Friday, July 3, 2009

ഹരിശ്രീ...

ഞാൻ ...താരകൻ..
ഈ ഭൂലോകത്ത് പൊറുതി തുടങിയിട്ട് ഇന്നേക്ക് മൂന്നു പതിറ്റാണ്ട് തികയുന്നു.
ബൂലോകത്തേക്ക് പിച്ചവക്കാന് ഈ ജന്മദിനം നല്ലമുഹൂർത്തമാണെന്നു എനിക്ക് തോന്നുന്നു.
ബൂലോകത്തിലെ തന്നെ ചിലകവികളുടെ ഭാഷകടം കൊണ്ടാല്, ആഷാഢത്തിലെ ആർദ്രമായ
മുഹൂർത്തം. ധാരാളം വായിക്കുമെങ്കിലും എഴുതുക എന്ന സാഹസത്തിന് അധികമൊന്നും മിനകെട്ടിട്ടില്ല.
ശ്രമിച്ചിട്ടില്ലെന്നല്ല.. പക്ഷെ ആദ്യശ്രമം തന്നെ ഒരു പരാജയമായിരുന്നു..അത് വർഷങൾ
ക്ക് വളരെ മുൻപാണ്. സ്കൂളില് യൂത്ത് ഫെസ്റ്റിവെല്ലിനോടനുബന്ധിച്ച് ഒരു കവിതാ മത്സരം.
വിഷയം ‘പൂന്തോട്ടം’.പങ്കെടുക്കാൻ താരകനുൾപെടെ മൂന്നു പേർമാത്രം.ഒരാള് എസ്റ്റാബ്ലിഷ്ഡ് കവിയായ പത്താം
തരത്തിലെ അനിൽകുമാറ്.മറ്റെയാൾ അതേഡിവിഷനിലെ എസ് .എഫ് .ഐ നേതാവും അറിയ്പെടുന്ന
തല്ലുകൊള്ളിയുമായ ശിവൻ.അങനെ മത്സരം തുടങും മുൻപ് തന്നെ താരകന് രണ്ടാം സമ്മാനം ഉറപ്പ് ആയിരുന്നു.
‘ചെത്തി,ചേമന്തി ...തുടങിയ സുരഭിലമായ വാക്കുകൾ എന്റെ പേനയിൽ നിന്ന് വാർന്നു വീണ്
അരപായ വെള്ള കടലാസ് ഒരു അക്ഷരപൂന്തോട്ടമായി..
സമ്മാനം പ്രഖ്യാപിക്കുന്ന ദിവസം താരകൻ സ്കൂള് അസംബ്ലിയില് അക്ഷമയോടെ കാത്തു നിന്നു..
എല്ലാ ഐറ്റത്തിനും ഒന്ന് ,രണ്ട്,മൂന്ന് സമ്മാനങള് ഉണ്ട്. സ്റ്റേജിതര ഐറ്റങളുടേ ഊഴമായി.
.ഒരു കവിയാണെന്ന് സ്വയമറിയാമെങ്കിലും നാലാളുടെ മുന്നില് അത് ഔദ്യോഗികമായി അനൌണ്സ്
ചെയ്യുന്ന ആ മുഹൂർത്തത്തിന് വേണ്ടി താരകൻ കാത്തുനിൽക്കുകയാണ്.......
...”കവിതാരചന...”. ഭാസ്കരൻ മാഷുടെ ശബ്ദത്തിന്ന് പെട്ടെന്ന് മുഴക്കംകൂടിയതുപോലെ തോന്നി.
"ഒന്നാം സമ്മാനം..ശിവൻ ടെന് ത്ത് ബി.".അതൊരു അട്ടിമറിതന്നെയാ‍യിരുന്നു. മാനത്തെ മഴക്കാരുമുഴുവൻ
അനില് കുമാറിന്റെ മുഖത്ത് വന്ന് ചേക്കേറുന്നത് കണ്ടു.
“ഓ‘ അറിയാതെ ആക്രോശിച്ചു. കുരുത്തംകൊള്ളിയായശിവൻ ഒരുകറുത്തകുതിരയെപോലെ വേദിയിലേക്ക് കയറി
ചെറിയൊരു ട്രോഫിയും, ഓയെന് വിയുടെ ‘ശാർങക പക്ഷികളും’ സമ്മാനം വാങുന്നു ...
ദുഷ്ടാ‍.. ഈങ്കിലാബ് വിളിക്കാൻ പോകുന്നപോലെ ആപുസ്തകം അങ്ങനെ ചുരുട്ടികൂട്ടാതെ ..ആ കുഞ്ഞു പക്ഷികൾക്ക്
വേദനിക്കും..”
“രണ്ടാം സമ്മാനം..’ മാസ്റ്ററുടെ അല്പനേരത്തെ മൌനത്തിനിടെ താരകന്റെ പ്രതീക്ഷകളുടെ പൂമരം പൂത്തുലഞ്ഞു .ഒരട്ടിമറികൂടി
പ്രതീക്ഷിക്കുന്നതിൽ തെറ്റില്ലല്ലോ..
“അനിൽ കുമാറ് ടെന് ത്ത് ബി.” ക്ഷണികമായവസന്തപുഷ്പങളെ തല്ലികൊഴിച്ചുകൊണ്ട് ഭാസ്കരൻ മാസ്റ്റർ ഒരു വില്ലന്റെ
