തലേന്ന്,എത്രവൈകികിടന്നാലും താരകൻ ബ്രാഹ്മമുഹൂർത്തത്തിൽ തന്നെ എണീക്കും.
അതിനു ശേഷമേ കോഴി കൂവൂ.കിളികള്‍ ചിലക്കൂ.അടുത്ത അമ്പലത്തില്‍ നിന്നൊഴുകി
വരുന്ന പ്രഭാതകീർത്തനങ്ങൾ കേട്ടുകൊണ്ട് അമ്മ ഉണരുന്നതുപോലും അതിന്
ശേഷമാണ്. ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന് പ്രാർഥിച്ചു കൊണ്ടാണ് കിട
ക്കയില്നിന്നും എഴുന്നേല്ക്കുക.പ്രാഥമികകർമ്മങ്ങള് നിർവ്വഹിച്ച
തിനു ശേഷം നേരെ ടെറസ്സിലേക്കു പോകും.അരമണിക്കൂർ നേരം യോഗയാണ്.ശല
ഭാസനം ,പതമാസനം മുതലായ ചില ലളിതമായ അഭ്യാസങ്ങള്‍. അപ്പോഴേക്കും താഴെ
നിന്ന് ഇടം വലം മുട്ടിചിരിക്കുന്ന സ്റ്റീൽ പാത്രങ്ങളുടെ ശബ്ദമുയരും.അമ്മ പശുവിനെ
കറക്കുവാനുള്ള പാത്രങ്ങൾ കഴുകി എടുത്തുവക്കുകയാണ്. മൂന്നു ജഴ്സിപശുക്കളേയും
ഒറ്റയിരുപ്പിന്ന് കറക്കുന്നത് താരകനാണ്.പത്തിരുപത്തഞ്ച് ലിറ്റർ പാലുകിട്ടും നാലോ
അഞ്ചോ ലിറ്റർ പാല് അമ്മയെ ഏൽപ്പിച്ചതിന്നു ശേഷം ബാക്കി പാല്പാത്രത്തിലാക്കി
തന്റെ LMLവെസ്പയിൽ കയറി നേരെ മാർക്കറ്റിലേക്കുവിടും .അവിടെ രണ്ട്
ഹോട്ടലുകൾ,ടയർ ഫാക്റ്ററിയിലെ ഉദ്യോഗസ്ഥർ താമസിക്കുന്ന ക്വോർട്ടേഴ്സ്,ആശുപത്രി
കാന്റീൻ എന്നിവിടങ്ങളിൽ പാലു കൊണ്ട് കൊടുത്തതിന് ശേഷം വീട്ടിൽ തിരിച്ചെ
ത്തും. തോട്ടത്തിലൂടെ അല്പനേരം ഉലാത്തും. ചെടികൾക്ക് വെള്ളമൊഴിക്കും. ഒരു ഹോബി
യായി തുടങ്ങിയ ഗാർഡനിങ്ങ് ഇപ്പോൾ താരകന് ഒരു വരുമാന മാർഗ്ഗം കൂടിയാണ്.
ഒരു ആധുനികനഴ്സറിയില് കാണുന്ന ചെടിയിനങ്ങളെല്ലാം ഇവിടെ ഉണ്ട്.സ്പൈഡർ,
ടൈഗർ എന്നൊക്കെ പേരുള്ള പത്തിരുപത്തിഞ്ചിനം ഓർക്കിഡുകൾ, അമ്പതിൽ പരം
റോസ് ഇനങ്ങൾ.. സീസൺസമയത്ത് ദിവസവും ആയിരക്കണക്കിന് രൂപക്ക് പൂവ്
ഇവിടെ നിന്നു കിട്ടും.
ടെറസ്സിലും അടുക്കളമുറ്റത്തു മായി ഒരു പച്ചക്കറി തോട്ടവുമുണ്ട്.അതിന്റെ ചാർജ് അമ്മക്കാണ്.
അത്യാവശ്യം തോട്ട പണിയൊക്കെ കഴിഞ്ഞതിന്ന് ശേഷമാണ് വിസ്തരിച്ചുള്ളകുളി.
കുളിമുറിയിൽ ബാത്ത്ടബിൽ പനിനീരുപോലെ തണുത്തവെള്ളം. നീലഭൃംഗാദിഎണ്ണ.
