണ്.
"എക്സാക്ട്ലി...പക്ഷെ രോഗം കണ്ഫേം ചെയ്യാന്‍ ചില ടെസ്റ്റുകള്‍ വേണ്ടി വരും.. ഇ ഇ
ജി, എം ആര് ഐ..."
ഇനിയാണ്
പോക്കറ്റിന്റെ
കനം കുറയാന്‍ പോകുന്നത്...അലക്സ് വിചാരിച്ചു.
* * **
അന്നുരാത്രി അയ്യാള് ഉറക്കമൊഴിച്ചിരുന്നു
ഗൂഗിള്‍ സെര്‍ച്ച് ചെയ്തു..മൂസിക്കല്‍ ഓഡിറ്ററി ഹാലൂസിനേഷന്,,ബ്രയിന്റെ ഫിസിയോളജി,ടെമ്പറല്‍ ലോബ് എപിലെപ്സി തുടങ്ങിയവിഷയങ്ങള്‍
നെറ്റിലെ
മെഡിക്കല്‍
ജേണലുകളില്‍
പരതി...ന്യൂറോളജിക്കല്‍ കെയ്സുകള് ബ്രിട്ടീഷ് മെഡിക്കല്‍ ജേണലില്ഒരു ഗവേഷണം തന്നെ നടത്തി.ലോക പ്രശസ്ത ന്യൂറോളജിസ്റ്റുകളായ
ഡോക്ടര്
ഒലിവര്‍ സാക്ക്,പെന്‍ ഫീല്‍ഡ്,തുടങ്ങിയ പേരുകളൊക്കെ പരിചയപെട്ടു.സമാനമായ പല കേസുകളും ബ്രിട്ടീഷ് മെഡിക്കല്‍ ജേണലിന്റെ ലക്കങ്ങളില്‍ അയ്യാള് കണ്ടെത്തി.ഒരു കെയ്സ് ഡിസ്കഷനിലെ രോഗി ഒരു വൃദ്ധയാണ്.അവര്ക്ക് കിടന്നുറങ്ങുമ്പോഴാണ്
പെട്ടെന്ന്
സംഗീതാത്മകമായ
അനുഭവമുണ്ടായത്..കുട്ടികാലത്ത് കേട്ടു മറന്ന ഐറിഷ് ഗാനങ്ങള്‍ പെട്ടെന്ന് അവരുടെ ചെവിയില്‍ മുഴങ്ങാന്‍ തുടങ്ങി..പക്ഷെ അവര്‍ കേട്ടത് ഒന്നോരണ്ടോ ഗാനങ്ങള്‍ മാത്രമാണ്..അതും മണിക്കൂറുകള്‍ ഇടവിട്ട്..അവര്ക്ക് സി ടി
സ്കാനില്‍
ടെമ്പറല്‍
ലോബില്‍ ചെറിയൊരു സ്ട്രോക്ക്
ഉണ്ടായതായി കണ്ടെത്തി..അതായിരുന്നു അവരുടെ ടെമ്പറല്‍ ലോബ് എപിലെപ്സിയുടെകാരണം.