ബാസ് ഉള്ളശബ്ദത്തിൽ പറഞ്ഞു.തേഡെങ്കിൽ തേഡ് ....സ്വന്തം പേരുവിളിക്കുന്നതും കാത്തുനിന്നപ്പോൾ
ശബ്ദത്തിൽ മാത്രമല്ല,ഭാവത്തിലും ഒരു ബാലൻ കെ നായരായി കൊപ്ര ഭാസ്കരൻ(അദ്ദേഹത്തിന്റെ ഇരട്ടപേര്.അധ്യാപനത്തിനുപുറമെ
കൊപ്രവെട്ട് സൈഡ് ബിസിനസ്സ്.)
പുഛംകലർന്ന ഒരു ചിരിയോടെ പറഞ്ഞു.
“മതിയായ നിലവാരമില്ലാത്തതിനാൽ കവിതാരചനയിൽ മൂന്നാംസമ്മാനമില്ല.....“
പിന്നീട് താരകൻ ശിവനെഴുതിയ കവിത കാണുവാനിടയായി...
പൂന്തോട്ടം എന്നവിഷയത്തെ ആസ്പദമാക്കി എഴുതിയ ആ കവിതയിൽ ഒരു പൂവിന്റെ പേരു പോലുമില്ലായിരുന്നു...
ജാതിയിലും പദവിയിലും വ്യത്യസ്തരായ കുട്ടികൾ പഠിക്കുന്ന ഒരു ക്ലാസ് റുമായിരുന്നു ശിവന്റ് പൂന്തോട്ടം..ക്ലാസ് അധ്യാപകൻ
ഉദ്യാന പാലകനും.ആരും ശ്രദ്ധിക്കാതെ മുരടിച്ച് നിന്ന ഒരു കുഞ്ഞ് ചെടിയെ പരിപാലിച്ച് അതിലേക്ക് ഒരു വസന്തത്തെ
ആവാഹിക്കുന്നതായിരുന്നു കവിതയുടെ ഇതിവൃത്തം. ആ ചെടി ,കവിതയെഴുതിയ ശിവൻ തന്നേയാണെന്ന്
മനസ്സിലാക്കാൻ എനിക്ക് പ്രയാസമുണ്ടായില്ല. അന്നാണ് “കവി’ആരാണെന്ന് എനിക്ക് മനസ്സിലായത്.പേനയെടുത്തവരെല്ലാം എഴുത്തുകാരല്ലെന്നും.
കവിത്വമില്ലാത്തവർക്കും സ്വാഗതമരുളുന്നു ബൂ‍ലോകം എന്ന ഒരു (തെറ്റി)ധാരണയാണ് ബ്ലോഗ് തുടങ്ങുവാനുള്ള എന്റെ പ്രചോദനം.
ഒരെഴുത്തുകാരന് അവശ്യം വേണ്ട മൂലധനം അനുഭവങ്ങളാണെന്ന് പറഞ്ഞ്കേട്ടിട്ടുണ്ട്.
അങ്ങനെ നോക്കുമ്പോൾ എന്റെ ബാങ്ക് ബാലൻസ് മിക്കവാറും കാലിയാണ്.
പത്തു മുപ്പതവർഷങ്ങളായിഇവിടെയൊക്കെയുണ്ടെങ്കിലും താരകൻ ഇതുവരെ ഒരു പ്രണയബന്ധത്തിൽ ഏർപെട്ടിട്ടില്ല.
അതുകൊണ്ട് എന്റെ കവിത ഒരു പാനീയമാണെങ്കിൽ അത് മധുരം അശേഷമില്ലാ‍ത്ത ഒന്നായിരിക്കും. പ്രണയിച്ചിട്ടില്ലെന്നു
മാത്രമല്ല മനംകുളിർക്കുന്ന നല്ലനാലുവാക്കുകൾ ആരോടെങ്കിലും പറയാനും എനിക്കറിഞ്ഞുകൂടാ..അതുകൊണ്ട് എന്റെ
സൃഷ്ടി ഒരു ഐസ് ക്രീമാണെങ്കിൽ അതിന് മധുരം മാത്രമല്ല തണുപ്പും ഉണ്ടായിരിക്കുകയില്ല...
പൊതുകാര്യങളിലും ഞാൻ തത്പരനല്ല.. അതുകൊണ്ട് എന്റെ എഴുത്തിന്റെ പരിപ്പുവടയിൽ രാഷ്ട്രീയത്തിന്റെ എരിവും കാണുകയില്ല.
പക്ഷെ ...പക്ഷെ....
പ്രണയിച്ചിട്ടില്ലെങ്കിലും എനിക്ക് പ്രണയ നൈരാശ്യമുണ്ട്..
പ്രകടിപ്പിക്കാനറിയില്ലെങ്കിലും എന്റെ മനസ്സിൽ സാന്ത്വനമുണ്ട്..
രാഷ്ട്രീയമില്ലെങ്കിലും അമർഷവും എതിർപ്പും എനിക്കുമുണ്ട്...
ഇതൊക്കെ തന്നെയാണ് താരകന്റെ മൂലധനം..
അങ്ങനെ ഇവിടെ ഹരിശ്രീ കുറിക്കുന്ന ഈ ശുഭ മുഹൂർത്തത്തില്ബൂലോകത്തില് നേരത്തെ താമസമാക്കിയ നിങളോരോരുത്തരില്
നിന്നും ഞാന്..താ‍രകൻ, അനുഗ്രഹാശിസ്സുകൾക്കായി ശിരസ് കുനിക്കുന്നു....ങ്ങ