ചന്ദനസോപ്പ്..കുളികഴിയുമ്പോഴേക്കും നേരം പരപരാവെളുത്തിട്ടുണ്ടായിരിക്കും.
.ഏഴുമണിയോടെ പ്രാതൽ കഴിച്ച് അന്നത്തെ പത്രവുമെടുത്ത് പിന്നെ ഒരു ഇരിപ്പാണ്
ഒരു മണിക്കൂർ പത്ര വായന.അങ്ങനെ പത്രപാരായണത്തിൽ മുഴുകി ഇരിക്കുമ്പോഴാണ് ഒരു
കോളിംഗ്ബെൽ.പുറത്ത് വരാന്തയിൽ രണ്ട് ചെറുപ്പക്കാർ.
“ഗുഡ് മോണിംഗ് സേർ,ഞങ്ങൾ എം ബി എ ക്കു പഠിക്കുന്നസ്റ്റുഡൻസ് ആണ്.ഫീൽഡ് ട്രെയി
നിംഗിന്റെ ഭാഗമായി ഞങ്ങൾ പാലക്കാട്ടെ ടീവീയെം കമ്പനിയുടെ ഒരു പ്രോഡക്റ്റ് ഇൻ ട്രോ
ഡ്യൂസ് ചെയ്യാൻ വന്നതാണ്..“ രണ്ട് പേരും നീറ്റ്ലി ഡ്രെസ്സ്ഡ് ആണ്.
“സേർ, ഇതാണ് ബയോഡിസ്ക്..’‘ ഒരാൾ കറുത്തബാഗിൽ നിന്ന് പപ്പടവട്ടത്തിലുള്ള ഒരു
സ്ഫടിക ചെപ്പ് പുറത്തെടുത്തുകൊണ്ട് പറഞ്ഞു. സേർ,വളരെ അത്ഭുതകരമായ മെഡിസിനൽ
പ്രോപ്പർട്ടിയുള്ളതാണ് ഈ ബയോഡിസ്ക്. ഈ ഗ്ലാസ്സ് ഈജിപ്തിലെ നൈൽ നദിയുടെ തീരത്തെ
മാഗനറ്റിക് പ്രോപ്പർട്ടിയുള്ള മണലിൽനിന്ന്സിന്തസൈസ് ചെയ്ത് എടുക്കുന്നതാണ്
ഇതിൽ ഒഴിച്ചുവെക്കുന്ന ജലം അന്തരീക്ഷത്തിലെ ഊർജ്ജകണങ്ങളെ അബ്സോർബ് ചെയ്ത്
ഒരറ്റ രാത്രി കൊണ്ട് ഔഷധഗുണമുള്ള ‘കാന്തിക ജലം ‘ആയി മാറും.പ്രശസ്തരായ പലരും ഉപയോ
ഗിച്ച് ബോധ്യം വന്നിട്ടുള്ളതാണ് സേർ, വിശ്വസമില്ലെങ്കിൽ ഈ സിഡി പരിശോധിക്കാം..
ഈ ഔഷധ ജലം രോഗമുള്ളവർക്ക് രോഗം മാറാനും രോഗമില്ലാത്തവർക്ക് രോഗം വരാതിരിക്കാനും
ഉപയോഗിക്കാം .ഒരു പ്രത്യേകതയെന്താണെന്നു വച്ചാൽ പ്രമേഹത്തിനോ പ്രഷറിനോ മരുന്നു
കഴിച്ചു കൊണ്ടിരിക്കുന്നവർ അതു പെട്ടെന്നു നിർത്തേണ്ടകാര്യമില്ല .പക്ഷെ ഈ ജലം സേവി
ച്ചു തുടങ്ങിയാൽ മരുന്നിന്റെ അളവ് കുറച്ചുകൊണ്ട് വന്ന് ഒരു മാസിനുള്ളിൽ പൂർണ്ണമായും നിറുത്താൻ
കഴിയുന്നതാണ് സേർ. ഇതല്പം വിലകൂടിയതായതിനാൽ അഫോർഡബിൾ ആയവരെ ഞങ്ങൾ
ഇപ്പോൾ അപ്രോച്ച് ചെയ്യുന്നുള്ളൂ. അപ്പോ ഒരെണ്ണമെടുക്കുകയല്ലെസേ...ർ? വാഗ്ധോരണിക്ക് വിരാമ
മിട്ടുകൊണ്ട് ചെറുപ്പക്കാരൻ ചോദിച്ചു.
