Tuesday, December 8, 2009

അപ്രതീക്ഷിതം.....

മലയാളിയായ കുര്യൻ തോമസിനെ ഞാൻ പരിചയപെടുന്നത് ഗോവയിൽ
വച്ചാണ്.പനാജിയിലെ റെഡ് റൂഫ് റെസ്റ്റോറന്റിൽ ബർഗറും സ്ക്രാമ്പിൾഡ്
എഗ്ഗും ഓർഡർ ചെയ്ത് ഹിന്ദു പത്രത്തിലൂടെ വെറുതെയൊന്ന് കണ്ണോടി
ച്ചുകൊണ്ടിരിക്കുമ്പോഴാണ്,എതിരെ മധ്യവയസ്കനായ ഒരു മനുഷ്യൻ
വന്നിരുന്നത് .മെറ്റൽഗ്രേ കളറിലുള്ള സഫാരി സ്യൂട്ടും ബ്രിൽ ക്രീമിന്റെ
ഗന്ധം പരത്തുന്ന പുറകോട്ടു ചീകിവച്ചിരിക്കുന്ന ചെമ്പൻ മുടിയും പൂച്ച
കണ്ണുകളുമുള്ള ആ മനുഷ്യൻ ഒറ്റനോട്ടത്തിൽ ഒരു ഗോവക്കാരനെ പോലെ
തോന്നിച്ചു.അതുകൊണ്ടാണ്,എന്റെ മുഖത്ത് സൂക്ഷിച്ചു നോക്കികൊണ്ട് അദ്ദേഹം
“നിങ്ങൾ താരാനാഥല്ലേ...“ എന്ന് ശുദ്ധ മലയാളത്തിൽ ചോദിച്ചപ്പോൾ
ഞാനൊന്നു ഞെട്ടിയത്...
ഞാൻ കുര്യൻ തോമസ്..ക്രൈസ്റ്റ് കോളെജിൽ നിങ്ങളുടെ ഒപ്പം പഠിച്ചിരുന്ന
സ്റ്റെല്ലയുടെ ഡാഡി... “ എന്റെമുഖത്തെ അമ്പരപ്പു കണ്ടാവാം അദ്ദേഹം
പെട്ടെന്നു തന്നെ സ്വയം പരിചയപെടുത്തി..
സ്റ്റെല്ല.!!..ഇല്ല! അങ്ങനെ ഒരാളെ ഞാനോർക്കുന്നില്ല....ക്രൈസ്റ്റ് കോളേജിൽ
അന്ന് എന്റെ കൂടെ ഡിഗ്രിക്ക് പതിനാറ് പെൺകുട്ടികളായിരുന്നു,ബാക്കി ഇരുപത്
ആൺകുട്ടികളും.എല്ലാവരുടെയും,
പേരും മുഖവുമൊക്കെ ഇന്നും മനസ്സിലുണ്ട്...പെൺകുട്ടികളുടെ പേരുകൾ വച്ച്
അന്ന് ഒരു ശ്ലോകം തന്നെയുണ്ടാക്കിയിരുന്നു...
“താര താഹിറ,തരുണി രമണി..
അല്ലി യംബിക ,ജലജ വനജ.. ഏയ് അതിലൊന്നും സ്റ്റെല്ല എന്ന പേര് വരു
ന്നതേയില്ല. കൂടെയുണ്ടായിരുന്ന ഒരേയൊരു ക്രിസ്ത്യാനി പെൺ കുട്ടി സ്പോർട്സ്
കോട്ടയിൽ അഡ്മിഷൻ കിട്ടിയ ലിസി മാത്യു ആയിരുന്നു..yes, there is some
misunderstanding..!! അതെങ്ങനെ തിരുത്തണമെന്ന് സംശയിച്ച് നിൽക്കെ
അദ്ദേഹം തുടർന്നു..
"അന്ന് നിങ്ങൾ കോളേജ് മാഗസിനിൽ താരകൻ എന്ന പേരിൽ കവിതകൾ
എഴുതുമായിരുന്നു അല്ലേ? പലതും വായിച്ചിട്ടുണ്ട്..സ്റ്റെല്ലയെ പോലെ ഞാനും
നിങ്ങളുടെ ഒരു ആരാധകനായിരുന്നു.."
ഇത്തവണ എനിക്ക് അമ്പരപ്പും അത്ഭുതവും ഒരുമിച്ച അനുഭവപെട്ടു..
ഇദ്ദേഹത്തിനെന്നെ വളരെ വ്യക്തമായി അറിയാം..താരകൻ എന്ന എന്റെ
അപരവ്യക്തിത്വം പോലും...കോളെജിൽ പഠിക്കുമ്പോൾ കവിതയെഴുത്ത്
ഒരു നാടൻ പ്രേമം പോലെ രഹസ്യമായി കൊണ്ട്
നടന്നിരുന്ന പരിപാടിയായിരുന്നു. അന്ന് അടുത്തസുഹൃത്തിന്റെ നിർബന്ധ
