പകലിന്റെ പ്രഭാനിർഭരമായ നിമിഷങ്ങളെ
പ്രോജ്വലമായ ഒരു സിന്ദൂരപൊട്ടിന്റെ
വിരാമ ചിഹ്നത്താൽ തടുത്തുനിർത്തി
രാവിന്റെ ഖണ്ഡികയിലേക്ക് സമയമതിക്രമിക്കുമ്പോൾ
ഇരുളിന്റെ മറപറ്റി ഒരിക്കലും വാക്കുതെറ്റിക്കാത്ത
വിശ്വസ്തയായ പെൺകുട്ടിയെപോലെ
അവളിന്നുംവന്നു;.....
വന്നെന്റെ വാതിലിൽമുട്ടി.
കണ്ണിർകല്ലുപതിച്ചമോതിരവിരലാൽ
വീണ്ടും വീണ്ടും മുട്ടി..
അനുവാദത്തിനുകാത്തുനിൽക്കാതെ അകത്തുകടന്നു....
അവളുടെ ഓരോ കാൽ വയ്പിലും
ജീർണ്ണജഡിലമായ എന്റെ അകത്തളങ്ങൾ പ്രകമ്പനം കൊണ്ടു..
ജീവതന്തുക്കൾ നിലവിളിയുടെ വൃന്ദവാദ്യം തീർത്തു..
അവൾക്കറിയാം അവളാണിനി ഇവിടത്തെ റാണി
അവളെ രാജ്യഭ്രഷ്ടയാക്കുവാനുള്ള
ഗൂഡ തന്ത്രം മോർഫിൻ ഗുളികകളായി
എന്റെ മേശവലിപ്പിലിരിക്കുന്നു..
കഴിവതും കഴിക്കാതെ നാളുകളായി കൂട്ടിവച്ച്
സംഘ ബലമാർജിച്ചവ..
മാറാരോഗങ്ങളെ ,മനോദു:ഖങ്ങളെ
ഒരു ഞൊടിയിൽ സുഖപെടുത്തുന്നവ
മരണമെന്ന മഹാവൈദ്യന് ഫീസുകൊടുക്കുവാനായി
ഞാൻ കൂട്ടി വച്ചവ..
ഒന്നിനു പകരം ഒരു പിടിയെടുത്ത്
വായിലേക്കിടാൻ തുടങ്ങുമ്പോൾ
ജാലകത്തിലൂടെ എത്തിനോക്കുന്ന കുഞ്ഞു നക്ഷത്രത്തിന്
പതിവുപോലെ കൺ നിറഞ്ഞു...
ആ കണ്ണീരു തുടക്കുവാനിനി വിരലുകൾ നിവർത്താതെ വയ്യ....
* * * *
(കവിതയല്ലെന്റെയീ കുത്തികുറിപ്പുകൾ
അവിടേക്ക് വെറുതെയൊരു വഴിതിരക്കൽ..
അവളെത്രയകലെയോ,വഴിയെത്ര ദുർഘടം!
എങ്കിലും തുടരുന്ന തീർഥ യാത്ര....)
Subscribe to:
Post Comments (Atom)
14 comments:
ഒന്നിനു പകരം ഒരു പിടിയെടുത്ത്
വായിലേക്കിടാൻ തുടങ്ങുമ്പോൾ
ജാലകത്തിലൂടെ എത്തിനോക്കുന്ന കുഞ്ഞു നക്ഷത്രത്തിന്
പതിവുപോലെ കൺ നിറഞ്ഞു...
കവിതയല്ലയീ കുറിപ്പുകൾ താരകാ. അതിലുമപ്പുറത്ത് പേരിട്ടു വിളിക്കാൻ കഴിയാത്ത എന്തോ...
കവിതയല്ലെന്റെയീ കുത്തികുറിപ്പുകൾ
അവിടേക്ക് വെറുതെയൊരു വഴിതിരക്കൽ..
അവളെത്രയകലെയോ,വഴിയെത്ര ദുർഘടം
എന്തു ദുർഘടം? ചുമ്മാ നാടന്നു കയറെന്നേ;ആശംസകൾ!