നിങ്ങളീ പറയുന്നതൊക്കെ കണ്ണുമടച്ചു ഞാൻ വിശ്വസിക്കണം,അല്ലേ? താരകൻ ചോദിച്ചു.
വേണമെന്നില്ല സേർ, ഇപ്പോൾ ഇതിന്റെ പകുതി വിലതന്നാൽ മതി.ഉപയോഗിച്ച് ബോധ്യ പെട്ടതിനു
ശേഷം ,ഞങ്ങൾ അടുത്തമാസം ഇതിലെ വരുമ്പോൾ ബാക്കിവില തന്നാൽ മതി..
കൊള്ളാം പളുങ്ക് പാത്രം കാണാനൊരു കൌതുകമുണ്ട് .അമ്മക്ക് പൊട്ടിയ കുടുക്കുകളും ചില്ലറ പൈസയും
ഇട്ടുവക്കാൻ കൊടുക്കാം.. പത്തമ്പതുരൂപാ പറയുമായിരിക്കും .പകുതിവിലക്കുപേശാം.’
എന്താ ഇതിന്റെ വില?
“സേർ,ഞങ്ങൾ പറഞ്ഞല്ലോ, ഇപ്പോൾ എഞ്ചിനീയേഴ്സിനും ഡോക്ടേഴ്സിനുമൊക്കെയാണ് ഞങ്ങൾ
ഇത് സപ്ലൈ ചെയ്യുന്നത്. മാർക്കറ്റില്‍ ഇതിന്റെ വില ഇരുപത്തായ്യായിരം രൂപയാണ്.സാറിനായതുകൊണ്ട്
ഞങ്ങൾ ഇരുപതിനായിരം രൂപക്ക് തരാം.ഇതിന്റെ ഉപയോഗം വച്ചു നോക്കുമ്പോൾ അതൊട്ടുംകൂടുതലല്ല
സേർ.”
ഓഹോ അങ്ങിനെയാണോ. എഞ്ചിനിയേഴ്സിനും ഡോക്ടെഴ്സിനും കൂടാതെ നിങ്ങൾ ഇത് പോലീസുകാർക്ക്
കൊടുക്കുമോ ,അനിയൻ സ്ഥലം ഡി വൈ എസ്പിയാണ് .അദ്ദേഹത്തിന് പ്രഷറിന്റെ ശല്ല്യമുണ്ട്.എപ്പോഴും
മൂക്കത്താണ് ദേഷ്യം.നിങ്ങളിരിക്ക് ,ഞാനദ്ദേഹത്തെ വിളിക്കട്ടെ, ഇത്തരക്കാരെ ഡീലുചെയ്യാൻ രമേശൻ
വളരെ മിടുക്കനാണ്. രമേശനേയും വിളിച്ച് പുറത്തേക്ക് വരുമ്പോൾ പക്ഷെ, അവരുടെ പൊടിപോലുമുണ്ടായി
രുന്നില്ല കണ്ട് പിടിക്കാൻ...
“ആ കമ്പനിയുടെ പേരെന്താന്നാ പറഞ്ഞത്..? രമെശൻ ചോദിച്ചു.
“ടീവിയെം..എന്നാന്നാ തോന്നുന്നെ ...“
“ഓ..അതു ശരി അപ്പോ അതുതന്നെ..”
ഏതുതന്നെ?
“തട്ടിപ്പ് വെട്ടിപ്പ് മത്തങ്ങ...“
അപ്പോഴേക്കും അമ്മ ഒരു നീണ്ട ലിസ്റ്റുമായെത്തി.ഇന്ന് മാർക്കറ്റ് ദിവസമാണ് .ചന്തയിൽ നിന്ന് ഒരു മാസത്തേക്കു
ള്ള സാധനങ്ങൾ വാങ്ങണം. മാർക്കറ്റിൽ നിന്ന് പെട്ടി ഓട്ടൊയിൽ സാധനങ്ങളുമായി തിരിച്ചെത്തുമ്പോൾ സമയം
പത്തര."പരിപ്പിനൊക്കെ ഇപ്പ എന്താവില!“ പലചരക്കുകടയിൽ നിന്നുള്ള ബില്ലുനോക്കി അമ്മ ആശ്ചര്യപെടും.
