Sunday, November 1, 2009

‘തത്വമസീ...”

തടവറക്കുള്ളിൽ സ്വയം ബന്ധിയാക്കി നീ
തടവറതാഴിന്റെ താക്കോലു തിരയുന്നൂ...
അറിയുകീയഴികളും തടവിലെ പുള്ളിയും
താക്കോലുകാക്കുന്ന പാ‍റാവുകാരനും
നീതന്നെയാണു മറ്റാരുമല്ല..
നിറവെളിച്ചം നിന്റെ ചുറ്റിലുമെങ്കിലും
കണ്ണടച്ചെപ്പൊഴും ഇരുളിൽനീയിടറുന്നൂ..
സത്യ , മീ ദീപവും ദിവ്യപ്രകാശവും
കൺകുളിർക്കേയതുകാണേണ്ട കൺകളും
നീതന്നെയാണൊന്നും വേറെയല്ലാ..
അഭയം തിരഞ്ഞു നീവാതിലിൽ മുട്ടുമ്പോൾ
അറിയണം മൃഗവും മൃഗയാവിനോദിയും
മാറോടണക്കുമീ അഭയസങ്കേതവും
നീതന്നെ! നീതന്നെ! നീതന്നെ...!!

(ഈ സത്യം “ഉൾക്കൊള്ളുവാൻ’ ആയാൽ പിന്നെ
കവി സ്വയം കവിതയാകുന്നു...
കവിതയിൽ വാക്കുകളില്ല;അർഥം മാത്രം
അനുഭവങ്ങളില്ല; അനുഭൂതികൾ മാത്രം...‌)

12 comments:

താരകൻ said...

തദ് ത്വം അസീ...അതെ,അതു നീ തന്നെ...

ഉപാസന || Upasana said...

Good
:-)

ജോണ്‍ ചാക്കോ, പൂങ്കാവ് said...

നമ്മള്‍ സ്വയം തീര്‍ത്ത തടവറയില്‍ തന്നെ.
:(

ഷൈജു കോട്ടാത്തല said...

വളരെ ശരിയാണ്
സ്വാതന്ത്ര്യത്തിന്റെ ആകാശവും അതിന്റെ മേച്ചില്‍ പുറങ്ങളും
അവഗണിച്ച് പാരതന്ത്ര്യത്തിന്റെ തടവറയിലേക്ക് നാം സ്വയം
ചുരുങ്ങുകയാണ്

ഈ ഒരു ചിന്ത നാം തുടരേണ്ടതുണ്ട്

Midhin Mohan said...

തടവറക്കുള്ളിൽ സ്വയം ബന്ധിയാക്കി നീ
തടവറതാഴിന്റെ താക്കോലു തിരയുന്നൂ...

മനോഹരമായ വരികള്‍......
നമ്മളില്‍ പലരും ചെയ്യുന്നത്.....

OAB/ഒഎബി said...

ങും...ആയിരിക്കാം..

hshshshs said...

പ്രിയ കവേ...താരകാ ,
കവിതയൊക്കെ കൊള്ളാം പക്ഷേ ഇതു കൂടി പറഞ്ഞിട്ടു പോയാലും..
അനുഭവങ്ങളില്ലാതെ എന്തനുഭൂതി??
വാക്കുകളില്ലാതെ പിന്നെന്തർത്ഥം??

VEERU said...

“അറിയണം മൃഗവും മൃഗയാവിനോദിയും
മാറോടണക്കുമീ അഭയസങ്കേതവും
നീതന്നെ! നീതന്നെ! നീതന്നെ...!!”
അതെ...അതറിയാൻ കഴിഞ്ഞാൽ വാക്കുകളില്ല അർത്ഥങ്ങൾ മാത്രം അനുഭവങ്ങളില്ല അനുഭൂതികൾ മാത്രം !!
താങ്കൾ പറഞ്ഞതെത്ര ശരി !!
കവിത മനോഹരം .. എഴുത്തു തുടരുക
ആശംസകൾ !!

Anil cheleri kumaran said...

അഭയം തിരഞ്ഞു നീവാതിലിൽ മുട്ടുമ്പോൾ
അറിയണം മൃഗവും മൃഗയാവിനോദിയും
മാറോടണക്കുമീ അഭയസങ്കേതവും
നീതന്നെ! നീതന്നെ! നീതന്നെ...!!

കൊള്ളാം താരകന്‍..!

khader patteppadam said...

ഞാന്‍ നീയായി മാറുന്ന അനര്‍ഘനിമിഷമേ... (ഇപ്പോള്‍ പൂരിപ്പിക്കുന്നില്ല)

താരകൻ said...

hs4 ഉത്തരം കിട്ടിയല്ല്ലോ(നീ തന്നെ ചോദ്യവും നീ തന്നെയുത്തരവും..)
ഖാദർ ,വിട്ടുപോയേടം ബോധനിലാവു നിറയുന്നു...

ഭൂതത്താന്‍ said...

"അറിയുകീയഴികളും തടവിലെ പുള്ളിയും
താക്കോലുകാക്കുന്ന പാ‍റാവുകാരനും
നീതന്നെയാണു മറ്റാരുമല്ല.."

അതെ നീ തന്നെ എല്ലാം ...നല്ല കാഴ്ച താരകാ....