Thursday, October 8, 2009

ആത്മരതി

വജ്രസൂചികൊണ്ട് ഗ്ലാസ്സ് മുറിക്കുന്നപോലെ
കത്തുന്ന തൃഷ്ണയുടെ മൂർച്ചയാൽ
ആകാശനീലിമ സമചതുരകഷണങ്ങളായി
മുറിച്ചെടുത്ത്,
വിലകൂടിയ ടൈൽസ് എന്ന
വ്യാജേന നിന്റെ നീരാട്ടു മുറിയിലെ
മച്ചിലും മസൃണമായ ഭിത്തിയിലും
പതിച്ചലങ്കരിച്ച്
നിരാർദ്രനീലമായ ഒരു കോണിൽ
നീർമുകിലായ് പതുങ്ങിനിന്ന്.
താഴെ ഉടയാടകളൂർന്ന നീയാം
നഗ്ന ഭൂവിൻ ഉർവ്വരതയിലേക്ക് പെയ്ത് വീണ്,
കുന്നിന്നുച്ചിയിൽചിന്നി ചിതറി,
ചരുവിലൂടെ കൂലം കുത്തി,
താഴ്വാരങ്ങളിലൂടെ ഒഴുകിയൊലിച്ച്
ചുഴിയിൽ തടാകമായ് തളം കെട്ടി,പിന്നെ തുളുമ്പി..
തരള തപ്തമാം , മേനിതൻ ഊഷ്മാവും കടം വാങ്ങി
ഉഷ്ണ ജല പ്രവാഹമായ് ...
നിന്നുപസ്ഥകേദാരങ്ങളിൽ വിലയിച്ചസ്തമിക്കവെ,
മുകളിലാകാ‍ശം പാതിരാതാരങ്ങളുടെ
പഞ്ചസാരത്തരികൾ വിതറിയ
ഒരു പ്ലം കേക്ക് പോലെ ഇരുണ്ടു...
താഴെ, കരുത്തുറ്റ കലപ്പകൊണ്ടുഴുതു മറിക്കപെട്ട
*ക്ഷേത്ര മണ്ണിന്റെ ഗന്ധം ഉയർന്നു....
* * * *
.ചിന്തകളജന്താ ശില്പങ്ങളായ് തുടിക്കുമീ
ഏകാന്തരാവിന്നിരുൾകോവിലിൽ
സ്വന്തം തന്ത്രികൾ സ്വയം മീട്ടിനിൽക്കും
സിരാവാദ്യമാവുകയാണ് ഞാൻ..
ഒടുവിലെന്റെ ആത്മഗാനം
തിരുനടയിലൊരു കുമ്പിൾ നൈവേദ്യമായർപ്പിച്ച്
സുഷുപ്തിയുടെ പടവുകളിറങ്ങട്ടെ....

7 comments:

താരകൻ said...

ക്ഷേത്രം=വയൽ

chithrakaran:ചിത്രകാരന്‍ said...

ഈ ആത്മരതിയും
സ്വപ്ന സ്ഘലനവും ഒന്നുതന്നെയായിരിക്കുമോ ?
എതായാലും ഭാവനാസംബന്നമായ ബിംബങ്ങള്‍
കുളിമുറിയില്‍ പതിച്ചത് ഇഷ്ടപ്പെട്ടുപോയി:)

OAB/ഒഎബി said...

വായിച്ചു...

അബ്ദുല്‍ സലാം said...

മുകളിലാകാ‍ശം പാതിരാതാരങ്ങളുടെ
പഞ്ചസാരത്തരികൾ വിതറിയ
ഒരു പ്ലം കേക്ക് പോലെ ഇരുണ്ടു...

നന്നായിട്ടുണ്ട്..

ഷൈജു കോട്ടാത്തല said...

എവിടെ വച്ചും ഞാന്‍ നിങ്ങളുടെ കവിത തിരിച്ചറിയും
പദങ്ങള്‍ പ്രയോഗിയ്ക്കുന്നതിന്റെ പേരിലോ
ആകാശം പ്ലം കേക്ക് പോലെ എന്ന് ചിന്തിക്കുന്നതിന്റെ പേരിലോ
എങ്ങനെ ആയാലും

khader patteppadam said...

സുഷുപ്തിയുടെ പടവുകളിറങ്ങട്ടെ....

വയനാടന്‍ said...

ഒന്നു കെട്ടിപ്പിടിക്കാൻ തോന്നുന്നു സുഹ്രുത്തേ! സത്യം