Monday, March 15, 2010

കഥയുടെ അനുബന്ധം......(“മൽക്കുൽ മൌത്ത് “ എന്ന കഥയുടെ പ്രചോദന പാശ്ചാത്തലമായെഴുതിയ
ചിലകാര്യങ്ങളാണ് ഇത്.അനുബന്ധം അതീദീർഘമായെന്നു തോന്നിയ
തിനാൽ മറ്റൊരു പോസ്റ്റാക്കിയെന്നുമാത്രം)
ബാല്യകാലത്തിൽ നിന്നുള്ള ഒരു സന്ധ്യ എന്റെ ഓർമ്മയിൽ വീണ്ടും
തുടുക്കുന്നു.ബദർ യുദ്ധം കഴിഞ്ഞതു പോലെ രക്താഭമായ അസ്തമയത്തിനു
ശേഷം റംസാൻ രാവിന്റെ നീലിമപടരാൻ തുടങ്ങിയിരിക്കുന്ന ഒരു സന്ധ്യ...
പടിഞ്ഞാറൻ മാനത്ത്
യുദ്ധം കഴിഞ്ഞുള്ള സമാധാനത്തിന്റെ , മുനിഞ്ഞു കത്തുന്നഒരു അമ്പിളി നാളംമാത്രം
. മഗരിബ് നമസ്കാരത്തിനുശേഷം ഉമ്മൂമ
പടിഞ്ഞാറെ ഇറയത്ത് പുല്പായ വിരിച്ചു..
അറബി കഥകളിലെ പറക്കും പരവതാനി പോലെ ചിത്രപണികളുള്ള
ഒരു പേർഷ്യൻ പുല്പായ..അതിനു ശേഷം പാനീസു വിളക്കിന്റെ
വെളിച്ചത്തിലിരുന്ന് മുറുക്കുവാനുള്ള വട്ടം കൂട്ടി .ഓടുകൊണ്ടുണ്ടാക്കിയ
ഒരു കൊച്ചു സ്വർണ്ണ ഉരലിൽ നീറ്റടക്കയും വാസനപുകയിലും
ചേർത്തിടിക്കുന്ന ഠിം ഠിം ശബ്ദം എത്രയോ വർഷങ്ങൾക്കപ്പുറത്ത് നിന്ന്
ഇപ്പോഴും എന്റെ കാതിൽ മുഴങ്ങുന്നു. കൂടെ ഈണത്തിലുള്ള
പാട്ടുമുണ്ട്
“കാഫ് മലകണ്ട പൂങ്കാറ്റെ
കാണിക്ക നീകൊണ്ട് തന്നാട്ടെ
കാരക്ക പൂ‍ക്കുന്ന നാടിന്റെ
കിസ്സകളൊന്നു പറഞ്ഞാട്ടെ”
“മുത്തുമ്മാ ഇനി ജമീലയുടെ പാട്ട്...”എന്റെ സതീർഥ്യനായ ജലീൽ പറയുന്നു..
“അരയ്ക്കണ വയ്ക്കണ ജമീല
എന്താണ്ടി മോളെ കവുത്തീല്?”
“ഉപ്പാനോടുമ്മ പറയരുതേ..,ഇത്
ജബ്ബാറു കെട്ടിയ പൂത്താലി..
അള്ളാണെയുമ്മ പറയരുതെ..”
അപ്പോഴേക്കും ,ഗൃഹനാഥയായ ബിവിയുമ്മ എല്ലാവരെയും നോമ്പിറക്കലിന്
ക്ഷണിക്കുന്നു.. നെയ്പത്തിരി,വലിയ സാണുകളിൽ കൂമ്പാരം കൂട്ടിയിട്ടിരിക്കുന്ന
ബിരിയാണി,കോഴിക്കറി ,തണ്ണിമത്തൻ,കദളിപഴം,പൈനാപ്പീൾ, കാരക്ക...
മൃഷ്ടാന്നഭോജനത്തിനു ശേഷം വീണ്ടും പടിഞ്ഞാറ്റയിൽ ഒത്തുകൂടൽ..
രാവേറെ ചെല്ലുന്നതു വരെ കഥകൾ ,ജിന്നുകളുടെ,മലക്കുകളുടെ.......
* * * *
. മലക്കുകളെല്ലാം
ദൈവസന്നിധിയിലെ മാലാഖമാരാണെന്നതാണ് സങ്കല്പം.പലർക്കും
പല ജോലിയാണ്. മരണത്തിന്റെമാലാഖമാരാണ് മൽക്കുൽ മൌത്തും
‘അസ്രായീൽ ‘എന്ന മലക്കും...മരിച്ചവന്റെഖബറിൽ ചെന്ന് പടച്ചവന്റെ
ശിക്ഷാ നടപടികൾ നടപ്പാക്കുന്ന മലക്കുകളാണ് ‘മുൻ കർ’ ,‘നക്കീർ‘
തുടങ്ങിയവരൊക്കെ......
“ ഒരിടത്തൊരിടത്ത് ഒരു ധനികനുണ്ടായിരുന്നു....” ഉമ്മൂമ കഥ പറയുകയാണ്..
- അറുത്തകയ്യിന് ഉപ്പു തേക്കാത്ത ഒരു കംജൂസ്..അറുപിശക്കൻ