അപ്പോഴേക്കും താരകന്റെ മാൻ ഫ്രൈഡേ(നിങ്ങളൊക്കെ റോബിൻസൻ ക്രൂസൊ വായിച്ചിട്ടുണ്ടാകുമെന്ന്
കരുതുന്നു) ആയ തോമാച്ചൻ തോർത്തും തലയിൽ കെട്ടി തൊടിയിലേക്ക്
ഇറങ്ങിയിട്ടുണ്ടാവും.തറവാട്ടിലെ സ്ഥിരം പണിക്കാരനാണ് തോമാച്ചൻ.രണ്ടേക്കർ വരുന്ന തെങ്ങിൻ തോട്ടത്തിൽ
ഇടവിളയായി,കപ്പ,മരച്ചീനി,കൂർക്ക,കൂവ ,പയർ തുടങ്ങിയ കൃഷിയുമുണ്ട്..തോമാച്ചന്റെ കൂടെകൂടി ഇതിനൊക്കെ കി
ളച്ചും കള പറിച്ചും വളമിട്ടും നേരം ഉച്ചയാകും .പിന്നെ മോരും കടുമാങ്ങയും മറ്റു വിഭവങ്ങളും,കൂട്ടി സമൃദ്ധമായ ഉച്ച
യൂണ്. അതിനു ശേഷം അരംണിക്കൂർ പൂച്ചമയക്കം.
.രണ്ട് രണ്ടരയോടെ ഉച്ചകറവ്.പാലുകൊണ്ട് കൊടുക്കൽ .അത്യാവശ്യം കറ
ങ്ങാനുള്ളസ്ഥലത്തൊക്കെ കറങ്ങൽ .വീട്ടിൽ തിരിച്ചെത്തുമ്പോൾ സമയം അഞ്ചുമണി .വീണ്ടും ഒരു കുളി കഴിഞ്ഞ്.
അല്പമൊന്ന് അണിഞ്ഞൊരുങ്ങി ഒരു ഈവനിംഗ് വാക്ക്. ചിലപ്പോൾ അടുത്തുള്ള ലൈ ബ്രററിയിലും ഒന്നു കയറും.
ഇറങ്ങാൻ നിക്കുമ്പോൾ രണ്ട് ദിവസം മുമ്പ് ലൈബ്രററിയിൽ നിന്ന് എടുത്തു കൊടുത്ത ഇന്ദുവിന്റെ ‘മൌന നൊ
മ്പരങ്ങളുമായി അടുത്ത വീട്ടിലെ ദേവികചേച്ചി എത്തി. ‘’താരക..ഇന്ദുവിന്റെ വേറെ പുസ്തകങ്ങൾ ഉണ്ടാവില്ലെ
ലൈബ്രറിയിൽ.നല്ല പുസ്തകം .വായിച്ചിട്ട് ഞാൻ ഇന്നലെ രാത്രി മുഴുവൻ കരഞ്ഞു.’‘രണ്ടുദിവസം മുൻപ് തിരിച്ചു
വാങ്ങിയ കാർഡ് നീട്ടി കൊണ്ട് ചേച്ചി പറഞ്ഞു. ഓ..അപ്പോൾ പിണക്കം അവസാനിച്ചു. താരകൻ വിചാരിച്ചു.
