Thursday, September 10, 2009

ദുരന്ത ജീവിത തിരക്കഥചുരുൾ

“എണ്ണ വറ്റിയിട്ടല്ല..
തിരി തീർന്നിട്ടല്ല..
കാറ്റും മഴയും വന്നു തൊട്ടിട്ടല്ല..
സ്വയമെരിഞ്ഞും തിരളുന്ന വെളിച്ചം
ഒരു മിഴിയും തെളിച്ചില്ലെന്ന തിരിച്ചറിവിൽ..
തനിയെവിറച്ചുംവിതറുന്ന ചൂട്..
ഒരാളെയുംപുണർന്ന് തണുപ്പാറ്റിയില്ലെന്ന നിരാശയാൽ
ഞാനിതാ അണഞ്ഞസ്തമിക്കുന്നു..”
അത്രനേരവും പൊരുതിനിന്ന
ഇരുളിന്റെ ശത്രു സൈന്യത്തോട്
അടിയറവു പറഞ്ഞുകൊണ്ട്
ഒരു ദീപനാളം മൊഴിഞ്ഞു.
“ഒന്നുനിൽക്കണേ ഞാനിതാവന്നു
കഴിഞ്ഞു..” സാന്തനോക്തിയുമായി
എങ്ങു നിന്നോ പറന്നു വന്ന
ശലഭം വെളിച്ചത്തിനെ പുണർന്നു ...
ഇപ്പോൾ തിരശ്ശീലയിൽ ഇരുൾ
ഇരുൾ മാത്രം...

11 comments:

khader patteppadam said...

എവിടെയോ ചില്ലറ അംഗഭംഗം.

പാവപ്പെട്ടവൻ said...

ഞാനിതാ അണഞ്ഞസ്തമിക്കുന്നു..”
അത്രനേരവും പൊരുതിനിന്ന
ഇരുളിന്റെ ശത്രു സൈന്യത്തോട്
അപ്പോള്‍ അവസാനം ഉറപ്പിച്ചു അല്ലേ

mukthaRionism said...

:)

വയനാടന്‍ said...

സ്വയമെരിഞ്ഞും തിരളുന്ന വെളിച്ചം
ഒരു മിഴിയും തെളിച്ചില്ലെന്ന തിരിച്ചറിവിൽ..


ഞാൻ വിശ്വസ്സിക്കുന്നില്ല; തെളിഞ്ഞ മിഴികളുടെ തിളക്കം എനിക്കിന്നും കാണാം കണ്ണാടിയിൽ...

raadha said...

എന്തെ ഇരുളിനെ പുല്‍കാന്‍ ഇത്ര തിടുക്കം?

Muralee Mukundan , ബിലാത്തിപട്ടണം said...

ആകാശഗംഗയില്‍ മുങ്ങിക്കുളിക്കുവാന്‍
പോകുകയാണൊ നീ പൂതിങ്കളേ...

മീര അനിരുദ്ധൻ said...

ഒരാളെയുംപുണർന്ന് തണുപ്പാറ്റിയില്ലെന്ന നിരാശയാൽ
ഞാനിതാ അണഞ്ഞസ്തമിക്കുന്നു..”

എന്താണു അസ്തമിക്കാൻ ഇത്ര ധൃതി ??

Steephen George said...

vayichu

Vinodkumar Thallasseri said...

നല്ല വായനാസുഖം. കൊള്ളാം.

Suraj P Mohan said...

:)
ഒരു സംശയം.. തൃസന്ധ്യ ആണോ ത്രിസന്ധ്യ ആണോ ശരി?

പണ്യന്‍കുയ്യി said...

കൊള്ളാമല്ലോ