Friday, November 13, 2009

“അർദ്ധവിരാമത്തിനു ശേഷം.......”

( കഴിഞ്ഞ പോസ്റ്റിൽ ഒരു അർദ്ധവിരാമത്തിൽ
അപൂർണ്ണമാവുക വഴി അവാസ്തവികതയുടെ തലത്തിലേക്ക് തെന്നി തെറിച്ച
“അസമയത്തെ അതിഥി” എന്ന കഥയിതാ മുഴുവനും...)
വെയിൽ ചാഞ്ഞതോടെ ആരംഭിച്ച തുലവർഷമഴ അല്പം മുമ്പാണ്
തോർന്നത്.ഇടിവെട്ടും കാറ്റുമുണ്ടായിരുന്നു.സന്ധ്യായായിട്ടും കറണ്ട്
വന്നിട്ടില്ല..ആകാശം തെളിഞ്ഞു; അപ്പോഴേക്കും സൂര്യൻ മറയാൻ
തുടങ്ങിയിരുന്നു. വെയിലില്ല എങ്കിലും വെളിച്ചമുണ്ട് .പക്ഷെ മുറിയിൽ
ഇരുട്ടും ഉഷ്ണവും അഭയാർഥികളെപൊലെ വന്നെത്തികഴിഞ്ഞു.
മെഴുകുതിരിയൊന്നും തപ്പിയിട്ട് കാണത്തതിനാൽ പഴയനിലവിളക്കിൽ
എണ്ണയൊഴിച്ച് കത്തിച്ചു.മുറിയിൽ പരന്ന അരണ്ടവെളിച്ചത്തിനൊപ്പം
ചുമരിൽ ഭയപെടുത്തുന്ന നിഴലുകളും പ്രത്യക്ഷപെട്ടു. വാലും,വലിയ തലയും
വവ്വാൽ ചിറകും ദംഷ്ട്രകളുമൊക്കെയുള്ള രൂപങ്ങൾ......
ഇരുട്ടായിരുന്നു ഇതിലും ഭേദം...
പുറത്ത് വാതിലിൽ ആരോ മുട്ടിയോ...? ഞാൻ വാതിലിലെ സ്പൈ ഗ്ലാസ്സിലൂടെ
പുറത്തേക്ക് നോക്കി ...ഇല്ല .പുറത്താരുമില്ല .
ഞാൻ തിരിച്ചു നടക്കാൻ തുടങ്ങുമ്പോൾ വീണ്ടും മുട്ടുകേട്ടു..
എന്തോ എനിക്ക് പതിവില്ലാത്ത ഒരു ഭയം അനുഭവപെട്ടു.ആരോ പുറത്തുണ്ട്.
സന്ധ്യയാകുമ്പോഴേക്കും ഇതാണവസ്ഥയെങ്കിൽ ഞാനീ രാത്രി എങ്ങനെ
കഴിച്ചു കൂട്ടും..
ആരായിരിക്കും ഈ അസമയത്തെ അതിഥി?വാതിൽ തുറക്കാനൊരു മടി
വീണ്ടും സ്പൈ ഗ്ലാസിലൂടെ തന്നെ എത്തിനോക്കി..ഇല്ല..ആരുമില്ല..ഗേറ്റ് വരെ
കാണാം ..അതടഞ്ഞു കിടക്കുകയാണ്..പക്ഷേ, വരാന്തയിലെ ചൂരൽ
കസേരയിൽ എന്തോഅനങ്ങുന്നുണ്ട്..ഒരു പൂച്ചയാണ് .കസേരയിൽ സുഖമായി
ഇരിപ്പാണ് ചങ്ങാതി.വാതിൽ തുറന്ന് അതിനെ ഓടിച്ചു വിടണോ? വേണ്ട പൂച്ചയാണെങ്കിലും
ഈ അസമയത്ത് ഒരു കൂട്ടായി അതവിടെ ഇരിക്കട്ടെ..
ഏതായാലും വിളക്കു കത്തിച്ചു വച്ചതല്ലെ ..ഒന്നു പ്രാർഥിക്കാം. പതിവുള്ളതല്ല..പക്ഷെ
ഒറ്റക്കാവുമ്പോൾ പല പതിവുകളും തെറ്റിക്കേണ്ടി വരുമല്ലോ.....
“....അർജുനൻ ,ഫൽഗുനൻ ,പാർഥൻ .....”
അർജുനന്റെ പത്തുനാമങ്ങളും കൃത്യം എണ്ണി കഴിഞ്ഞപ്പോൾ ,വീണ്ടും പുറത്ത് മുട്ട് കേട്ടു.ഇത്തവണ
വളരെ ഉച്ചത്തിലും വ്യക്തവുമാണ്..മൂന്നു തവണ മുട്ടി..ഒരു പൂച്ചയോ മറ്റോ വാതിലിൽ മാന്തി
ശബദമുണ്ടാക്കുന്നതു പോലെയല്ല..വിരൽ മടക്കി ആരോ അക്ഷമയോടെ മുട്ടിയതാണ്.
വാതിൽ തുറക്കുകതന്നെ.ബോൾട്ടിൽ കയ് വച്ച് ഒരല്പനേരം ശങ്കിച്ചു നിന്നതിനു ശേഷം