പാവങ്ങൾക്ക് അറിഞ്ഞ് ദാനം ചെയ്യാത്തവൻ ,പുണ്യറംസാനായാൽ സക്കാത്തുനട
ത്താത്തവൻ. ഒരിക്കൽ അവന്റെ മുറ്റത്ത് ഒരു നേരത്തെ ഭക്ഷണം ചോദിച്ചു കൊണ്ട്
ഒരു യാചകനെത്തി..അവൻ യാചകനെ ആട്ടിയോടിച്ചു . പക്ഷെ ധനികന്റെ
ഭാര്യ നല്ല സ്ത്രീയായിരുന്നു.അവർ യാചകനെ വീടിന്റെ പുറകിലേക്ക് വിളിച്ച്
രണ്ട് പത്തിരികൾ നൽകി....
കാലം കഴിഞ്ഞപ്പോൾ ധനികൻ മൌത്തായി..എന്നുവച്ചാൽ മരിച്ചു.
ആചാരപ്രകാരം അദ്ദേഹത്തെ പള്ളി പറമ്പിൽ കബറടക്കി.രാവേറെ ചെന്നപ്പോൾ
പാവങ്ങളെ സഹായിക്കാത്ത ധനികനുള്ള ശിക്ഷനടപ്പിലാക്കുവാൻ പടച്ചവന്റെ
സന്നിധിയിൽ നിന്ന്,കബറിനുള്ളീൽ മലക്കുകൾ എത്തി.വലിയ ഉരുളൻ വടി
കൊണ്ട് നൂറടിയായിരുന്നു അവനുള്ള ശിക്ഷ..മലക്കുകൾ അടിക്കാൻ തുടങ്ങിയതും
ആ അടിതടുക്കാൻ രണ്ടു പത്തിരികൾ കബറിനുള്ളിൽ പ്രത്യക്ഷപെട്ടു..
മലക്കുകളുടെ ഓരോ അടിയും ആ പത്തിരി പരിചകൾ തടുത്തു...അവനറിയാതെ
യാണെങ്കിലും ജീവിച്ചിരിക്കുമ്പോൾ അവൻ ദാനം ചെയ്ത പത്തിരികൾ...
“ മലക്കിനെ കണ്ടാൽ എങ്ങനെയിരിക്കും ? “ ഞാൻ ചോദിച്ചു..
“ നമ്മുടെ മുസ്ലിയാരില്ലെ വെളുത്ത താടീം,വെള്ളാരം കണ്ണും, താലേകെട്ടുമൊക്കെയുള്ള
അബ്ദുള്ളമുസ്ലിയാര്..അങ്ങേരെ പോലെയിരിക്കും..” ഉമ്മൂമ പറഞ്ഞു.
" കഴിഞ്ഞ വെള്ളിയാഴ്ച അദ്രമാന്റെ വീട്ടിൽ കത്തികുത്ത് റാത്തീബിന് വന്ന
മുസ്ലിയാരാ....!!”
“അദന്നെ...അങ്ങേരന്നെ....”
പിന്നീ‍ടൊരിക്കൽ പള്ളി പറമ്പിനോട് ചേർന്നുള്ള ഇടവഴി കൂടി ഞാൻ
സ്കൂളിൽ നിന്ന് തനിച്ച് മടങ്ങുകയായിരുന്നു. ഒരുവളവു തിരിഞ്ഞപ്പോൾ ഞാൻ
പെട്ടെന്ന് അബ്ദുള്ള മുസ്ലിയാരുടെ മുന്നിൽ ചെന്നു പെട്ടു...
ശുഭ്രവസ്ത്രങ്ങൾ ധരിച്ച് മെതിയടിപുറത്ത് നില്ക്കുന്ന ആജാനുബാഹുവായ മുസ്ലിയാരെ കണ്ടപ്പോൾ
ഞാൻ പേടി കൊണ്ട് മുട്ടിടിച്ചു നിന്നു പോയി. തന്നെ പ്രേതത്തെകണ്ടതു പോലെ
പകച്ചു നോക്കുന്ന കൊച്ചു പയ്യനെ കണ്ട് പ്പോൾ അദ്ദേഹവും എന്നെ സൂക്ഷിച്ചുകൊണ്ട്
നിശ്ചലനായി നിന്നു. അടുത്ത നിമിഷം നിന്നനില്പിൽ ഞാൻ നിക്കറിലൂ‍ടെ ശർ ശറേന്ന് പാത്തി....
പിന്നെ പുസ്തകവും സ്ലേറ്റുമൊക്കെ പൊന്തക്കാട്ടിലേക്ക് വലിച്ചെറിഞ്ഞ്
വലിയ വായിൽ കരഞ്ഞു കൊണ്ട് തിരിഞ്ഞോടി.
.” ഇന്നെ പിടിക്കാൻ മലക്കു വരുന്നേ....‘
നാട്ടാരെ രക്ഷിക്ക്വോ......................”“
നാട്ടിടവഴികൾ ഒരു നാലാം ക്ലാസ്സുകാരന്റെ നിലവിളി കേട്ട് വിറങ്ങലിച്ചു നിന്നു.......
* * * .