പ്രകാരം ഒരു കവിത കോളേജ് മാഗസിനിലിട്ടിരുന്നു..താരകൻ എന്ന പേരിൽ.
മറ്റാരും അത് അറിഞ്ഞതുമില്ല.. തീർച്ചയായും സ്റ്റെല്ല എന്ന് പേരുള്ളസുന്ദരി
കുട്ടി അതു വായിക്കുകയും അന്ന് അഭിനന്ദിക്കുകയും ചെയ്തിരുന്നെങ്കിൽ
എന്റെ യുള്ളിലെ സാഹിത്യാഭിരുചികൾ ഒരു പക്ഷെ അകാലത്തിൽ മുരടിച്ചു
പോകില്ലായിരുന്നു...പക്ഷെ ഒന്നുമുണ്ടായില്ലല്ലോ? എന്നിട്ടിപ്പോൾ..
“നിങ്ങൾക്ക് ആളെ തെറ്റിയിരിക്കുന്നു.ഞാൻ താ‍രാനാഥാണെന്നതും കവിതകൾ
എഴുതിയിട്ടുണ്ടെന്നതു മൊക്കെ സത്യം തന്നെ...പക്ഷെ സ്റ്റെല്ലയെ എനിക്കറിയില്ല...”
പെട്ടെന്ന് അദ്ദേഹത്തിന്റെ മുഖം മ്ലാനമായി..കണ്ണുകളിൽ അജ്ഞാതമായ ഒരു
ദു:ഖം വന്നു നിറഞ്ഞു..
“..നിങ്ങളെല്ലാവരും ഇതു തന്നെ പറയുന്നു..എന്റെ മകളെ ആർക്കുമറിയില്ല..വെളുത്തു
കൊലുന്നനെയുള്ള പെൺകുട്ടി..കൂടെ പഠിക്കുന്നവരെ സ്വന്തം കൂടപിറപ്പുകളെ
പോലെ സ്നേഹിച്ച... കോളെജിൽ നിന്നു വന്നാൽ അവരുടെ വിശേഷങ്ങൾ നാവിൽ
നിന്നു തോരാത്ത അവളെ ഇപ്പോൾ ആർക്കുമറിയില്ല..പരീക്ഷക്കിരിക്കാൻ പണമില്ലാതി
രുന്ന രാജീവിന് അവൾ മാലയുടെ ലോക്കറ്റ് പണയം വച്ചാണ് അന്ന് പണം കൊടുത്തത്..
ലോക്കറ്റ് കളഞ്ഞു പോയെന്ന് അവൾ വീട്ടിൽ കളവു പറയുകയും ചെയ്തു.എന്നിട്ട് ആ
രാജിവിനും അവളെ അറിയില്ല..വിദേശത്തു വച്ചാണ് അയ്യാളെ ഞാൻ കണ്ടത്..
ടൈഫോയ്ഡ് പിടിച്ച് ഒരു മാസം ക്ലാസ്സിൽ വരാതിരുന്ന വനജക്ക് നോട്ടുകൾ മുഴുവൻ
പകർത്തികൊടുത്തതും പാഠങ്ങൾ പറഞ്ഞു കൊടുത്തതും എന്റെ മകൾ സ്റ്റെല്ലയാണ്.
നൈനിത്തളിലെ റോസ് ഗാർഡനിൽ വച്ച് കണ്ടുമുട്ടിയപ്പോൾ അവൾക്കും ഓർമ്മയില്ല
അന്നത്തെ കൂട്ടുകാരിയെ..അവസാനത്തെ പ്രതീക്ഷനിങ്ങൾ മാത്രമായിരുന്നു..നിങ്ങളും
കൈവെടിഞ്ഞാൽ അവൾക്ക് നിസ്സഹയായി രോഗത്തിന് കീഴ് പെടുവാനെ നിവർത്തി
യുള്ളൂ...
“രോഗമോ? എന്തു രോഗം ?”
“അപ്ലാസ്റ്റിക് അനീമിയ..അസ്ഥി മജ്ജയിൽ രക്തകോശങ്ങൾ ഉത്പാദിപ്പിക്കപെടാത്ത
അവസ്ഥ.. വെല്ലൂര് കൊണ്ട് പോയി അസ്ഥി മജ്ജ മാറ്റി വക്കണമെന്നാണ് അവളെ
ചികിത്സിക്കുന്ന ഡോക്ടർ നൈനാ‍ൻ പറഞ്ഞിരിക്കുന്നത്..മൂന്നു മാസത്തിനകം വേണം
താനും..രണ്ട് ലക്ഷം രൂപയാണ് ചിലവു പ്രതീക്ഷിക്കുന്നത്..ഇപ്പോൾ തന്നെ കടത്തിൽ
മുങ്ങി നിൽക്കുന്ന എനിക്ക് മറ്റ് നിവൃത്തിയൊന്നുമില്ല.. ഇവിടത്തെ പബിലെ ജോലി കൊണ്ട്
കഷ്ടിച്ചു കഴിഞ്ഞു കൂടാനുള്ളതൊക്കെയെ കിട്ടൂ..”