“നോക്കാം ചേച്ചി..പുസ്തകവും ലൈബ്രററി ടിക്കറ്റുംവാങ്ങുമ്പോൾ താരകൻ പറഞ്ഞു.ദേവിക ചേച്ചി അടുത്ത ഒരു
ബന്ധുവും അയൽക്കാരിയുമാണ്.പ്ലസ് ടൂവിലും ,പത്താം തരത്തിലും പഠിക്കുന്നരണ്ട് കുട്ടികളുണ്ട് .ഭർത്താവ് ഗൾഫി
ലാണ്.കണ്ണിർ സീരിയലുകളുടെ പ്രളയകാലത്തും പൈങ്കിളിവായന ഉപേക്ഷിച്ചിട്ടില്ലാത്ത ഒരു വീട്ടമ്മയാണ്
ദേവികചേച്ചി.ജേസി ,ജോയ്സി,കാനം,കമലാഗോവിന്ദ്..ഇവരൊക്കെയാണ് ചേച്ചിയുടെ ഇഷ്ടപെട്ട
എഴുത്തുകാർ.പൈങ്കിളിവായനയുടെ അധ:കൃതാവസ്ഥയിൽ നിന്ന് നിലവാരമുള്ള വായനയുടെ ഉന്നതകുലത്തിലേക്ക്.
ഒരു മതം മാറ്റത്തിന് താരകൻ ഒരിക്കൽ ആതമാർഥമായ ശ്രമം നടത്തിയതാണ്.ഇതിന്റെ ഭാഗമായി പതിവിൽ നിന്ന് വ്യത്യസ്ഥമായി
താരകൻ ഒരു ദിവസം ദേവികചേച്ചിക്ക് എസ്.കെ പൊറ്റേക്കാടിന്റെ ‘ഒരു ദേശത്തിന്റെ കഥ’ യാണ് ലൈബ്രററിയിൽ നിന്നും
കൊണ്ട് കൊടുത്തത്.‘ജ്ഞാന പീഠം അവാർഡ് കിട്ടിയ പുസ്തകമാണ് ചേച്ചി .ഇതൊന്ന് വായിച്ച് നോക്ക്’
മുഖത്ത് വലിയ താത്പര്യം കണ്ടില്ല.മൂന്നാലു ദിവസം കഴിഞ്ഞ് അതുപോലെ മടക്കി കൊണ്ട് വരികയും ചെയ്തു.
എങ്ങിനെയുണ്ട് പുസ്തകം ചേച്ചി? താരകൻ ചോദിച്ചു. നല്ലൊതൊക്കെ തന്നെയാണ് പക്ഷെ വായിക്കാൻ സമയം
കിട്ടിയില്ല. വല്ലാത്ത പണിതിരക്കായിരുന്നു. പിന്നെ എടുത്ത് കൊടുത്തത് മാധവികുട്ടിയുടെ ‘ബാല്യകാലസ്മരണകൾ’
ആണ് .താരകന് പൂർണ്ണമായവിശ്വാസമുണ്ടായിരുന്നു ‘ഇത് ചേച്ചിക്ക് ഇഷ്ടപെടാതിരിക്കില്ല...
പക്ഷെ പിറ്റെന്ന് തന്നെ ചേച്ചി പുസ്തകവുമായി തിരിച്ചെത്തി.അഭിപ്രായം ചോദിച്ചപ്പോൾ പറഞ്ഞു .“അങ്ങട്ട് പോര..
ചില അധ്യായങ്ങളെ വായിച്ചുള്ളൂ..ഇനി ഇത്തരം പുസ്തകങ്ങളൊന്നും വേണ്ടാട്ടൊ.നമ്മുടെ സ്ഥിരം ബ്രാൻഡ് മതി.’
അതുകേട്ടപ്പോൾ താരകനല്പം നൊന്തു.ങാ ഹാ..അത്രക്കായോ..അത്തവണ താരകൻ ദേവികചേച്ചിക്ക് ആനന്ദിന്റെ
‘മരുഭൂമികൾ ഉണ്ടാകുന്നത്.. ‘ എന്ന പുസ്തകമാണ് എടുത്തു കൊടുത്തത്. പിറ്റെ ദിവസം ചേച്ചി വന്നത് സ്വന്തം ലൈ
ബ്രറി കാർഡ് തിരിച്ചുവാങ്ങുവാനാണ്.ആദ്യമായി താരകനോട് കടുത്തഭാഷയിൽ സംസാരിക്കുകയും ചെയ്തു.
ചെറിയൊരു പീണക്കം .അന്നുതന്നെ താരകൻ തന്റെ സ്വന്തം കാർഡിൽ ചേച്ചിക്ക് ‘മൌന നൊമ്പരങ്ങൾ’
സംഘടിപ്പിച്ചു...