29 comments:

OAB/ഒഎബി said...

ഒരു നാലാം ക്ലാസുകാരന്റെ മനസ്സിലെ മലക്കുല്‍ മൌത്ത് സങ്കല്പം,ശുഭവസ്ത്ര ധാരിയായ ഒരു മുസ്ല്യാര്‍ തന്നെ..

ഒരു നുറുങ്ങ് said...

ഒരു’തര്‍ജമ’കൂടി ചേര്‍ത്താല്‍ നന്നാവും,ഇതിലെ
പല വാക്കുകളും അങ്ങട്ട് മന്‍സ്സിലിക്ക് ഇറങ്ങ്ണില്യ
...മുമ്പ് ദമ്മാമിലായിരുന്നപ്പൊ കൂടെയുള്ള
‘സബാസ്റ്റിയനെ’കഫീല്‍ ‘സബ്അ സിത്തീന്‍‘
എന്നു പേര്‍ വിളിച്ചതോര്‍മ്മ വന്നു..
“കഥയുടെ(അടുത്ത)അനുബന്ധം”ജോറാക്കണം.
കാത്തിരിക്കുന്നു..”മല്‍ക്കുല്‍ മൌത്തിനെ”

ഗീത said...

ഇത്രേം ധൈര്യോക്കേ ഉള്ളൂ??? :)

ആ ബാല്യകാല ചിത്രങ്ങള്‍ നന്നായി അവതരിപ്പിച്ചിരിക്കുന്നു. ഇതിലെ
പല വാക്കുകളും ഞാനും ആദ്യമായി കേള്‍ക്കയാണ്.

ശ്രദ്ധേയന്‍ | shradheyan said...

ഹൃദ്യമായ വിവരണം. ശരിക്കും ഒരു മാപ്പിള വീടിനെ മനസ്സില്‍ തെളിയിച്ചു. പണ്ട്, ചെറുപ്രായത്തില്‍ വീടിനടുത്തുള്ള ആജാനുബാഹുവായ ഒരു വൃദ്ധനെ 'അല്ലാഹു' എന്ന് വിളിച്ചിരുന്നത് ഓര്മ വരുന്നു. എന്റെ ചിന്തയ്ക്ക് ആ മനുഷ്യന്‍ അല്ലാഹു ആകാന്‍ ധാരാളം മതിയായിരുന്നു!

