ഒരു കവിതയെഴുതണം, കുറച്ചു നാളായി വിചാരിക്കുന്നു.
അതിനോ നല്ലവാക്കുകൾ വേണം..
ബാല്യത്തിന്റെ വാടിയിൽ വിരിഞ്ഞുനിന്നിരുന്ന
നന്ത്യാർവട്ടങ്ങൾ പോലെ നിഷ്കളങ്കമായ ചിലവാക്കുകൾ....
പ്രണയത്തിന്റെ പഞ്ചസാരപാനിയിൽ
ചെറിപഴം പോലെ ശോണിമയാർന്നു നീന്തി തുടിച്ച ചിലവാക്കുകൾ....
ഒരു സ്വപ്നത്തിന്റെ മലരിൽ പൂന്തേനായി കിനിഞ്ഞ ചിലവാക്കുകൾ...
നിരാർദ്രമൊരു നീണ്ട പകലൊടുവിൽ
ആകാശത്തിന്റെ ജലനീലിമയിൽ അസ്തമയ സിന്ദൂരമായി പടർന്ന
അമൂർത്തമായ വാക്കുകൾ...
ഇരുളിൽ ആരോ ഒഴുക്കിവിട്ട ആരതീദീപങ്ങൾ പോലെയുള്ള
നക്ഷത്രവാക്കുകൾ...
അപ്പോൾ വാക്കുകൾക്കു ക്ഷാമമില്ല
പക്ഷെ കവിതയെഴുതും മുൻപൊരാളെ കാണണം;പ്രപഞ്ചശില്പിയെ....
കേവലമൊരു മണിവിത്തിനുള്ളിൽ മന്വന്തരങ്ങൾക്ക് മുൻപ്
ഒരു മഹാവനത്തിന്റെ പ്രോഗ്രാം എഴുതിവച്ച
ആ വിദ്യകൂടി മനസ്സിലാക്കണം...
എന്നിട്ടു വേണം ഒരൊറ്റ വാക്കുമാത്രമുള്ള ഒരു കവിതരചിക്കുവാൻ
അതു വീണ്ടും വീണ്ടും വായിക്കപെടുമ്പോൾ ഒരു വികാരപ്രപഞ്ചം
ഇതൾ വിടർത്തി കൊണ്ടിരിക്കണം....
Subscribe to:
Post Comments (Atom)
11 comments:
t a bad
പക്ഷെ കവിതയെഴുതും മുൻപൊരാളെ കാണണം;പ്രപഞ്ചശില്പിയെ....
കേവലമൊരു മണിവിത്തിനുള്ളിൽ മന്വന്തരങ്ങൾക്ക് മുൻപ്
ഒരു മഹാവനത്തിന്റെ പ്രോഗ്രാം എഴുതിവച്ച
ആ വിദ്യകൂടി മനസ്സിലാക്കണം...
ഈ വരികള്‍ ഇഷ്ടമായി
:)
ആ ഒരു വാക്കാണിന്നും തിരയുന്നത്..
കവിത വരുന്ന ഓരോരോ വഴികള്‍...
കവിത മുളക്കാന്‍ കദനം വേണം കരളില്‍ കടലുപോലെ
ആ 'ആളെ' അന്വേഷിച്ച് എവിടെ പോകുന്നു..? അദ്ദേഹമല്ലെ ഇവിടെയുള്ളത്... ഇതാ ഇവിടെ, ഇവിടെത്തന്നെ... കരളിലെ കൂട്ടിനുള്ളില്‍. അവിടന്നല്ലെ കഥയും, കവിതയും, സംഗീതവും ഒക്കെ വരുന്നത്. താങ്കളില്‍ നിന്നും മനോഹരമായ വരികള്‍ വാര്‍ന്നു വീഴുന്നത് പിന്നെ വെറുതെയാണോ..?.
ചോക്കു മലയുടെ മുകളിൽ നിന്നിതാ ഒരുവൻ ഒരു കഷ്ണം ചോക്കന്വേഷിച്ചു പോകുന്നൂ
ഉപമാലങ്കാരത്തിന്റെ ഒരു സാഗരം തന്നെ അല്ലെ ഇത്?
എങ്ങു പോകുവാന്‍,
ആരെ കാണുവാന്‍..
ഉള്ളിലേക്ക് മുഖം
തിരിച്ചൊന്നു നോക്കുവിന്‍..
ഒരായിരം വാക്കുകള്‍
ഒരായിരം വരികള്‍..
സ്ഫുടം ചെയ്തെഴുതൂ..
ഒരായിരം കവിതകള്‍..
ഒരു കവിതയെഴുതുന്നതെന്തിനെന്നാലു
മിതു,പൂവു തന്നിതള്‍ വിരിയുന്നിതാ
പൂന്തോപ്പിനെന്തിന്’ചിലവാക്കുകള്‍?
വിരിയും പൂവ് തന്സൌരഭ്യവും,
മധുവിന് മാധുര്യവുമറിഞ്ഞില്ലെങ്കിലും
അതനുസ്യൂതം തുടര്‍ന്നിടട്ടെ പ്രിയ കവീ...
നിങ്ങള്ടെ കാവ്യം ഒരരുവിയായി ഒഴുക്കൂ!
വാക്കുകള്‍ ഒഴുകുന്ന പോലെ തോന്നുന്നു..
Post a Comment