മറ്റൊരു കേസ് പ്രശസ്തനായ ഒരു റഷ്യന്‍ മ്യൂസിക് ഡൈറക്ടറുടേതാണ്.ഒരിക്കല്‍ അദ്ദേഹത്തിന്റെ
തലക്കുള്ളില്‍ വെടിയുണ്ടയുടെ ഒരു ലോഹചീളു തുളച്ചുകയറി .തലച്ചോറിലെ രക്തകുഴലുകളേയൊന്നും
മുറിവേല്പിക്കാതെ അത് സേഫ് ആയിചെന്നു ലാന്ഡ് ചെയ്തത് വലത്തെ ടെമ്പറല്‍ ലോബിനുള്ളിലെ വെന്‍ ട്രിക്കിള്‍ എന്നറിയപെടുന്ന
അറക്കുള്ളിലാണ്.പിന്നീട്,അദ്ദേഹം തലതിരിക്കുമ്പോള്‍
ലോഹകഷണം ടെമ്പറല്‍ ലോബിനെ ഉത്തേജിപ്പിച്ചുകൊണ്ടിരുന്നു.അപ്പോഴൊക്കെ അദ്ദേഹത്തിന്റെ
തലക്കുള്ളില്‍
അന്നുവരെ
ആരും കേട്ടിട്ടില്ലാത്ത
സ്വര്ഗ്ഗീയ സംഗീതം മുഴങ്ങി...അദ്ദേഹം അതൊക്കെ മ്യൂസിക്കല്‍ ഇന്സ്ട്രുമെന്റിലേക്ക്
ആവാഹിച്ച്
പ്രശസ്തനാവുകയും
ചെയ്തു.മറ്റൊരു ആര്ട്ടിക്കീളിലെ രോഗി ലണ്ടനില്‍ താമസിക്കുന്ന ഒരു ഇന്ത്യന്‍ പെണ്‍കുട്ടി ആയിരുന്നു.പക്ഷെ അവള്ക്കനുഭവപെട്ടത്
വിഷ്വല്‍
ഹാലുസിനേഷനായിരുന്നു.ലണ്ടനിലെ ആശുപത്രിയില്‍ കിടക്കുമ്പോള്‍
അവള് കുട്ടികാലത്തു കണ്ടു മറന്ന ഇന്ത്യന്‍ ഗ്രാമങ്ങളൊക്കെ ഒരു സിനിമാ വിഷ്വല്‍ പോലെ കണ്മുന്നില് കാണാന്‍ തുടങ്ങി.കാണുന്ന കാഴ്ചകളൊക്കെ അവള് അപ്പോഴപ്പോള്‍ തന്റെ ഡോക്ടര്ക്ക് വിവരിച്ചുകൊടുത്തു.അത് ഒരു തരം ഇരട്ട ബോധം (മെന്റല്‍ ഡിപ്ലോപിയ) എന്നാണ് വിശേഷിപ്പിക്കപെട്ടിരിക്കുന്നത്.
ടെമ്പറല്‍ ലോബില്‍ ചെറിയൊരു ട്യൂമര്‍ ആണ് അവള്‍ക്ക് ദൃശ്യാനുഭവത്തിന്റെ അപസ്മാരം ഉണ്ടാക്കിയത്.
ടെമ്പറല്‍ ലോബില്‍ ചെറിയൊരു ട്യൂമര്‍ ആണ് അവള്‍ക്ക് ദൃശ്യാനുഭവത്തിന്റെ അപസ്മാരം ഉണ്ടാക്കിയത്.
കൂടുതല്‍
മനസ്സിലാക്കും
തോറും അലക്സിന് ഒരു കാര്യം വ്യക്തമായി..തന്റെ ഓഡിറ്ററി ഹാലുസിനേഷന്‍ തികച്ചും
വ്യത്യസ്തമായ
ഒന്നാണ്...അതുകൊണ്ട് കൂടുതല്‍ ഇന്‍ വെസ്റ്റിഗേഷനുകള്ക്ക് മുതിരും മുന്പ് എന്തായാലും ജനറല്‍ പ്രാക്ടീഷണറായ ഡോക്ടര് ശങ്കരനെ ഒന്നു കാണാമെന്ന് അയ്യാള് തീര്ച്ച് പെടുത്തി.സ്പെഷ്യലൈസ് ചെയ്തിട്ടില്ലെങ്കിലും
പല
അപൂര്‍വ രോഗങ്ങളും അദ്ദേഹം കണ്ട് പിടിച്ചിട്ടുണ്ട്.
ഒഴിവു
സമയം കിട്ടുമ്പോഴൊക്കെ
മെഡിക്കല്‍
പുസ്തങ്ങള്‍
ആര്‍ത്തിയോടെ വായിക്കുന്ന ചുരുക്കം ഡോക്ടറ്മാരില്
ഒരാളാണ് അദ്ദേഹം.
.* * *
" ഓം സഹനാവവതു, സഹനൗ ഭുനക്തു...
സഹവീര്യം കരവാവഹൈ..
ഓം
ശാന്തി..ശാന്തി..."
സംസ്കൃതം
പഠിച്ചിട്ടില്ലാത്ത
അലക്സ് ഡോക്ടര് ശങ്കരന്‍ ആവശ്യപെട്ടതനുസരിച്ച് താന്‍ ഇപ്പോള്‍ കേട്ടു കൊണ്ടിരിക്കുന്ന
ശ്ലോകം ഏറ്റു ചൊല്ലി...