പട്ടേപ്പാടം റാംജി said...

ഓടുകൊണ്ടുണ്ടാക്കിയ
ഒരു കൊച്ചു സ്വർണ്ണ ഉരലിൽ നീറ്റടക്കയും വാസനപുകയിലും
ചേർത്തിടിക്കുന്ന ഠിം ഠിം ശബ്ദം എത്രയോ വർഷങ്ങൾക്കപ്പുറത്ത് നിന്ന്
ഇപ്പോഴും എന്റെ കാതിൽ മുഴങ്ങുന്നു.

പഴയ കാലത്തിലേക്കുള്ള കുട്ടിക്കൊണ്ടുപോക്ക്
വളരെ നന്നായി.

Sabu Kottotty said...

നല്ല ധൈര്യം!!!!

sm sadique said...

എന്റെ ഉമ്മുമ്മയുടെ ഓര്‍മകളും ഒരു നിമിഷം മനസ്സില്‍ .അത് കുറെ ദിവസ്സം നിലനില്‍ക്കും .

അശ്രഫ് ഉണ്ണീന്‍ said...

വളരെ രസകരമായിട്ടുണ്ട്. ബാല്യ കാലത്തിന്റെ നിഷ്കളങ്കത നിങ്ങള്‍ സമര്‍ഥമായി വരച്ചു കാണിച്ചിരിക്കുന്നു. അഭിനന്ദനങള്‍ .

Muralee Mukundan , ബിലാത്തിപട്ടണം said...

പെരുപ്പിച്ചുള്ള വാമൊഴികൾ കേട്ട് എല്ലാവരുടേയും കുട്ടികാലങ്ങളീൽ ഇതുപോലെ സമൂഹത്തിലെ പലപുണ്യാളന്മാരേയും ,ഭീകരരൂപികളോ,സങ്കൽ‌പ്പങ്ങളോ ആയി കണ്ടിരുന്ന ,ആ അവസ്ഥാവിശേഷങ്ങൾ വളരെ ഹൃദ്യമായ ഒരു വിവരണത്തിൽ കൂടി സുന്ദരമായവതരിപ്പിച്ചിരിക്കുന്നു ...കേട്ടൊ ഗെഡീ

ഒഴാക്കന്‍. said...

appo ithanalle kayyilulla dayryam??
Profile photo kandal pediyakum ketto :)

jayanEvoor said...

സത്യത്തിൽ ബാല്യമാണ് നമ്മളിൽ മികവരുടെയും സർഗശേഷിയുടെ പ്രഭവകേന്ദ്രം.

വളരെ ഹൃദയാവർജകമായി ഈ അനുബന്ധം!

ശ്രീ said...

ഈ അനുബന്ധം കൂടി ചേരുമ്പോള്‍ ആ കഥയ്ക്ക് കുറേക്കൂടി പൂര്‍ണ്ണത കൈവന്നതു പോലെ...

ആദ്യം മറ്റേ കഥ വായിയ്ക്കുമ്പോള്‍ മല്‍ക്കുല്‍ മൌത്ത് എന്ന 'പേര്' അത്ര പരിചിതമല്ലായിരുന്നു, (മുന്‍പും പലയിടങ്ങളില്‍ കണ്ടിട്ടുണ്ട് എന്ന ഒരു ഓര്‍മ്മയേ ഉണ്ടായിരുന്നുള്ളൂ. ആ കഥ വായിച്ച ശേഷമാണ് അതെപ്പറ്റി അന്വേഷിച്ച് അത് എന്താണ് സംഗതി എന്ന് മനസ്സിലാക്കിയത്)

ശ്രീ said...

ഈ അനുബന്ധം കൂടി ചേരുമ്പോള്‍ ആ കഥയ്ക്ക് കുറേക്കൂടി പൂര്‍ണ്ണത കൈവന്നതു പോലെ...

ആദ്യം മറ്റേ കഥ വായിയ്ക്കുമ്പോള്‍ മല്‍ക്കുല്‍ മൌത്ത് എന്ന 'പേര്' അത്ര പരിചിതമല്ലായിരുന്നു, (മുന്‍പും പലയിടങ്ങളില്‍ കണ്ടിട്ടുണ്ട് എന്ന ഒരു ഓര്‍മ്മയേ ഉണ്ടായിരുന്നുള്ളൂ. ആ കഥ വായിച്ച ശേഷമാണ് അതെപ്പറ്റി അന്വേഷിച്ച് അത് എന്താണ് സംഗതി എന്ന് മനസ്സിലാക്കിയത്)

അഭി said...