ഞാൻ പെട്ടെന്ന് വാതിൽ വലിച്ചു തുറന്നു.. അപ്പോൾ....................,
അപ്പോൾ എന്റെ മുഖത്ത് തറച്ചു നോക്കി നിൽക്കുകകയാണ് വർഷങ്ങൾക്ക്
മുൻപ് മരിച്ചുപോയ സർവ്വശ്രീ ഗോപാലൻ നായർ,രാഘവൻ നായർ എന്നീ
മുൻ കാല പാർട്ടി പ്രവർത്തകരുടെ അനന്തരവനും ചിറ്റേഴത്ത് രാമൻ നായരുടെ
സീമന്തപുത്രനും ഇപ്പോഴത്തെ കരയോഗം പ്രസിഡണ്ടുമായ എന്റെ സ്വന്തം അ
മ്മായച് ഛൻ ഗോവിന്ദൻ നായർ .അദ്ദേഹം എന്തിനുള്ള പുറപ്പാടാണ്?അന്നു രാവിലെ
തന്റെ സ്വന്തം മകളെ കരണത്തടിച്ച് ഇറക്കിവിട്ട കശ്മലനെ ഒരു ദ്വന്ദ യുദ്ധത്തിന്
വെല്ലുവിളിക്കുകയാണോ അതോ....
പഴയ ഗുസ്തികാരനാണ് .ഈ പ്രായത്തിലും എന്നെ നിമിഷനേരം കൊണ്ട്
മലർത്തിയടിക്കാൻ അദ്ദേഹത്തിന് പ്രയാസവുമുണ്ടെന്ന് തോന്നുന്നില്ല..ഒരു കോം പ്രമൈസ്
ആണ് ബുദ്ധി..അല്ലെങ്കിലും ഇന്നു രാവിലത്തെ കലഹം എന്തിനുവേണ്ടിയായിരുന്നു.കലഹത്തിനൊടുവിൽ
കൈ നീട്ടി അവളെ കരണത്തടിച്ചത് ഓർമ്മയുണ്ട്.ഉടനെ അവൾ ബാഗും പെട്ടിയും പായ്ക്ക് ചെയ്ത്
ഇറങ്ങി പോവുകയും ചെയ്തു...
.......അമ്മാവാ ..ഞാൻ ...ഞാൻ അവളെ വെറുതെ ദേ ..ദിങ്ങനെയൊന്നു തൊട്ടതെയുള്ളൂ‍...അതിനാ
അവള്...”
“ നീ തൊട്ടതും പിടിച്ചതുമൊന്നും അവളു പറഞ്ഞില്ല... ഇരുട്ടായാ നിനക്കു വല്ല്യ പേടിയാണെന്നും
പറഞ്ഞ് എന്റെ സ്വൈര്യംകെടുത്തിയതു കൊണ്ടാ ഞാനിപ്പോ വന്നേ...”
അതും പറഞ്ഞ് അമ്മാവൻ കയ്യിലിരിക്കുന്ന കുട ഒരൊറ്റവീശ്.. ശൂ...........
കസേരയിൽ സുഖസുഷുപ്തിയിലായിരുന്ന വഴിപോക്കൻപൂച്ച
പ്രതിഷേധസ്വരം പുറപെടുവിച്ചുകൊണ്ട് ഇറങ്ങിയോടി...
“ അപ്പോ.. അവള് ?“ സംയമനം വീണ്ടെടുത്തുകൊണ്ട് ഞാൻ ചോദിച്ചു..
“എന്തായാലും പിണക്കിവിട്ടതല്ലെ ..ഇനി നീചെന്നു വിളിക്കാതെ വരില്ല“
“ ഓ ..അതു ശരി ..എന്നാ ഇപ്പോ തന്നെ പോയി വിളിച്ചേക്കാം ..അമ്മാവനിരിക്കുന്നോ
അതോ പോരുന്നോ...” ഉടുത്തിരിക്കുന്ന മുണ്ട് മാറ്റി പാന്റ്സ് ഇടാൻ തുടങ്ങുമ്പോൾ
ഞാൻ ചോദിച്ചു..
“ അതിന് നീ അണിഞ്ഞൊരു കുകേം മറ്റും വേണ്ട അവളാ മതിലിനപ്പുറത്ത് ഓട്ടോറിക്ഷയിലിരിപ്പുണ്ട്
പോയി എതിരേറ്റോ..“
രാത്രി കിടക്കുമ്പോൾ അവൾ ചോദിച്ചു.
“ഞാനിന്നു വന്നില്ലെങ്കിൽ എന്തു ചെയ്യുമായിരുന്നു..?
“ ഒന്നു രണ്ട് സിനിമകളുടെ .സിഡി എടുത്തിരുന്നു ..അതൊക്കെ കാണാനുള്ള പരിപാടിയായിരുന്നു..“
“ഏത് പടങ്ങൾ..?”
“രാം ഗോപാൽ വർമ്മയുടെ “tarna zaroori ഹെ..” പിന്നെ ..exorcist....