ഭർത്താവ് ഗൾഫിൽ കഴിയുന്ന ഒരു ഭാര്യയുടെ കദന കഥ എന്ന് പുറം ചട്ടയിൽ വായിച്ചതുകൊണ്ടാണ് ഈ പുസ്തകം
തന്നെ സെലക്റ്റ് ചെയ്തത്. എന്തായാലും ചേച്ചിക്കതിഷ്ട പെട്ടിരിക്കുന്നു.പിണക്കവും മാറിയിരിക്കുന്നു..ഇന്ദൂ നന്ദി..
രാത്രി അത്താഴം (കഞ്ഞി പയറ് ചമ്മന്തി) കഴിച്ച് കിടക്കാൻ നേരം ലൈബ്രറിയിൽ വെച്ച് കണ്ട ചാരുതയാർന്ന ഒരു മുഖം
മനസ്സിലോക്കോടി വന്നു.ആ ചോദ്യവും : ‘നെരൂദയുടെ കവിതകളുണ്ടോ”.
ആ മുഖവും ആ ചോദ്യവും വർഷങ്ങൾക്ക് ശേഷം താരകനു കവിതയെഴുതാനൊരു പ്രചോദനമാവുകയാണോ?
വരവു ചിലവു കണക്കുകൾ എഴുതുന്ന പുസ്തകത്തിലെ പുറംതാളിൽ താരകൻ കവിതയുടെ ടൈറ്റിൽ എഴുതി: പ്രണയ ദുന്ദുഭി.
പിന്നെ ഉറക്കത്തിലേക്ക് വഴുതി.അങ്ങനെ ഒരു ദിവസം കൂടി അവസാനിച്ചു.
Subscribe to:
Post Comments (Atom)
13 comments:
ആദ്യം തേങ്ങ. ഈ ചാരുതയാര്‍ന്ന മുഖം ഇടക്കിടക്കു് കാണാറുണ്ടോ ലൈബ്രറിയില്‍ വച്ചു്? എന്തായാലും കവിത പോരട്ടെ.
അങ്ങനെ ഒരു ദിവസം കഴിഞ്ഞു. പിറ്റേന്നോ??
ചുള്ളന് ലൈഫാണല്ലോ! കൊതിവരണു!
താരകാ,താങ്കളുടെ ഒരു ദിവസം വായിച്ചു,വളരെ ഇഷ്ട്മായി.ഇന്നും ഇങ്ങിനെയൊക്കെ ജിവിക്കുന്ന മനുഷ്യര്‍ ഉണ്ടല്ലേ?അപ്പൊ പിന്നെ അടുത്ത ദിവസമാകും ബ്ലോഗ് എഴുത്തും,വായനയും അല്ലേ?
എഴുത്തുകാരി ചേച്ചി,ഓയെബിചേട്ടാ,സന്തോഷം നിങ്ങൾ അവസാനം വരെ വായിച്ചൂല്ലെ..അതൊ
അവസാനത്തിൽ നിന്നാണൊ തുടങ്ങിയത്.പിന്നെ,
ചേച്ചി,..”എന്നും കാണാറുണ്ട്,പക്ഷെ ഒന്നും മിണ്ടാറില്ലാട്ടാ..”ചേട്ടാ..കേട്ടിട്ടില്ലെ ‘ഇന്നലെ മരിച്ചു കഴിഞ്ഞു,നാളെയോ ജനിച്ചിട്ടില്ല,ഇന്നിനെ കുറിച്ചുമാത്രമാണ് എന്റെവേവലാതി..പാമരൻ താങ്കയൂ..സഗീർ അങ്ങട്ട് വിശ്വാസാവ്ണില്ല്യാല്ലെ.
പശുവിനെ കറന്നു..പാല് മില്‍മ സൊസൈറ്റിയില്‍ കൊടുക്കാന്‍ ചേട്ടന് പോയിരുന്നതും ഒക്കെ ഓര്‍മ്മയുടെ ഭാഗമാണ്...ഇപ്പോളും ഇതെല്ലാം ഉണ്ടെന്നു അറിയുമ്പോള്‍..