നല്ല ധൈര്യശാലി ആയിരുന്നു അല്ലെ ?
കഥയുടെ അനുബന്ധം നന്നായിരിക്കുന്നു . കേട്ട് പരിചയം ഇല്ലാത്ത വാക്കുകള്‍ മനസിലക്കാന്‍ കഴിഞ്ഞു

ആശംസകള്‍

Rare Rose said...

പലപ്പോഴും കേട്ട കഥകളിലൂടെയും,കാര്യങ്ങളിലൂടെയുമൊക്കെയാണു കുഞ്ഞു മനസ്സിന്റെ നിഷ്കളങ്ക ഭാവന പല മുഖങ്ങള്‍ക്കും രൂപം കൊത്തിയുണ്ടാക്കുന്നതു അല്ലേ.നല്ലൊരു വായന സമ്മാനിച്ചു ഈ അനുബന്ധവും..

ഗൗരിനാഥന്‍ said...

വളരെ നന്നായിട്ടൂണ്ട്..പ്രത്യേകിച്ച് മുസ്ലിംഭാഷയുടെ, കുടുംബത്തിന്റെ ഒക്കെ ഒരൂ ചിത്രം കിട്ടുന്നുണ്ട് വായനയിലൂടെ..നന്നായിവരക്കുന്ന ഒരാള്‍ക്കെങ്കില്‍ മനോഹരമായ ചില സീക്ക്വന്‍‌സുകള്‍ വരക്കാം..എഴുത്ത് അത്ര ശക്തമായിട്ടും പാരഗ്രാഫ് തിരിക്കാത്തതിന്റെയും, സ്പ്പേസിംങ്ങ് ഇല്ലാത്തതിന്റെയും ഒരു സുഖക്കുറവുണ്ട്...അതു കൂടി ശ്രദ്ധിക്കൂ..

Readers Dais said...

താങ്കളുടെ മനസ്സില്‍ മായാതെ കിടക്കുന്ന ഇത് പോലെയുള്ള അനേകം ബിംബങ്ങള്‍ ഉണ്ടല്ലോ ? അതോരോന്നായി ഇതുപോലെയുള്ള മനോഹരമായ കഥകളായി പുറത്തെയ്ക് വരട്ടെ എന്ന് പ്രാര്‍ദ്ധിയ്കുന്നു , ആശംസകളും ....പേര് പറഞ്ഞില്ല കേട്ടോ

Faizal Kondotty said...

Nice writings...Keep it up!

റോസാപ്പൂക്കള്‍ said...

കഥ നന്നായി. ആശംസകള്‍

നിയ ജിഷാദ് said...

കൊള്ളാം ആശംസകള്‍....

ശ്രീ said...

അടുത്തത് എവിടെ മാഷേ?

Readers Dais said...

hello sir,
where are you?
no new posts.....waiting..........
:)

ശ്രീ said...

എവിടെ പോയി മാഷേ? മാസം മൂന്നായല്ലോ അജ്ഞാതവാസം തുടങ്ങിയിട്ട്???

Readers Dais said...

tharakaaaaa......

dear sir....
where are you...
why this silence......
could u pleaseeeeee respond

nirmalbee@gmail.com

C.K.Samad said...

വളരെ നന്നായി ആസ്വദിച്ചു. വല്ല്യുമ്മാക്ക്‌ നീറ്റടക്ക ഇടിച്ചു കൊടുത്തിരുന്നതെല്ലാം ഓര്‍മ്മയില്‍ വന്നു.

K@nn(())raan*خلي ولي said...

അതിമനോഹരം! (പക്ഷെ ആളെവിടെ, മുങ്ങിയോ?)

ഉസ്മാന്‍ പള്ളിക്കരയില്‍ said...

നന്നായെഴുതി. ആശംസകൾ

ഹാരിസ് നെന്മേനി said...

ബാല്യകാല events സൂക്ഷ്മമായും സരസമായും present ചെയ്തു .congrats

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal.....