21 comments:

Typist | എഴുത്തുകാരി said...

ഇത്രേയുള്ളോ, ഞങ്ങളെയൊക്കെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ സന്തോഷത്തിലാവുമല്ലേ, ഉം, നടക്കട്ടെ.:)

അതാണ് ഭാര്യ, മനസ്സിലായോ?

താരകൻ said...

സമർപ്പണം, സ്നേഹനിധികളായ ഭാര്യമാർക്ക്..

ഷൈജു കോട്ടാത്തല said...

ചൂരൽ
കസേരയിൽ എന്തോഅനങ്ങുന്നുണ്ട്..ഒരു പൂച്ചയാണ് .കസേരയിൽ സുഖമായി
ഇരിപ്പാണ് ചങ്ങാതി.വാതിൽ തുറന്ന് അതിനെ ഓടിച്ചു വിടണോ? വേണ്ട പൂച്ചയാണെങ്കിലും
ഈ അസമയത്ത് ഒരു കൂട്ടായി അതവിടെ ഇരിക്കട്ടെ

വഴി പോക്കന്‍ പൂച്ചയെ സ്വീകരിയ്ക്കുന്ന സൌമനസ്യം കൊള്ളാം.
അര്‍ദ്ധവിരാമം
ഇനിയും ഉണ്ടോ എന്ന് സൂക്ഷിച്ചു നോക്കി ഇല്ലെന്നു തോന്നുന്നു.
താങ്കളുടെ ശൈലി എനിയ്ക്ക് വളരെ ഇഷ്ടമാണ് താരകാ.....

hshshshs said...

ദേ ദിതാപ്പോ നന്നായേ !!!

nalini said...

പിന്നെ അപ്പോൾ പെണ്ണും പെടക്കോഴിയും വന്നിരുന്നില്ലെങ്കിൽ ...
ആ രാത്രി ഒറ്റക്കിരുന്നു ആ രണ്ടു സിനിമായും കാണുവാനുള്ള യോഗം താങ്കൾക്കുണ്ടായിരുന്നെങ്കിൽ ...
താരകാ താങ്കളെണ്ണുമായിരുന്ന താരകങ്ങളെത്രയാവുമായിരുന്നോ ആവോ !!!
ഓഹ് ഭഗവാൻ കോ ലാഖ് ലാഖ് ശുക്രിയാ !!!

★ Shine said...

:-)

khader patteppadam said...

ഇതാണു കഥയിലെ ചെപ്പടി വിദ്യ!

poor-me/പാവം-ഞാന്‍ said...

Tri-dusk!

പൂതന/pooothana said...

കഷ്ട്ടം, അവള്‍” തിരിച്ചു വന്നു ല്ലെ?

ഗീത said...

അപ്പോള്‍ പറ്റിച്ചതാ അല്ലേ?
ഇത്രേം വേണ്ടായിരുന്നു.
ഇത്രേം പെട്ടെന്ന് ഭാര്യ തിരിച്ചു വരേം വേണ്ടായിരുന്നു. (ആ അടിയ്ക്കൊക്കെ ഇത്തിരിക്കൂടി വില കല്‍പ്പിക്കണ്ടായിരുന്നോ അനിയത്തീ?)

ഒന്നു ചോദിച്ചോട്ടേ. സയന്‍സിനു നിരക്കാത്ത യാതൊന്നും ഇല്ല എന്നുപറഞ്ഞ് എന്നെ കളിയാക്കി. എന്നിട്ട്, താരകന് ഇരുട്ടായാല്‍ വല്യ പേടിയാണെന്ന് ഭാര്യ പറയുന്നതെന്തേ? എക്സോര്‍സിസ്റ്റ് എന്നൊക്കെ ചുമ്മാ തട്ടിവിട്ടതല്ലേ? :) :)
(ഡോണ്ട് പിണങ്ങ്)

ഓ.ടോ. സയന്‍സിന് നിരക്കാത്ത ചിലതൊക്കെയൂണ്ട്. വിശ്വസിച്ചാലും ഇല്ലേല്ലും...

simy nazareth said...

