ഒരു പിടി നക്ഷത്രങ്ങള്‍ക്ക് വേണ്ടി
പൊന്‍ സൂര്യനെ പണയം വച്ച
പകലിന്റെ ദുഃഖം ,രാവിനു തിരിയും...
അമ്പിളി കൊമ്പ് കുലുക്കി ആയിരം
നിലാ പൂക്കള്‍ മടിത്തട്ടില്‍ കൊഴിച്ച്ചിടുന്ന
ആകാശ കാറ്റിന്റെ പ്രണയ പ്രവേഗം
ഭൂമി ഏറ്റു വാങ്ങും ...
തീവിരല്‍ നീട്ടി തൊട്ടുനര്ത്തുന്ന
പുലരിയുടെ തിടുക്കം
പൂക്കളും അറിയും..
അത് പോലെ ...അത് പോലെ..
നീയെന്നെങ്കിലും എന്നെ മനസ്സിലാക്കുമോ...?
Subscribe to:
Post Comments (Atom)
5 comments:
നമസ്കാരം.
എവിടെയായിരുന്നു.
പൊന്‍ തിളക്കത്തോടെ സുന്ദരമായ വരവ്.
അമ്പിളി കൊമ്പ് കുലുക്കി ആയിരം
നിലാ പൂക്കള്‍ മടിത്തട്ടില്‍ കൊഴിച്ച്ചിടുന്ന
ആകാശ കാറ്റിന്റെ പ്രണയ പ്രവേഗം
നല്ല വരികള്‍
'ഒരു പിടി നക്ഷത്രങ്ങള്‍ക്ക് വേണ്ടി
പൊന്‍ സൂര്യനെ പണയം വച്ച
പകലിന്റെ ദുഃഖം'
എനിക്കേറെ ഇഷ്ടപ്പെട്ടു ഈ വരികൾ... പക്ഷെ, എനിക്ക് ദുഃഖമില്ല. ഈ നക്ഷത്രങ്ങളെ ഞാൻ പുണരുക തന്നെ ചെയ്യും..
സസ്നേഹം
നരി...
മനസ്സിലാക്കും, മനസ്സിലാക്കട്ടെ..
വീണ്ടും വന്നല്ലേ? സന്തോഷം :)
Post a Comment