ഇത് സത്യമോ മിഥ്യയോ??:)
"അപ്പോഴേക്കും അമ്മ ഒരു നീണ്ട ലിസ്റ്റുമായെത്തി.ഇന്ന് മാർക്കറ്റ് ദിവസമാണ് .ചന്തയിൽ നിന്ന് ഒരു മാസത്തേക്കു
ള്ള സാധനങ്ങൾ വാങ്ങണം. മാർക്കറ്റിൽ നിന്ന് പെട്ടി ഓട്ടൊയിൽ സാധനങ്ങളുമായി തിരിച്ചെത്തുമ്പോൾ സമയം
പത്തര."പരിപ്പിനൊക്കെ ഇപ്പ എന്താവില!“ പലചരക്കുകടയിൽ നിന്നുള്ള ബില്ലുനോക്കി അമ്മ ആശ്ചര്യപെടും.
"
വായിച്ചു നീങ്ങവെ ഇതു എന്റെയും കൂടെ അനുഭവമായിരുന്നോ എന്ന് തോന്നിപ്പോകുന്നു.
ചെറിയ ചില വ്യത്യസങ്ങൾ ഒഴിച്ചാൽ
എല്ലാ ദിവസവും ഇങ്ങനെ ആണോ?
റ്റിവി എം കമ്പിനിയും വാഗ്ധോരണി വിദഗ്ദരും അസ്സല് ആയി
ജേസി ,ജോയ്സി,കാനം,കമലാഗോവിന്ദ്..സ്ഥിരം ബ്രാന്‍ഡ്! അതു കൊള്ളാം!
പൊറ്റേക്കാടിന്റെ,മാധവികുട്ടിയുടെ,ആനന്ദിന്റെ, രചനകള്‍ സുഖിക്കാറില്ലന്നു പറഞ്ഞത് ദേവിക ചേച്ചിയെ മാത്രം ഉദ്ദെശിച്ചാവുമല്ലൊ അല്ലെ?
‘നെരൂദയുടെ കവിതകളുണ്ടോ”. അല്ല ഞാന്‍ കാര്യമായി ചോദിച്ചതാ..
ഇവിടെ വരെ വന്നു വായിച്ചതു വെറുതെ ആയില്ല. നല്ല ബ്ലോഗ് .. പിന്നെ വിവരണം ലേശം നീണ്ടോന്ന് ഒരു ശങ്ക എന്നാലും കൊള്ളാം വീണ്ടും വരാം ആശംസകള്‍
:)
അങ്ങനെ ഒരു ദിവസം കൂടി
ശ്രീ ചോദിച്ച പോലെ
എല്ലാ ദിവസവും...?
(word verification ozhivakki kude)
അപ്പോള്‍ സുഖജീവിതം! ഒരു സുഹ് റ് ത്തിനു സുഖമാണെന്നുള്ള വിവരം കേള്‍ക്കുമ്പോഴുള്ള സന്തോഷം പോസ്റ്റ് വായിച്ചപ്പോഴുണ്ടായി.പൂന്തോട്ടവും , അടുക്കളത്തോട്ടവും എന്നെ വ്യാമോഹിപ്പിക്കുന്നു.നമ്മുടെ സ്ത്റീ കളെ 'നല്ല ' വായനക്കാരികളാക്കാന് ശ്രമിച്ച് ലൈബ്രറി പൂട്ടിക്കല്ലേ.. താങ്കളുടെ എഴുത്തിന്റെ വശ്യതകൊണ്ടാണ് ഇത്രയൊക്കെ തോന്നിയത്.അല്പം 'സര്‍ഗ്ഗാത്മകം' കൂടി ആയിക്കൂടെ..?
നല്ല ഭാഷ..
അവാസനം വരെ ഒറ്റയിരുപ്പിന് വായിച്ചു..
പശുവും പാല് കറക്കലുമെല്ലാം
അമ്മേടെ തറവാട് ഓര്‍മിപ്പിച്ചു..
നല്ല രസമുള്ള ജീവിതം.
ലൈബ്രറിയില്‍ കണ്ട മുഖം ഇടയ്ക്കിടക്ക് കാണാന്‍ ഇടവരട്ടെയെന്ന് പ്രാര്‍ഥിക്കാം..
ഞങ്ങള്‍ക്ക് നല്ല കവിതയും വായിക്കാമല്ലോ?
Post a Comment