“ഏത് പടങ്ങൾ..?”
“രാം ഗോപാൽ വർമ്മയുടെ “tarna zaroori ഹെ..” പിന്നെ ..exorcist....
അപ്പോള്‍ അവള്‍ കരണത്ത് ആഞ്ഞൊരടി.. ഞാന്‍ രാവിലെ കൊടുത്തതിന്റെ ഇരട്ടി ശക്തിയില്‍!
-ശുഭം-

(കഥ നന്നായി)

ഒരു നുറുങ്ങ് said...

ചില പത്നിമാരങ്ങിനെയാ,സ്വസ്ഥമായി ഒറ്റക്കൊരു
പടം പോലും കാണാന്‍ സമ്മതിക്കില്ല!അവര്‍ സൂത്രക്കാരി
തന്നെ ഒരുവലിയ പ്രതിസന്ധിയെ,നര്‍മംചോരാതെ
പരിഹരിച്ചില്ലേ ! നല്ലഭാര്യമാരങ്ങിനെയാ..ഭര്‍ത്താക്കള്‍
അവരുടെ സ്നേഹത്തിനുമുന്നില്‍ തോല്‍ക്കുകയേ ഉള്ളു!
ജീവിതത്തില്‍ ഇങ്ങിനേയും ചില അര്‍ദ്ധവിരാമങ്ങളുണ്ട്.

ആഖ്യാനം കൊള്ളാം,ആശംസകള്‍

ശ്രീ said...

അത് ശരി.

(കാണാന്‍ പറ്റിയ പടങ്ങള്‍!!!)

OAB/ഒഎബി said...

നല്ല രണ്ട് പടങ്ങള്‍? കാണാനും ഇവറ്റകള്‍ സമ്മതിക്കുലാന്ന് വച്ചാല്‍...

ഭൂതത്താന്‍ said...

അപ്പൊ ഒട്ടും പേടിയില്ല അല്ലെ,,,,,,,എന്നെപോലെ

അഭിജിത്ത് മടിക്കുന്ന് said...

ഭാര്യമാര്‍ ഇത്ര പാവങ്ങളാണല്ലേ?
വേഗം കല്ല്യാണം കഴിക്കാന്‍ തോന്നുന്നു.

താരകൻ said...

ഗീതടീച്ചർ, ഇതുപോലെ ഉപദേശിക്കുവാൻ ഒരു സുഹൃത്തോ
ബന്ധുവോ അവൾക്കില്ലാ‍ഞ്ഞതു നന്നായി...,അല്ലെങ്കിൽ
ഭയവിഹ്വലമായ ഏകാന്തരാത്രിയെകുറിച്ച് ഞാൻ നോവൽ
തന്നെ എഴുതുമായിരുന്നു...
സിമീ, എഴുതാപുറംവായിച്ചപ്പോൾ നർമ്മത്തിനു മിഴിവുകൂടി
പക്ഷെ കഥയുടെ അന്തർധാരയായ പരസ്പര സ്നേഹം
ആവിയായി പോയില്ലേ........?
അഭിജിത്ത് ,ഇനിവൈകിക്കരുത്,സിമിയുടെ
അനുഭവം കൂടി ഒന്നു വായിച്ചു നോക്കുന്നതു നന്നായിരിക്കും.
ഭൂതത്താനെ..പേടിയില്ലെന്ന് മാത്രമല്ല ഭയത്തിനെ ബഹുമാനിക്കുന്ന
ഒരു ധീരൻ കൂടിയാണ് ഞാൻ...
എച് എസ് ഫോർ...കഥയുടെ ആന്റിക്ലൈമാക്സ് മുഴുവനും ആ കമന്റിലുണ്ട്
വന്നവർക്കും വായിച്ചവർക്കും വളരെ നന്ദി....

ശ്രീജ എന്‍ എസ് said...

ഹിഹി കലക്കി മാഷെ...ഞാന്‍ ആകെ കൂടെ പേടിച്ചു ഇരിക്കുവാരുന്നു.പ്രേതം വല്ലോം ആരിക്കും ന്നു വിചാരിച്ചു..ending കിടിലം ആരുന്നു ട്ടോ.

Anil cheleri kumaran said...

രസായിട്ട് എഴുതി.

ManzoorAluvila said...

നന്നായിരിക്കുന്നു...ആശംസകൾ

nimishangal said...

ithorumaathiri pretha paripaadi aayi poyi ketto.. cbi padthinte avasaanam vazhiye poya jagadeesh prathiyaavunna poley. enthaayaalum original pretham vannillelum pengalu vannallo.. athrayum samaadhaanam !