
എന്താണ് യഥാർഥത്തിൽ സംഭവിച്ചതെന്ന് ചിത്രത്തിൽ
നിന്ന് വ്യക്തമാണല്ലോ അല്ലേ..(,കഴിഞ്ഞ പോസ്റ്റിലെ
എച് എസ് ഫോർ,രഘുനാഥ് എന്നിവരുടെ കമന്റുകൾ കൂടി
നോക്കാം..)ഇഴജന്തുവിന്റെ ഇലാസ്തികതയുള്ള ശരീരം, മരണവെപ്രാളത്തിൽ
അതിൽ പഴുതുകൾസൃഷ്ടിച്ചുകൊണ്ട് പുറത്തുവന്ന ,വിഴുങ്ങപെട്ട
ഇരയുടെ കൈകാലുകളിലുള്ള സമാനമായ ജ്യോഗ്രഫിക്കൽ പാറ്റേണിലുള്ള
പുള്ളികൾ എന്നിവയാണ് പ്രഥമമായ കാഴ്ചയിൽ മൂന്നുകാലുള്ള
പാമ്പെന്ന് കാഴ്ചക്കാരിൽ തെറ്റിദ്ധാരണയുളവാക്കിയത് .Eyes do not
see what the mind doesn't know ..എന്ന പൊതുതത്വമനുസരിച്ച്
എക്സ് റെ പരിശോധിച്ച റേഡിയോളജിസ്റ്റും മറ്റൊരു ജീവിയുടെ സാന്നിധ്യം
സംശയിച്ചില്ല...
ലോകത്തിലെ ഏതൊരു അത്ഭുതചെപ്പിന്റേയും ,നിഗൂഢതകൊണ്ടു ചിത്ര
പണിചെയ്ത മൂടി മാറ്റുമ്പോൾ വെളിപെടുന്നത്,അതീവലളിതവും അതി
സാധാരണവുമായ സത്യങ്ങളായിരിക്കുമെന്നതാണ് വസ്തുത..
ബർമൂഡ ട്രയാംഗിൾ മുതൽ ,പാല് തുമ്പി കൈ കൊണ്ട് കുടിക്കുന്ന ഗണപതിയും
മുറിവുകളിൽ നിന്ന് രക്തമൊഴുകുന്ന യേശു പ്രതിമയും ,കണ്ണിൽ നിന്ന് കണ്ണീരൊ
ഴുകി കൊണ്ടിരിക്കുന്ന കന്യാമറിയവും....അങ്ങനെ അത്ഭുത വാർത്തകൾക്ക്
പഞ്ഞമൊന്നുമില്ല... അത്ഭുതമെന്ന ഉരഗത്തിന്റെ ഉദരത്തിൽ മറഞ്ഞിരിക്കുന്ന മണ്ഡൂകസത്യങ്ങളെ പുറത്തുകൊണ്ട് വരുവാൻ പലപ്പോഴും സാമാന്യബോ ധത്തിന്റെ സ്കാൽപ്പൽ(scalpal) കൊണ്ടൊന്നു കീറിപരിശോധിക്കുകമാത്രമേ വേണ്ടൂ...
11 comments:
അറിവിൻ മഹാശൈല ശൃംഗത്തിൽ നിന്നു നീ-
മണമുള്ള ചെന്തളിർപ്പൂവു തന്നൂ...
നിന്റെ ‘കഥന’ത്തിൽ സസ്പെൻസും നീ തന്നു..
പിന്നൊരു തിരിവെട്ടമായണിയറയിൽ നിന്നു..
അയ്യേ പറ്റിച്ചേ !!!
താരകനും കുടുംബത്തിനും ഞങ്ങളുടെ
ക്രിസ്തുമസ് പുതുവത്സരാശംസകൾ !!
ഇതായിരുന്നല്ലേ!
താരകാ...
അത് കൊള്ളാം!
ഇതായിരുന്നോ സംഗതി!
തേങ്ക്സ്!
വാര്‍ത്ത കേട്ടിരുന്നില്ല ... ഇപ്പോള്‍ വാര്‍ത്തയും , വാര്‍ത്തക്ക് പിന്നിലെ സത്യവും അറിഞ്ഞു .. നന്ദി ..
ക്രിസ്തുമസ്, പുതുവല്‍സരാശംസകള്‍........
എന്തെന്തു മറിമായങ്ങള്‍.. !
വാർത്ത ഇപ്പോഴാണ് കണ്ടത് കേട്ടൊ..
മറ്റ് അത്ഭുതങ്ങളെല്ലാം ഞങ്ങൾ മാജിക്കുകാർ ചെയ്യുന്നതാണു..ട്ടാ..
അത്ഭുത വാര്‍ത്ത വേണമെന്നില്ല, നിസ്സാര വാര്‍ത്ത പോലും അത്ഭുതമാക്കി വായനക്കാരെ (കാണികളെ) മന്ടന്മാരാക്കലാണ് മാധ്യമങ്ങളുടെ ഇപ്പോഴത്തെ പണി.പുതുവത്സരാസസകള്‍.
അതു ശരി. ഇതായിരുന്നു സംഭവം അല്ലേ? :)
Post a Comment