ഈ പ്രപഞ്ചത്തെ നമ്മൾ കണ്ടിട്ടില്ലെന്നു തന്നെ വിചാരിക്കുക.അതിനെ കുറിച്ച്
മറ്റു അറിവുകളുമില്ല.അപ്പോഴാണ് വെറുതെ ബോറടിച്ചിരിക്കുന്ന നമ്മുടെ കയ്യിൽ
ഒരാൾ ഒരു പുസ്തകം..അല്ല ...പുസ്തകത്തിന്റെകേവലം ഒരു താൾ..കൊണ്ട്
തരുന്നത് ..അതിൽഏതാനും വാക്കുകളിൽ ഒരു നിയമസംഹിത..വളരെ ലളിതം.
ആ നിയമം വായിച്ചു മനസ്സിലാക്കി നമ്മൾ ഇതുവരെ കാണാത്ത പ്രപഞ്ചത്തെ
കണ്ടത്തുന്നു.പ്രത്യക്ഷത്തിൽ സങ്കീർണ്ണമെന്നു തോന്നുന്ന അതിലെ ഓരോ ചലനങ്ങ
ളെയും ബലങ്ങളേയും കരതലാമലകം പോലെ മനസ്സിലാക്കുന്നു!!പ്രപഞ്ചത്തിൽ
സംഭവിച്ചതും സംഭവിക്കാനിരിക്കുന്നതും ഉൾകൊള്ളുന്ന ഒരു ലളിതമായ നിയമം..!!
തിയറി ഒഫ് എവരിതിങ്ങ്.!! അതു നമ്മുടെ കയ്യകലത്താണെന്നാണ് സ്റ്റീഫൻ ഹോകിംങ്ങ്സിനെ
പോലുള്ള ശാസ്ത്രഞ്ജരുടെ അഭിപ്രായം.
ഓരോകളിക്കും ഓരൊ നിയമമുണ്ട്.അനിയമങ്ങളെല്ലാം നമുക്കറിയാം.പക്ഷെ നിയമങ്ങൾ
പൂർണ്ണമായി പിടികിട്ടിയിട്ടില്ലാത്ത നിഗൂഢവും മഹത്തുമായ ഒരു ഗെയിം ആണ് ഈ പ്രപഞ്ചം..
അവിരാമം തുടർന്നുകൊണ്ടിരിക്കുന്ന ഒരു ഗെയിം.നമ്മൾ ആകളിയുടെ നിയമങ്ങൾ മനസ്സിലാക്കാൻ
ശ്രമിക്കുന്നത് ആനിയമത്തിന്റെ ഒരു ഭാഗമായികൊണ്ടു മാത്രമേ സാധിക്കുകയുള്ളൂ...
എല്ലാം പ്രദിപാദിക്കുന്ന നിയമമുണ്ടെങ്കിൽ അത് എഴുതിസൂക്ഷിക്കുവാൻ ഒരു ലൈബ്രറിതന്നെ
വേണ്ടി വരുമെന്നാകും നമ്മൾ പ്രതീക്ഷിക്കുന്നത്.ജ്യോതിർ ഗോളങ്ങൾ ജന്മമെടുക്കുന്നത് ഭ്രമണപഥ
ങ്ങളിൽ ചലിക്കുന്നത്,ജന്തു ശരീരത്തിന്റെപ്രവർത്തനങ്ങൾ,ജീവജാലങ്ങൾ ത മ്മിലുള്ള ഇടപഴകൽ,
ആറ്റൊമികകണങ്ങൾ തമ്മിലുള്ള ആകർഷണവികർഷണങ്ങൾ..പിന്നെ,ജലം ഉറഞ്ഞ് ഐസ് ആകുന്നത്.
വിത്ത് വളർന്ന് മരമാകുന്നത്, ഒരു നായകുട്ടി കുരക്കുന്നത്..നിയമങ്ങൾക്കുള്ളിൽ നിയമങ്ങൾ വിവരിക്കുക
യാണെങ്കിൽ ഒരു ലൈബ്രറി പോരാ..ഇത്രയും സങ്കീർണ്ണമായ നിയമങ്ങളെ ലളിതസുന്ദരമായ നിയമത്തിലൊ
തുക്കുക എന്നത് പ്രായൊഗികം തന്നെയൊ?
