സ്വേദകണങ്ങളാർദ്രമാക്കിയ ഉടലുരസി തളർന്നു
കിടക്കുമ്പോൾ ,ഇടക്കു മുറിഞ്ഞുപോയ സ്വകാര്യ സംഭാഷണം
ഞങ്ങൾ വീണ്ടും തുടർന്നു...
“മഴമുകിലും പോക്കുവെയിലും മാനത്തിണചേരുമ്പോൾ
മഴവില്ലുദിക്കുന്നതു കണ്ടിട്ടില്ലെ...
അതുപോലെയാണത്,പെട്ടെന്ന് നിറങ്ങളേഴും തെളിഞ്ഞു മിന്നി
പിന്നെ മെല്ലെ മങ്ങി മാഞ്ഞ്....
പ്രണയസിംഹാസനത്തിൽ പ്രതിഷ്ഠിക്കുമ്പോൾ അത്
അനുഭൂതികളുടെ പ്രജാപതി...
പൂക്കളിലാവുമ്പോൾ പൂന്തേനിന്റെ മധുരിമ..
പുൽക്കൊടി തുമ്പിൽ മഞ്ഞിൻ കുളിർമ്മ..”
അവൾ പറഞ്ഞു; ഞാൻ തുടർന്നു:
അമാവാസിയുടെ കരി നീല പട്ടിൽ
വൈശാഖം വിലകൂടിയ വൈഡൂര്യങ്ങൾ കൊണ്ട്
അലങ്കാരതുന്നൽ നടത്തുമ്പോൾ
അവക്കിടയിലൂടെ നാഗമാണിക്യവുമേന്തി
എയ്ത്തു നക്ഷത്രങ്ങൾ പാഞ്ഞ് മറയുന്നതു കണ്ടിട്ടില്ലേ
അത്രയും ക്ഷണികമാണത്..
തുലാമാസത്തിലെ തണുത്ത സന്ധ്യകളിൽ അത്
ഊഷ്മളതയോടെ പുളഞ്ഞൊടുങ്ങുന്ന ഒരു തൂമിന്നൽ..
സദാചാരത്തിന്റെ തൊഴുത്തിൽ നിന്ന് കൂച്ചുവിലങ്ങ്
പൊട്ടിച്ച് കുതിക്കുന്ന ഒരു കൂറ്റൻ രിഷഭം..
തടസ്സങ്ങളുടെ അണകെട്ടുകൾ തല്ലിതകർത്ത്
കൂലം കുത്തിയൊഴുകുന്ന ഒരു പ്രവാഹം...
അനുഭൂതികളുടെ ഗിരിശൃംഗങ്ങളിൽ നിന്ന്
പുഴയായി അത് ഒഴുകിമറയുന്നത് ആത്മാവിലേക്കാണ്..
ഇനിയും നിനക്ക് പിടികിട്ടിയില്ലെ ഞങ്ങളുടെ
സംഭാഷണവിഷയം..!
എങ്കിൽ ടൈറ്റിൽ സോങ്ങിലെ രണ്ട് പദങ്ങൾക്കിടയിലെ
വിടവിനെ ഒരു “ഗാന്ധാര” സ്വരം കൊണ്ട് പൂരിപ്പിക്കുക....
Subscribe to:
Post Comments (Atom)
7 comments:
തുടക്കം...ഉഷിരന്‍ !
ഒടുക്കം,കിളി കൂട് വിട്ട പോലായൊ ?
‘ക്ഷ’അല്ലെങ്കിലും,നന്ന്!
ആ ഓ കഴിഞ്ഞുള്ള ...... കണ്ടപ്പോഴേ കാര്യം പുടികിട്ടി...:)
കവിത നന്നായി
:0)
....ഒഴുകി നിറയുന്നത് ആത്മാവിലേക്കാണു!
ഒന്നും മനസ്സിലായില്ല എന്ന് പറയാമോ?
ഞാന്‍ എന്റെ മനസ്സിനോട് ചോദിച്ചു.
മനസ്സ് പറഞ്ഞു ഇല്യാന്ന്.
സുന്ദരമായിരിക്കുന്നു.
എങ്കിലും അവസ്സാനത്തെ ആ ആങ്ങലേയ പദത്തെ(ടൈറ്റിൽ സോങ്ങ്
) തലേക്കെട്ടെന്നു പേർ ചൊല്ലി വിളിക്കാമായിരുന്നില്ലേ.
ഓണാശം സകൾ
nanayi
Post a Comment