“ ഒരു പക്ഷെ നിങ്ങൾ പറയുന്നത് ശരിയായിരിക്കാം..ഒരു സ്കൂട്ടർ ആക്സിഡന്റിൽ കഴിഞ്ഞ
വർഷം എനിക്ക് ഒരു ഹെഡ് ഇൻ ജ്വറി സംഭവിച്ചിരുന്നു.അതിനു ശേഷം എന്റെകാര്യം
ഇങ്ങനെയാണ്.. ..ഞാൻ പലതും മറന്നു പോകുന്നു.. “ ഞാൻ ഒരു ക്ഷമാപണത്തോടെ
പറഞ്ഞു.
സ്റ്റെല്ല ഇപ്പോൾ എവിടെയാണ് ? പക്ഷെ എന്റെ ചോദ്യത്തിന് മറുപടി പറയാതെ
അദ്ദേഹം എഴുന്നേറ്റു. വെയ്റ്റർ കൊണ്ടു വച്ച ലെമൺ ടീ യും കട്ലേറ്റും അങ്ങിനെ
തന്നെയിരുന്നു..എന്തോ പിറുപിറുത്തുകൊണ്ട് പിന്നാലെ ഓടിയ വെയ്റ്ററുടെ കയ്യിൽ
അയ്യാൾ ഏതാനും നോട്ടുകൾ തിരുകി കൊടുക്കുന്നതു കണ്ടു. പിന്നെ താഴേക്കുള്ള
ഗോവണി ഇറങ്ങി പെട്ടെന്ന് അപ്രത്യക്ഷനായി...
വല്ലാത്തൊരു പ്രതിസന്ധിതന്നെ.ഒരാൾ നമ്മുടെ ഭൂതകാലത്തിലെ സംഭവ
ങ്ങൾ എണ്ണിയെണ്ണി പറയുക..അത് ഒരു സർ റിയലിസ്റ്റിക് കഥയായി നമുക്കു തോന്നുക!!
ആരാണിയാൾ? ഒന്നുകിൽ ഒരു മനോരോഗി? അല്ലെങ്കിൽ പരിചയം നടിച്ച് പണം പിടുങ്ങാൻ
ശ്രമിക്കുന്ന ഒരു മറുനാടൻ മലയാളി.!
ഒരു പക്ഷെ ഗോവയിൽ നിന്ന് മടങ്ങി പോകും മുൻപ് അയ്യാളെ വീണ്ടും കണ്ടുമുട്ടുമായിരിക്കും..
വരട്ടെ നോക്കാം....
കുറച്ച് ബിസിനസ് ദൌത്യങ്ങളുമായി ഇവിടെ എത്തിയിട്ട് ഒരാഴ്ച കഴിഞ്ഞിരുന്നു..
ഞങ്ങളുടെ കമ്പനി യുണ്ടാക്കുന്ന ക്രേറ്ററുകൾക്ക് ഓർഡർ പിടിക്കുകയെന്നതായിരുന്നു
ഉദ്ദേശം.. ഇവിടെ വെർണ ഇൻഡസ്ട്രിയൽ ഏരിയായിലെ “സിപ്ല” കമ്പനിയിൽ വർക്ക്
ചെയ്യുന്ന എന്റെ സുഹൃത്ത് നിർമൽ കുമാറിന്റെ കൂടെയാണ് താമസം.
അന്നുരാത്രി ലഞ്ചിന്റെ സമയത്ത് വിവരങ്ങൾ പറഞ്ഞപ്പോൾ അവനു തമാശ..
“ മോനേ താരാനാഥാ..ഇതു സ്ഥലം ഗോവയാണ് പല തരത്തിൽ പെട്ടെവരേയും കണ്ടെന്ന് വരും ..
കീപ് ഡിസ്റ്റൻസ് ഫ്രം സച്ച് ഫ്രോഡ്സ്.. ഇനിയയാളെ എവിടെ വച്ചെങ്കിലും കാണുകയാ