ഡോക്ടര്
ശങ്കരന്‍
തന്റെ കയ്യിലിരിക്കുന്ന
മൊബൈലിന്റെ
ഹെഡ് സെറ്റ് ചെവിയില്‍ തിരുകി എഫ്.എം റേഡിയോ
സ്റ്റേഷനുകള്‍
ട്യൂണ്‍ ചെയ്യാന്‍ തുടങ്ങി..ഏതാനും മിനിറ്റുകള്‍ കടന്നു പോയി..അദ്ദേഹത്തിന്റെ
മുഖത്ത് ഒരു കുസൃതി ചിരിയുടെ പ്രകാശം തെളിഞ്ഞു...മറ്റൊരു ഡോക്ടര് മാരില്‍ നിന്നും ഉണ്ടാകാത്ത ഒരു സമീപനമായിരുന്നു
അത്..അലക്സിന്റെ മനസ്സില്‍ പ്രതീക്ഷ നിറഞ്ഞു.
പെട്ടെന്ന്
ഡോക്ടര്
ശങ്കരന്‍
ചിരിക്കാന്‍
തുടങ്ങി...അതെ ,അദ്ദേഹം രോഗം കണ്ടു പിടിച്ചിരിക്കുന്നു!
അദ്ദേഹം
അടുത്തു വന്ന് വായ് തുറക്കുവാന്‍ ആവശ്യപെട്ടു...പിന്നെ ടോര്ച്ച് അടിച്ച് അലക്സിന്റെ പല്ലുകള്
പരിശോധിച്ചു...താഴത്തെ അണപല്ലിന്റെ പല്ലിന്റെ പോട് അടച്ചിരിക്കുന്നത്(dental
filling ) അദ്ദേഹം
കണ്ട് പിടിച്ചു.അതുതന്നെയായിരുന്നു
അദ്ദേഹം നോക്കിയതും.ആ ഡെന്റല്‍ ഫില്ലിംഗ് സ്വല്പം ഇളകി കിടക്കുന്നു " ആ ഡെന്റല്‍ ഫില്ലിംഗ് സ്വല്പം ഇളകി കിടക്കുന്നുണ്ട്..
അദ്ദേഹം
അതൊരു ചെറിയ ഫോര്‍സെപ്സുകൊണ്ട് എടുത്തു...അതോടെ ഏതാനും ദിവസങ്ങളായി അലക്സിന്റെ ചെവിയില്‍
മുഴങ്ങിയിരുന്ന കലാ പരിപാടികള്‍ അപ്രത്യക്ഷമായി."വളരെ അത്യപൂര്‍ വ്വം കേസുകളില്‍
dentalfilling ഒരു ക്രിസ്റ്റല്‍ റേഡിയോ ആയി
പ്രവര്‍ത്തിക്കാറുണ്ട്.." ഡോക്ടര്‍ ശങ്കരന്‍ പറഞ്ഞു. പിന്നെ അദ്ദേഹം താന്‍ വായിച്ചു
കൊണ്ടിരുന്ന the man who mistook his wife for a hat..എന്ന പുസ്തകം എടുത്ത് വീണ്ടും വായിക്കാന്‍
തുടങ്ങി....
3 comments:
നൂറ്റാണ്ടുകള്‍ മുന്പ് മൈക്കലാഞ്ചലോ വരച്ച ചിത്രങ്ങളില്‍ മനുഷ്യ മസ്തിഷ്ക്കത്തിനെ മാതൃക ഉണ്ടായിരുന്നതായി വായിച്ചത് ഓര്‍മ്മ വന്നു.
