"മോന്റെ മോന്തെക്കെന്താ ‘തേജോ’ പുഛം?”
ഉച്ചത്തിലീ ചോദ്യമിതാരുടെതെന്ന്
മുഖമുയർത്തി നോക്കവെ-
മുന്നിലായ് വകയിലൊരു മാതുലൻ
-മധ്യവയസ്കൻ ,ഭാഷാപടു(അതോ,പീഡകനോ).
നെറ്റിയിൽ ചന്ദനം,ചുണ്ടിലോ പുഞ്ചിരി.
ചെവികളിൽ ചെത്തിപൂ,കല്ലിൻ കടുക്കനും.
കൺകളിൽ കള്ളിന്റെ ക്രാന്തഭാവം
വാക്കിലാ കള്ളിന്റെ കുഴയുമീണം...
“മകരം പിറക്കുമ്പോ മംഗലമാണങ്കിൾ
പെണ്ണ്, മാരാത്തെ മാമുവിൻ മൂത്തമോള്..”
മോദ നിദാനം മറച്ചില്ല ഞാനെന്റെ
നാണ ചിരിയും മുഖത്തണിഞ്ഞു
അതോ നിന്റെ “കദന കാരണം”
എങ്കിലൊരു കുപ്പിചിലവിന്നു തന്നെ...
പകലുമുഴുവൻ കുടിച്ചതു പോരാഞ്ഞ്
അന്തിക്കുറങ്ങുവാൻ വേറെ കള്ള്!!!.
എങ്കിലുമെന്റെ വകയിലമ്മാവാ ,
അന്നെന്റെയാഹ്ലാദ “ലജ്ജാ രസ‘ത്തിനെ
വിവരദോഷത്താൽ ‘വ്യസന‘മെന്നോതിയ
താങ്കൾ വലിയൊരു ദീർഘ ദർശി..
ഞാനിന്നെത്ര “ജുഗുപ്സാ തുന്ദിലൻ”
Subscribe to:
Post Comments (Atom)
8 comments:
ഒരു പക്ഷെ വായിച്ചു
കഴിയുമ്പോ അനുഭവപെടുന്ന വികാരം..!
കള്ളിന്റെ ലഹരിയിലാണെങ്കിലും, അനുഭവം കൊണ്ടു മനസ്സിലായിക്കാണും ലജ്ജാരസം മാറി കദനരസം ആവാന്‍ അത്രയധികം കാലം വേണ്ടിവരില്ലെന്നു്. അതു മുന്‍കൂട്ടി കണ്ട് പറഞ്ഞതാവും.
നല്ല ശൈലി
:)
ഹെന്റമ്മോ...
:)
ചെമ്മനം ആ വഴിക്കെങ്ങാനും വന്നിരുന്നോ.. ?
ധാരാളം വാക്കുകള്‍ കയ്യിലുള്ള ആളാണെന്ന് മനസ്സിലായി
ശൈലി കേമം
ആശംസകള്‍
“ജുഗുപ്സാ തുന്ദിലൻ” അള്ളോ..ഇതൊക്കെ ആരാ?
:):)
thanks friends, ഖാദർ ചെമ്മനം ഈ വഴിക്ക് വന്നില്ല,സത്യം..........പക്ഷെ ഞാൻ ചെമ്മനം വഴിയൊന്നു പൊയിരുന്നു..
Post a Comment