പക്ഷെ നമ്മൾ പ്രപഞ്ചത്തെ ശാസ്ത്രീയമായി പഠിക്കാൻ തുടങ്ങിയ നാൾ നമ്മുക്ക് ബോധ്യപെട്ട ഒരു സംഗതിയുണ്ട്
പ്രത്യക്ഷത്തിൽ കാണുന്നത്രസങ്കീർണ്ണമല്ല പ്രപഞ്ചം.
ഉദാഹരണത്തിന് ആദ്യകാലത്ത് ,നമ്മൾ വേറെ വേറെ മനസ്സിലാക്കിയിരുന്ന ചലനം,താപം,ശബ്ദം..ഐസക്
ന്യൂട്ടൺ ചലനനിയമങ്ങൾ ആവിഷകരിച്ചതോടെ ഒന്നിന്റെ തന്നെ വ്യത്യസ്തഭാവങ്ങൾ മാത്രമാണെന്ന് വ്യക്ത
മാവുകയുണ്ടായി..പിന്നെ പ്രപഞ്ചത്തിലെ എല്ലാം നിർമ്മിച്ചിരിക്കുന്നത് ആറ്റങ്ങൾ എന്ന അടിസ്ഥാനകണങ്ങളെ
കൊണ്ടാണെന്ന് മനസ്സിലാക്കി.(അന്നുനമ്മൾ അറിയാതെ പാടിപോയി..ഒന്നായ നിന്നെയിഹ..) വൈകാതെ
ആ കണങ്ങൾക്കിടയിലുള്ള ശൂന്യതയെകുറിച്ചും ശൂന്യതയാണീ പ്രപഞ്ചത്തിന്റെ മുഖമുദ്ര എന്നും നമ്മൾ മനസ്സിലാക്കി
കണങ്ങളെ കൂടെ കീറിമുറിച്ച് അവസാനം ഉള്ളിക്കുള്ളിൽ വിത്തുകണ്ടെത്താൻ ശ്രമിച്ച് പരാജയപെട്ടതുപോലെ
കണങ്ങളും ശൂന്യതയുടെ മറ്റൊരു ഭാവമെന്ന് നമ്മൾ മനസ്സിലാക്കി..അതെ നമ്മൾ അടുത്തുകൊണ്ടിരിക്കുകയാണ്
പ്രപഞ്ചത്തിലെ എല്ലാം എല്ലാം വിശദീകരിക്കുന്ന ഒരൊറ്റ നിയമത്തിലേക്ക് ...തിയറി ഓഫ് എവരിതിംഗ് യാഥാർത്യ
മാകുവാൻ ഏതാനും ചുവടുകൾ മാത്രം..
Subscribe to:
Post Comments (Atom)
7 comments:
very interesting !! എന്നാലും മനുഷ്യനു അതു കഴിയുമോ? അങ്ങനെയൊരു ലോകത്തു ദൈവത്തിനെന്താ പ്രസക്തി???
ആ കാലത്തല്ല മാഷേ ഈ കാലത്തും ദൈവത്തിന് ഒരു പ്രസക്തി മാത്രമേയുള്ളു. അത് മനുഷ്യരെ ചൂഷണം ചെയ്യുക എന്നതുമത്രം.
ദൈവത്തിന്റെ പ്രസക്തി അല്ല കാര്യം..
''ഒന്നായ നിന്നെയിഹ......'' അതാണ് കാര്യം...
നല്ല പോസ്റ്റ്...
mljagadeesന്റെ ദൈവം അയാളെ ചൂഷണം ചെയ്യുന്നു. അതുകൊണ്ട് ഞ്ഞാനെറ്റെ ദൈവത്തെ പഴിക്ക്കണോ? എന്റെ ബാപ്പ കള്ളുകുടുക്കാറുമീല്ല, ഉമ്മയെ തല്ലാറുമില്ല.ജഗദീശന്റെ വീട്ടിൽ എന്തുനടക്കൂന്നൂവെന്നാർക്കറിയാം!
'തിയറി ഓഫ് എവരിത്തിങ്ങ്'!. നേരോ..? അത് സഫലമാകുമോ..? മനുഷ്യനത് സാദ്ധ്യമാകുമോ.... എവരിത്തിങ്ങ്?
ഏതാനും ചുവടുവെച്ചു നോക്കി ഒപ്പം കൈയും നീട്ടീനോക്കി പഷെ ഒന്നും കിട്ടീയില്ല!
അപ്പോളും ജീവന്റെ ആദ്യനാമ്പ് എവിടെ നിന്നും എന്ന ചോദ്യം ബാക്കി ആവില്ലേ?
Post a Comment