(തിരക്കഥ)
പ്രഥമദൃശ്യം.
വെള്ളിതാലത്തിൽ വലിയൊരാപ്പിൾ
ശോണവർണം,ബാഷ്പ ലാളിതം
പോർസലൈൻ കപ്പിൽ പുറമെ
ശാന്തമെങ്കിലും ഉള്ളിലൊരു പ്രക്ഷുബ്ധതയൊതുക്കിയ
പാൽക്കടൽ..
(ദൃശ്യം -2)
മുറിയിലെ ഇരുളിൽ ചേർന്നിരിക്കുന്ന നിഴലുകൾ..
പാശ്ചാതലത്തിൽ അകലെയൊരമ്പലത്തിൽ
ദേവനെ തുയിലുണർത്തുന്ന തുടികൊട്ടോ
അതോ തീവ്രവികാരങ്ങളാൽ ത്വരിതമായ
ഹൃദയ ദുന്ദുഭി പോലെയോ ഒരു താളം..
പതിഞ്ഞ സ്വരത്തിൽ സംഭാഷണ ശകലങ്ങൾ.
ഇടക്കാത്മഭാഷണവും....
“നിന്റെ നിശ്വാസത്തിനേതോ നീർപൂവിന്റെ ഗന്ധം”
“നിങ്ങളുടെ വിയർപ്പിന് കൈതപൂവിലെ
മഞ്ഞുതുള്ളികളുടെ മണം”
“നിനക്കെന്റെ സിരകളിൽ കുതിച്ചൊഴുകുന്ന കാട്ടാറിന്റെ
കളരവം കാതോർക്കാം....”
നിങ്ങൾക്കെന്റെ നെഞ്ചിൽ പഞ്ചാരി മേളവും..
നിശ്ശബ്ദത..
നിശ്ശബ്ദതയിൽ സീൽക്കാരം പോലെ മുഴങ്ങുന്ന നെടുവീർപ്പുകൾ....
* * *
തുറന്ന ജാലകത്തിലൂടെ പ്രകൃതിയുടെ വിദൂരദൃശ്യം..
പടിഞ്ഞാറ് ചായുന്ന പാതിരാ ചന്ദ്രൻ.
രാത്രിയുടെ പാന പാത്രങ്ങളിൽ
നിർലോഭം നിലാവീഞ്ഞൊഴുക്കുന്ന
ഹേമാംഗനാം ഗഗന ചാരി...
അരികിലായ് രജസ്വലയായ ഒരു നക്ഷത്രം.
രംഗം ഇരുണ്ട് തെളിയുമ്പോൾ
അലയൊതുങ്ങിയ വെൺ വിരിപ്പീൽ
പുതുതായി വിരിഞ്ഞ ഒരു പനിനീർപൂവ്...
(ശുഭം)
Subscribe to:
Post Comments (Atom)
11 comments:
നന്നായിടുണ്ട് .......................
ആ പനിനീര് പൂവിന്റെ നിറമെന്ത്...?
പടിഞ്ഞാറ് ചായുന്ന പാതിരാ ചന്ദ്രൻ.
രാത്രിയുടെ പാന പാത്രങ്ങളിൽ
നിർലോഭം നിലാവീഞ്ഞൊഴുക്കുന്ന
ഹേമാംഗനാം ഗഗന ചാരി...
അരികിലായ് രജസ്വലയായ ഒരു നക്ഷത്രം
എനിക്ക് വയ്യായേ....
എന്തൊരു ഭാവന ...
ഉപമകളുടെ ഉത്തുംഗ ശ്രിംഗങ്ങള് കീഴടക്കുന്നവനെ നിനക്ക് നമോവാകം ..
"രജസ്വലയായ ഒരു നക്ഷത്രം"... നിറ ഭേദം കൊണ്ടാണോ ?
ഖാദർ,തീർച്ചയായും അതൊരു ‘ചെമ്പനീർപൂവുതന്നെ”
...,ശാരദനിലാവ്, അവളൊരു ചെമ്പട്ടുടുത്ത തിരുവാതിര നക്ഷത്രം അല്ലാതെ മറ്റാര്?
ഹൌ...എന്താ സാധനം.
-----------------
അവസാനം ഇങ്ങനെ പറയുമായിരിക്കും:
“നിന്റെ നിശ്വാസത്തിനേതോ ശവംനാറിയുടെ ഗന്ധം”
“നിങ്ങളുടെ വിയർപ്പിന് കഴുത മൂത്രത്തിന് മണം”
:):)
:)
എസ്.എ ജമീൽ പാടിയ പോലെ...
അന്നെനിക്കെന്റെ കണ്ണിലെന്റെ ഭാര്യമാത്രമാണ് ലോകത്തിൽ വെച്ചേറ്റം വലിയ സുന്ദരീ..
ഇന്നെനിക്കെന്റെ കണ്ണിലെന്റെ ഭാര്യ ഒഴിച്ച് മറ്റെല്ലാ...
ഭാര്യ കേൾകണ്ട.
ഈ ഭാവന സൂപ്പർ. മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. ശരിക്കും ഒരു ക്ലാസിക് വിഷ്വൽ കാണുന്നപോലെ.
മനോഹരമായിരിക്കുന്നു.
Thahseen
:)
Dear Blogger,
We are a group of students from cochin who are currently building a web portal on kerala. in which we wish to include a kerala blog roll with links to blogs maintained by malayali's or blogs on kerala.
you could find our site here: http://enchantingkerala.org
the site is currently being constructed and will be finished by 1st of Oct 2009.
we wish to include your blog located here
http://tharakanms.blogspot.com/
we'll also have a feed fetcher which updates the recently updated blogs from among the listed blogs thus generating traffic to your recently posted entries.
If you are interested in listing your site in our blog roll; kindly include a link to our site in your blog in the prescribed format and send us a reply to enchantingkerala.org@gmail.com and we'll add your blog immediately. Ypu can add to our blog if you have more blog pls sent us the link of other blog we will add here
pls use the following format to link to us
Kerala
Write Back To me Over here bijoy20313@gmail.com
hoping to hear from you soon.
warm regards
Biby Cletus
കൊള്ളാം...
പക്ഷെ, എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം!
Post a Comment