"അനുവാദത്തിനുകാത്തുനിൽക്കാതെ അകത്തുകടന്നു....
അവളുടെ ഓരോ കാൽ വയ്പിലും
ജീർണ്ണജഡിലമായ എന്റെ അകത്തളങ്ങൾ പ്രകമ്പനം കൊണ്ടു.."
ഈ അനുഭവക്കുളിര് ഒത്തിരി ഏറ്റുവാങ്ങിയിട്ടുള്ള ഞാന്‍ എങ്ങനെ മിണ്ടാതെ പോകും ...താരകാ ...
കവിത നന്നായിരിയ്ക്കുന്നു മാഷേ
ജലജാലകങ്ങള്‍ മെല്ലെ തുറന്ന്
മഷിത്തുള്ളി പടരുന്നതുപോലെ
അര്‍ബുദം പടര്‍ന്നുകയറിയത്,
ശിശിരത്തിലെന്നപോലെ ഇലകൊഴിച്ചത്.
കൊതിച്ചത് കുറച്ചുകൂടി സമയം;
സ്നേഹിച്ചുതീര്‍ക്കാന്‍............
നന്നായി
കുഞ്ഞുനക്ഷത്രത്തിന്റെ കണ്ണു നിറക്കാതിരിക്കാൻ മോർഫിൻ ഗുളികകൾ വായിലിടരുത്.
വയനാടന്‍ പറഞ്ഞു കഴിഞ്ഞു എനിക്ക് പറയാനുള്ളത്. ആശംസകള്‍
ജാലകത്തിലൂടെ എത്തിനോക്കുന്ന കുഞ്ഞു നക്ഷത്രത്തിന്
പതിവുപോലെ കൺ നിറഞ്ഞു...
ആ കണ്ണീരു തുടക്കുവാനിനി വിരലുകൾ നിവർത്താതെ വയ്യ....
:) njaanaano aa kunju nakshathram ennu thonnunnu ee varikal vaayikkumbol... manoharam. athi.
അവളെത്രയകലെയോ,വഴിയെത്ര ദുർഘടം!
എങ്കിലും തുടരുന്ന തീർഥ യാത്ര...
nannayirikunnu ezhuth.bhaavukangal
ഒരു കീമിയോ തെറപ്പിയും ഫലിക്കില്ലല്ലേ...
നമ്മുടെ അനുവാദത്തിന് കാത്ത് നിൽക്കാതെ അപ്രതീക്ഷിതമായി കേറിവന്നവർ.. ഒരിക്കലെങ്കിലും അവർ ഒന്ന് അകന്ന് പോയെങ്കിലെന്ന് നാം മോഹിച്ച് പോകുന്നു. ഒന്നിലൊതുക്കാനുള്ളത് ഒരു പിടിയിലൊതുക്കി ചങ്കിലേക്കെറിയുമ്പോൾ പ്രതീക്ഷയേക്കാൾ അവസാനിച്ചിരുന്നെങ്കിലെന്ന മോഹം.
അറിയാതെയെങ്കിലും മോഹിക്കുന്നുണ്ടാകും ദുർഘടമെങ്കിലും അകലെയാണെങ്കിലും ഈ വഴിയൊന്ന് അവസാനിച്ചെങ്കിലെന്ന്.
ഹൃദയത്തിൽ നിന്നും കൊഴിഞ്ഞ് വീണ നിന്റെ ഈ അക്ഷരങ്ങൾക്ക് മറുപടിപറയാതെ പോകാൻ കഴിയുന്നില്ല താരകാ..
പതിവുപോലെ നന്നായിരിയ്ക്കുന്നു
എന്നുമാ കുഞ്ഞുനക്ഷത്രം അവിടെ ഉണ്ടായിരിക്കട്ടേ, അതിന്റെ കണ്ണു നിറയട്ടെ, ആ കണ്ണീരു തുടക്കാന്‍ വേണ്ടി വിരലുകള്‍ നിവര്‍ത്തേണ്ടി വരട്ടേ...
ഇഷ്ടപ്പെട്ടു.
Post a Comment