ണെങ്കിൽ ജസ്റ്റ് ഗിവ് മി എ റിംഗ്. വീ വിൽ ഡീൽ ഇറ്റ്..”
പക്ഷെ തിരിച്ച് പോരും വരെ അയാളെ പിന്നെ കാണുകയുണ്ടായില്ല..ഇപ്പോൾ
ഞാൻ ഗോവയിൽ നിന്ന് വന്നിട്ട് മാസം രണ്ട് കഴിഞ്ഞു. നാട്ടിൽ വന്നപ്പോൾ ഞാൻ
ആ‍ദ്യം ചെയ്തത് കോളെജിലെ പഴയ ഗ്രൂപ്പ് ഫോട്ടോ എടുത്ത് നോക്കുകയായിരുന്നു
എങ്ങാനും ഞാൻ മറന്നു പോയ ഒരു മുഖമതിലുണ്ടോ.. !!!
പിന്നെ പഴയസുഹൃത്തായ രാജീവിനേയും രാജിയേയും കോൺ ടാക്ട് ചെയ്യുവാൻ
കുറെ ശ്രമിച്ചു .രാജീവിനെ പഠിക്കുന്ന കാലത്ത് ഞാനും കുറെ സഹായിച്ചിട്ടുള്ളതാണ്
രാജിക്കെന്നും സംശയങ്ങളായിരുന്നു..ഞങ്ങളുടെയൊക്കെ ഭൂതകാലം അറിയുന്ന കുര്യൻ
തോമസ് എന്ന് പേരുള്ള , ..ഗോവയിലെ ഏതോ പബിലെ ജോലിക്കാരനായ അയ്യാൾ
ആരാണ്? ഉത്തരം കിട്ടാൻ നിവൃത്തിയില്ലാത്തത് കൊണ്ട് തത്കാലം ആവഴിക്കുള്ള
അന്വേഷണങ്ങൾ ഉപേക്ഷിക്കുകയാ‍ണ് നല്ലതെന്ന് എനിക്ക് തോന്നി.
പക്ഷെ ഇന്നലെ വീണ്ടും ഒരു സംഭവമുണ്ടായി.തട്ടിൻ പുറം വൃത്തിയാക്കുമ്പോൾ
പഴയ ഡയറിയിൽ നിന്ന് എന്റെ പേരെഴുതിയ ഒരു ആശംസാ കാർഡ്
താഴെ വീണു . നൈന്റി ടൂ വിൽ അയച്ചിട്ടുള്ള
താണ് .. ഒരു ന്യൂ ഇയർ കാർഡ്! അയച്ചിരിക്കുന്നത് ഒരു സ്റ്റെല്ലാ കുര്യൻ !!.കവറിനു പുറത്ത്
പൂർണ്ണമായ അഡ്രസ്സുമുണ്ട് .. പഴശ്ശിനഗർ ഹൌസിംഗ് കോളനിയിൽ സിക്സ്ത്ത് ലൈ
നിൽ പന്ത്രണ്ടാമത്തെ വീട്..
അങ്ങനെയാണ് ഞാൻ എന്റെ താമസസ്ഥലത്തുനിന്ന് പത്തമ്പത് കിലൊമീറ്റർ
അകലെയുള്ള ഈ ഹൌസിംഗ് കോളനിയിൽ എത്തിയത്. വീട് കണ്ട് പിടിക്കാൻ
ബുദ്ധി മുട്ടുണ്ടായില്ല.മറ്റുവീടുകളിൽ നിന്ന് വ്യത്യസ്തമായി പന്ത്രണ്ടാം നമ്പർ വീട്
പിരിയൻ ഗോവണികളും വെനീഷ്യൻ വിൻഡോകളുമൊക്കെയായി ഫെയറി ടെയിൽ സിലെ