27 comments:

കണ്ണനുണ്ണി said...

ആരാ പറഞ്ഞെ താങ്കളുടെ എഴുത്തിനു ഒഴുക്കുണ്ടല്ലോ...
ശ്രമിക്കു...വായിച്ചു അഭിപ്രായം പറയാം ന്നെ

നിരക്ഷരൻ said...

കണ്ണനുണ്ണി ഇടയില്‍ വന്ന് ചാടിയതുകൊണ്ട് താരകന്‍ രക്ഷപ്പെട്ടു :)

അല്ലെങ്കില്‍ ബൂലോകത്ത് ഹരീശ്രീ കുറിച്ച് അനുഗ്രഹത്തിന് തലയും കുനിച്ച് നില്‍ക്കുമ്പോള്‍ ഒരു നിരക്ഷരന്‍ തലയില്‍ കൈവെച്ച് അനുഗ്രഹിക്കാന്‍ ഇടവന്നേനെ. ഇതിനാണ് ഈശ്വരാനുഗ്രഹം എന്നൊക്കെ പറയുന്നത് :)

ബൂലോകത്തേക്ക് സ്വാഗതം താരകന്‍....

കുഞ്ഞന്‍ said...

താരകന്‍ ജീ..

ബൂലോഗത്ത് ഒരു താരകമായി തെളിമയോടെ എക്കാലവും നില്‍ക്കട്ടെ, ആശംസകള്‍..

