Monday, November 17, 2014

പ്രണാമം...


നീല നക്ഷ്ത്രത്തിന്‍ ആദ്യ ദീപാങ്കുരം
വഴിവിളക്കാകുമീ  ക്രിസ്തുമസ് രാത്രിയില്‍..
ജന്മ ദു:ഖങ്ങള്‍ തന്‍ ഭാണ്ഡം മുറുക്കി നീ
തീര്‍ഥാടനത്തിന്നിറങ്ങുന്ന യാത്രികന്‍
       ശിശിരങ്ങള്‍ കൊത്തിയ ശിഖരശില്പങ്ങളായ്
       ഇലയൂര്‍ന്ന തരു ജാലം നിദ്ര പൂകീടവെ
       എത്താ മരകൊന്‍പിലൊറ്റക്കു വിരിയുന്ന
       ഒരു കുഞ്ഞു പൂവിന്‍ വസന്ത സങ്കീര്‍ത്തനം..
പൊന്നും സുഗന്ധവും മാതളകനികളും
മഞ്ഞു പോല്‍ ലോലമാം വെണ്‍ ലില്ലിപൂക്കളും
ഉണ്ണി തിരുമുന്‍പില്‍ കാഴ്ച വച്ചീടുവാന്‍
കിഴക്കു നിന്നെത്തുന്ന ജ്ഞാന മഹോത്സവം..
        ആത്മ ദു:ഖത്തിന്റെ ശ്യാമ ശൃംഗങ്ങളില്‍
        തിങ്കളായ് മിന്നുന്ന കൈവല്യ ബിംബം..
        വ്രണിതമെന്‍ ഹൃദയത്തിന്‍ ശോണതീരങ്ങളില്‍
        അലയൊടുങ്ങാത്തൊരു  ശാന്തി ഗീതം...

3 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

ആത്മ ദു:ഖത്തിന്റെ ശ്യാമ ശൃംഗങ്ങളില്‍
തിങ്കളായ് മിന്നുന്ന കൈവല്യ ബിംബം..
വ്രണിതമെന്‍ ഹൃദയത്തിന്‍ ശോണതീരങ്ങളില്‍
അലയൊടുങ്ങാത്തൊരു ശാന്തി ഗീതം...

പിന്നെ ദെവ്യടാന്റെ ഭായ് ..?
ഇത്രയും കലമായിട്ടും എന്താ ഈ ബൂലോകമുറ്റത്തേക്ക് ഒന്ന് തിരിഞ്ഞ് നോക്കാത്തത്...?

Vinodkumar Thallasseri said...

വ്രണിതമെന്‍ ഹൃദയത്തിന്‍ ശോണതീരങ്ങളില്‍
അലയൊടുങ്ങാത്തൊരു ശാന്തി ഗീതം.

ശ്രീ said...

എഴുത്തെല്ലാം നിര്‍ത്തിയോ മാഷേ?