യക്ഷികൊട്ടാരം പോലെ തോന്നിച്ചു.മുറ്റത്തെ തോട്ടത്തിൽ പലതരത്തിലുള്ള ജെറേനിയം
പൂക്കൾ... വല്ലാത്തൊരു നെഞ്ചിടിപ്പോടെയാണ് കോളിംഗ് ബെൽ അമർത്തിയത്..
വെളുത്ത നൈറ്റി ധരിച്ച മധ്യവയസ്കയായ ഒരു സ്ത്രീ വാതിൽ തുറന്നു.
ഇത് സ്റ്റെല്ലയുടെ വീടല്ലെ..? ഞാൻ പരിഭ്രമം മറച്ചു വച്ചു കൊണ്ട് ചോദിച്ചു
“വരൂ.. ഞാൻ സ്റ്റെല്ലയുടെ അമ്മയാണ്..” അവർ എന്നെ അകത്തെക്ക് ക്ഷണി
ച്ചുകൊണ്ട് പറഞ്ഞു..” വിശാലമായ മുറിയിൽ അലങ്കാര പണികൾ ചെയ്തിട്ടുള്ള
ഒരു വലിയ മേശമേൽ ചില്ലിട്ടു വച്ചിരിക്കുന്ന ഛായ ചിത്രത്തിലാണ് എന്റെ കണ്ണുകൾ
ഉടക്കിയത്... അമ്മയുടെ അതേ മുഖഛായയുള്ള മകൾ...മുൻപിൽ എരിഞ്ഞു കൊണ്ടിരിക്കുന്ന
മെഴുകുതിരി...
“ഇരിക്കൂ... സ്റ്റെല്ലയുടെ പഴയ ക്ലാസ്സ് മേറ്റാണല്ലേ? അവർ ഇടർച്ചയോടെ ചോദിച്ചു...
അതിനെന്താണ് മറുപടി പറയുക എന്ന് ചിന്തിച്ചിരിക്കുമ്പോൾ അവർ പറഞ്ഞു തുടങ്ങി.
“ സഹായവുമായി എത്തുന്ന മൂന്നാമത്തെ ആളാണ് നിങ്ങൾ..ആദ്യം ഒരു രാജീവ്..
പിന്നെ രാജി... പക്ഷെ എല്ലാവരും വളരെ വൈകി പോയിരുന്നു..” അവരുടെ വാക്കുകൾ
ഒരത്ഭുതത്തൊടെയാണ് ഞാൻ കേട്ടത്...എന്റെ ആഗമനോദ്ദേശം ഇവരെങ്ങനെ
അറിഞ്ഞു..!!
“പത്താം ക്ലാസ്സ് കഴിഞ്ഞപ്പോൾ മഠത്തിൽ ചേർന്ന എന്റെ മകൾക്ക്
ക്രൈസ്റ്റ് കോളേജിൽ നിന്നുള്ള കൂട്ടുകാർ... !! പറയൂ..ഇദ്ദേഹമല്ലെ നിങ്ങളെ
ഇങ്ങോട്ടെക്ക് അയച്ചത് “ എന്റെ പുറകിലെ ഭിത്തിയിലേക്ക് പെട്ടെന്ന്
കൈവിരൽ ചൂണ്ടി കൊണ്ട് അവർ ചോദിച്ചു . ഞാൻ ഒരു നടുക്കത്തോടെ
തിരിഞ്ഞു നോക്കി. ഭിത്തിയിൽ ഒരു മധ്യവയസ്കന്റെ പഴയബ്ലാക്ക് ഏന്റ് വൈറ്റ്
ചിത്രം..ഡൈഡ് ഓൺ ഡിസംബർ 1990 .
പിന്നിലേക്ക് ഈരി വച്ചിരിക്കുന്ന മുടി ..ചാരനിറമുള്ള കണ്ണുകൾ..അന്ന് ഗോവയിലെ
റെസ്റ്റോറന്റിൽ വച്ചു കണ്ട അതേ മുഖം!!!