രണ്ടാമത്തെ കമന്റിയ ടിയാന്‍ 40 മത്തെ കമന്റായി അനുഗ്രഹിച്ചാലും അതൊരു അനുഗ്രഹം തന്നെയായിരിക്കും..!

ഗോപക്‌ യു ആര്‍ said...

ഗണപതി ഭഗവാൻ അനുഗ്രഹിക്കട്ടെ....

ബഷീർ said...

ആശംസകൾ.. :)

ഓ.ടോ :
ഫോണ്ട് വളരെ ചെറുതായതിനാൽ വായിക്കാൻ പ്രയാസം..

വയനാടന്‍ said...

ആശം സകൾ

എന്‍.മുരാരി ശംഭു said...

കവിത വായിക്കുകയും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി.താങ്കളുടെ എഴുത്തും വായിച്ചു.രചനയുടെ സനാതനമായ ഊര്‍ജ്ജം വേണ്ടുവോളം ഉണ്ട്.വീണ്ടും എഴുതുക.ആശംസകളോടെ

Rani said...

ബൂലോകത്തേക്ക് സ്വാഗതം ...

ശ്രീഇടമൺ said...

താരകന്‍...
താങ്കളുടെ എഴുത്ത് നന്നായിട്ടുണ്ട്...
തുടര്‍ന്നും ധാരാളം താരകങ്ങള്‍ ഈ ബൂലോകത്തിന്റെ ആകാശത്ത് പ്രഭ ചൊരിയട്ടെ എന്നാശംസിക്കുന്നു...

(ബഷീറിക്കാ പറഞ്ഞ കാര്യം ശ്രദ്ധിക്കുമല്ലോ...)
നന്മകള്‍ നേരുന്നു...*

ശ്രീ said...

ബൂലോകത്തേക്ക് സ്വാഗതം.

mini//മിനി said...

ഏതായാലും അനുഭവത്തിന്റെ വെളിച്ചത്തില്‍ ഹരിശ്രീ കുറിച്ച ജ്വലിക്കുന്ന ഈ തൃസന്ധ്യ ഒരിക്കലും അണയാതിരിക്കട്ടെ.

താരകൻ said...

കണ്ണനുണ്ണീ,കണ്ണിലുണ്ണീ..ഉദ്ക്ഘാടന കമന്റിനു നന്ദി, നിരക്ഷരനെന്ന് സ്വയം വിശേഷിപ്പിക്കുകയും
അക്ഷരജാലകങ്ങൾ തുറന്ന് അതിവിദൂരസ്ഥമായ കാഴ്ചകൾ കാണിച്ചുതരുന്നസുഹൃത്തിനും നന്ദി..
കുഞ്ഞൻ,ഗോപക്,ബഷീർ,വയനാടൻ,മുരാരി,റാണി,ശ്രീ’മാരെ,
മിനി, ഈ ബ്ല്ലോഗിന്റെ ‘ഹൌസവാമിങ്ങിന്”
വന്ന് കമന്റു “കാച്ചിയ’ എല്ലാവർക്കും നന്ദി.

ബോണ്‍സ് said...

ബൂലോകത്തേക്ക് സ്വാഗതം...

Ashly said...

Thundering typhoons!! Welcome !!!!

Let us re-define the blog !!!

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ആശംസകള്‍.

വീകെ said...

തുടക്കം തന്നെ ഗംഭീരമായല്ലൊ..
ഇനി മടിക്കണ്ട..
ഉള്ളതെല്ലാം ഇങ്ങു പോരട്ടെ ...

ബൂലോകത്തേക്ക് സ്വാഗതം.

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ആശംസകള്‍.

Praveen $ Kiron said...

തുടക്കം തന്നെ നന്നായല്ലൊ,ബാക്കിയുള്ളതും പോരട്ടെ..ആശംസകള്‍.

വെള്ളത്തൂവൽ said...

അന്ന് ശിവൻ ചവിട്ടി മെതിച്ച് “ആ“ സാറ് ഇടിച്ചു താഴ്ത്തിയ കവിയെ വലിച്ചൂരി എടുക്കു അവിടെ ഒരി ഫെതർടച്ച്……
വേർഡ് വെരിഫിക്കേഷം എടുത്ത് മാറ്റ് സാറെ

ഉപാസന || Upasana said...