അലക്സിനെ പോലെ ഒരനുഭവം എനിക്കുണ്ടായതായി ഞാനോര്‍ക്കുന്നു. ഇവിടെ എത്തിയതിനു ശേഷമാണ്. പെട്ടെന്ന്‍ ഒരു ദിവസം എന്റെ ഒരു ഭാഗം തളരുകയും കണ്ണ്‍ കാണുന്നത് ഒരു രൂപം തന്നെ രണ്ടോ മൂന്നായി കാണുകയും തലയുടെ പുറകു വശം വേദനയും. തളര്‍ന്ന ഭാഗം നാലു ദിവസം കഴിഞ്ഞപ്പോള്‍ ശരിയായി. പിന്നെ കണ്ണും വേദനയും തുടര്‍ന്നു. നാട്ടില്‍ പോയി. ഇ.എന്‍.ടി, കണ്ണ്, ന്യൂറോ, എല്ല് പിന്നെ പതിനഞ്ചു ദിവസം ഹോസ്പിറ്റലില്‍ . ഒന്നും സംഭവിക്കാതെ പഴയത് പോലെ തന്നെ. തിരിച്ച് വരവ് ഉപെഷിക്കാന്‍ തീരുമാനിച്ചു. പിന്നെ ഒരു നാട്ടു വൈദ്യനെ കണ്ടു. അദേഹത്തിന്റെ ഒരു നേരത്തെ മരുന്നുകൊണ്ട് കണ്ണ്‍ ശരിയായി. പിന്നെ തുടര്‍ന്ന്‍ കഷായം. സാവധാനം തലയുടെ വേദന കുറഞ്ഞുവന്നു. ഞാന്‍ തിരിച്ചും പോന്നു. അതിനുശേഷം ഇപ്പോള്‍ പതിനെട്ടു കൊല്ലം കഴിഞ്ഞു. ഒരു കുഴപ്പവും ഇല്ല.
ചില തെറ്റായ ധാരണകള്‍ എല്ലാം അറിയാം എന്ന് ധരിക്കുമ്പോഴും കൊണ്ടു നടക്കുന്നവരാണ് നമ്മള്‍ .
കടല കടിക്കുമ്പോൾ
ഇളക്കം തട്ടിയ ഒരു ഡെന്റൽ
ഫില്ലിങ്ങിനെ തുടർന്ന് അലക്സിനുണ്ടായ സകലമാനയനുഭങ്ങളും വളരെ മനോഹരമായി
ആവിഷ്കരിച്ച് താരകൻ ഭായ് ഇവിടെ നല്ലൊരു ബോധവൽക്കരണം നടത്തിയിരിക്കുകയാണ് കേട്ടൊ
റാംജീ, മുരളീ..താങ്ക്സ്..
അസാധാരണ മായ രോഗലക്ഷണങ്ങള്‍ ചിലപ്പോള്‍ രസകരമായ രോഗനിര്‍ണ്ണയത്തിലേക്കായിരിക്കും നയിക്കുക എന്ന
ഒരു മെസ്സേജ് മാത്രമേ ഇവിടെ ഉദ്ദേശിച്ചിട്ടുള്ളൂ.ചിലപ്പോള്‍ ആ രോഗനിര്‍ണ്ണയം നടത്തുന്നത് വിദഗ്ദന്മാര്‍ ആവണമെന്നു തന്നെയും ഇല്ല.ഒരിക്കല്‍ അമേരിക്കയിലെ ഒരാശുപത്രിയില്‍ ഇതുപോലൊരു സംഭവ്മുണ്ടായി.ചെറുപ്പകാരനായ രോഗി അസാധാരണമായ രോഗലക്ഷണങ്ങളോടെ അഡ്മിറ്റ് ആയി .നിരവധി ടെസ്റ്റുകള്‍ നടത്തിയിട്ടും പല സ്പെഷ്യലിസ്റ്റുകള്‍ പരിശോധിച്ചിട്ടും അയ്യാളുടെ രോഗം കണ്ടെത്തിയില്ല.ഒരിക്കല്‍ യാദൃശ്ചികമായി നൈറ്റ് ഡ്യൂട്ടിക്കെത്തിയ നഴ്സ് ആണ് അയ്യാളുടെ രോഗം തിരിച്ചറിഞ്ഞത്.അവര്‍ അ പ്പോള്‍ വായിച്ചുകൊണ്ടിരുന്ന അഗതക്രിസ്റ്റിയുടെ നോവലില്‍ ഇതേ രോഗലക്ഷണങ്ങള്‍ വളരെ വിശദമായി പ്രതിപാദിക്കുന്നുണ്ടായിരുന്നു. രോഗിക്ക് "ആര്‍സെനിക് പോയ്സണിംഗ്" ആയിരുന്നു.അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നത് അയ്യാളെ അപ്പോള്‍ പരിചരിച്ചുകൊണ്ടിരുന്ന 'സ്നേഹമയിയായ' ഭാര്യയും.
Post a Comment