33 comments:

രായപ്പന്‍ said...

എന്നിട്ട് സ്റ്റെല്ലെക്ക് എന്ത് പറ്റി???

ഉറുമ്പ്‌ /ANT said...
This comment has been removed by the author.
ഉറുമ്പ്‌ /ANT said...

സ്റ്റെല്ലക്ക് എന്തു പറ്റി എന്ന സംശയം എനിക്കില്ല.
കുലംകുത്തിയൊഴുകുന്ന എഴുത്ത്. ഒന്നു ശ്വാസം വിടാൻപോലും അനുവദിക്കാതെ ഇതു വായിക്കാൻ നിർബന്ധിതനാക്കുന്ന ഈ എഴുത്തിന് (കഥയോ അനുഭവമോ എന്തായാലും) എന്റെ വക ഒരു സല്യൂട്ട്.

പക്ഷേ സംഭവം നടക്കുന്ന കാലം വ്യക്തമല്ല. അതുകൊണ്ടുതന്നെ കുര്യൻ‌ തോമസിന്റെ വഴികാട്ടലിനെ ഏതു രീതിയിൽ കാണണം എന്നു മനസ്സിലായില്ല.
എന്റെ വായനയുടെ കുഴപ്പവുമാകാം.
നന്ദി ഈ പങ്കുവയ്ക്കലിന്.

OAB/ഒഎബി said...

അത് കുര്യൻ തോമസിന്റെ പ്രേതമായിരുന്നു എന്നാണൊ എഴുത്ത് കാരൻ ഉദ്ദേശിക്കുന്നത്. മുകളിൽ പറഞ്ഞ പോലെ കഥ നടക്കുന്ന കാലം വ്യക്തമല്ലല്ലൊ..

ആകാംക്ഷ നിറഞ്ഞ ഒരു വായനക്ക് വഴിയൊരുക്കിയെന്നത് സത്യം.

hshshshs said...

താരകാ..എഴുതുന്നതു താങ്കളായതു കൊണ്ട് അപ്രതീക്ഷിതമെന്ന ഈ തലക്കെട്ട് അസ്ഥാനത്താണു കേട്ടോ.. വളരെയധികം പ്രതീക്ഷയോടെ വായിക്കുന്നതു കൊണ്ടാവാം !!(ഇതും പ്രതീക്ഷിച്ചിരുന്നുവെന്നു സാരം !!)
എന്തായാലും സംഗതി കൈകാര്യം ചെയ്തതു നന്നായി !! ഒരു താരകൻ ടച്ച് !!
ആശംസകൾ ...!!