All the best
:-)
Upasana

Alsu said...

"ഇതുവരെ ഒരു പ്രണയബന്ധത്തിൽ ഏർപെട്ടിട്ടില്ല.
അതുകൊണ്ട് എന്റെ കവിത ഒരു പാനീയമാണെങ്കിൽ അത് മധുരം അശേഷമില്ലാ‍ത്ത ഒന്നായിരിക്കും. പ്രണയിച്ചിട്ടില്ലെന്നു
മാത്രമല്ല മനംകുളിർക്കുന്ന നല്ലനാലുവാക്കുകൾ ആരോടെങ്കിലും പറയാനും എനിക്കറിഞ്ഞുകൂടാ..അതുകൊണ്ട് എന്റെ
സൃഷ്ടി ഒരു ഐസ് ക്രീമാണെങ്കിൽ അതിന് മധുരം മാത്രമല്ല തണുപ്പും ഉണ്ടായിരിക്കുകയില്ല...
പൊതുകാര്യങളിലും ഞാൻ തത്പരനല്ല.. അതുകൊണ്ട് എന്റെ എഴുത്തിന്റെ പരിപ്പുവടയിൽ രാഷ്ട്രീയത്തിന്റെ എരിവും കാണുകയില്ല.
പക്ഷെ ...പക്ഷെ....
പ്രണയിച്ചിട്ടില്ലെങ്കിലും എനിക്ക് പ്രണയ നൈരാശ്യമുണ്ട്..
പ്രകടിപ്പിക്കാനറിയില്ലെങ്കിലും എന്റെ മനസ്സിൽ സാന്ത്വനമുണ്ട്..
രാഷ്ട്രീയമില്ലെങ്കിലും അമർഷവും എതിർപ്പും എനിക്കുമുണ്ട്..." Same pinch :D

welcome 2 ബൂലോകം താരകാ....


എന്നെ പോലൊരാളെ ബൂലോകത്തില്‍ കണ്ടതില്‍ സന്തോഷമുണ്ട്‌ട്ടൊ...ഞാനും ബൂലോകത്ത്‌ പുതിയതാട്ടൊ...

താരകൻ said...

ബോൺസ്,കപ്പിത്താൻ ഹോഡോക്ക്,വെട്ട്യാടൻ,സഗീർ,വികെ,പ്രവി&കിരൺ,
ഉപാസന...നന്ദി.
തുടക്കത്തിൽ തന്നെ കവിതാപൂരണത്തിന് ക്ഷ ണിച്ച്തുരുമ്പെടുത്ത എന്റെ കവിതയുടെ മാറ്റുരച്ചു നോക്കാൻ അവസരം തന്ന വെള്ളതൂവലിന് പ്രത്യേകം നന്ദി.
പിന്നെ ബ്ലൊഗിംങ്ങിന്റെ അത്ഭുതലോകത്തേക്ക് കാലെടുത്തു വക്കുന്ന,സമാനചിന്തകയായ ,ആഷുവിനും(അതോഅശുവോ)സ്വാഗതം,നന്ദി

അരുണ്‍  said...

എഴുതി തുടങ്ങൂ മാഷേ.........

വിനയന്‍ said...

താരകന്‍ജി,
ബൂലോകത്തിലേക്ക് സ്വാഗതം!!!
തകര്‍ത്ത് എഴുതിക്കോളു!
എല്ലാവിധ മ‍ംഗളങ്ങളും നേരുന്നു!
സസ്നേഹം...

സായന്തനം said...

പ്രിയ താരകാ..
വളരെ സ്വഭാവികമാണു താങ്കളുടെ എഴുത്ത്‌..അതു അത്ര എളുപ്പവുമല്ല..തീർച്ചയായും തുടരണം..

എല്ലാ ആശംശകളും

Typist | എഴുത്തുകാരി said...

ഞാനിത്തിരി വൈകിയോ? പോട്ടെ, സാരല്യ.
സ്വാഗതം, ബൂലോഗത്തേക്കു്.

murmur........,,,,, said...

നന്നായിരിക്കുന്നു.,