Unknown said...

“പത്താം ക്ലാസ്സ് കഴിഞ്ഞപ്പോൾ മഠത്തിൽ ചേർന്ന എന്റെ മകൾക്ക്
ക്രൈസ്റ്റ് കോളേജിൽ നിന്നുള്ള കൂട്ടുകാർ... !!
താരകൻ
കൊള്ളാം പിടിച്ചിരുത്തുന്ന എഴുത്ത്

Irshad said...

പിടിച്ചിരുത്തുന്ന എഴുത്തു കൊള്ളാം. വല്ലാതെ ഭയപ്പെടുത്തുകയും ചെയ്തു.

പക്ഷെ സഹായം പോലും ആവശ്യമില്ലാത്ത ഘട്ടത്തില്‍ ഇങ്ങനെ സംഭവിക്കുന്നതിനേക്കാള്‍, ആവശ്യമുള്ളപ്പോള്‍ ആളെ വിട്ടിലെത്തിക്കുകയായിരുന്നില്ലെ നല്ലത്.

ചോദിച്ചൂന്നെയുള്ളൂ. കഥയില്‍ ചോദ്യമില്ലല്ലോ?

ഇഷ്ടപ്പെട്ടു.

jayanEvoor said...

എഴുത്ത് നന്നായിട്ടുണ്ട്.
ഇത്തരം ഒരു കഥ കോളേജില്‍ പഠിക്കുമ്പോള്‍ എന്റെ സുഹൃത്ത് യോഗേഷ് മോണോ ആക്റ്റ് ആയി അവതരിപ്പിച്ചിരുന്നു.

എങ്കിലും ആകാംക്ഷയോടെ വായിച്ചു.
നന്ദി!

താരകൻ said...

രായപ്പാ ,നല്ല ചോദ്യം.. ചോദിച്ച നിലക്ക്
പറഞ്ഞേക്കാം ഷീ ഈസ് നോ മോർ..
ഉറുമ്പ്, നൈന്റി, നൈന്റി ടു, ഇന്നലെ...കാലങ്ങൾ
അടയാളപെടുത്തിയിട്ടുണ്ട് ...
ഓയെബി,താങ്കളുടെ ഇഷ്ടം...
എച് എസ് ഫോർ, താങ്കളുടെ മുൻ കാഴ്ച
അസ്ഥാനത്തായില്ലെന്നറിഞ്ഞതിൽ സന്തോഷം..
ഇൻ കെയ്സ്,താങ്കളീ “സമാപ്ത”ത്തിൽ തൃപ്തനല്ലെങ്കിൽ
ടൂ മോർ ലൈൻസ് ..ജസ്റ്റ് ഫോർ യൂ.(...“ശരി എങ്കിൽ
ഞാനിറങ്ങട്ടേ..” ഒടുവിൽ ഞാൻ ചോദിച്ചു:
ആർദ്രതയും വെളിച്ചവും അപ്രത്യക്ഷമായ കണ്ണുകൾ അവർ
എനിക്കു നേരേ ഉയർത്തി..പിന്നെ വർഷങ്ങൾക്കപ്പുറത്തു
നിന്നുള്ള ഒരു സ്വരത്തിൽ പറഞ്ഞു: ...” അതു മാത്രം നടപ്പില്ല..
സ്റ്റെല്ലയെ അന്വേഷിച്ചു വന്നവരാരും ഇവിടത്തെ പടികൾ
തിരിച്ചിറങ്ങിയിട്ടില്ല...)
അനൂപ് യൂ ഹിറ്റ് ദി ലൈൻ..!!
പഥികൻ ,നല്ല സജഷൻ..ഏന്റ് ഇറ്റ് ഈസ് റിയലി
എ പോസിറ്റീവ് തിങ്കിംഗ്..
ജയൻ ,താങ്കളുടെ സുഹൃത്ത് യോഗേഷിനും
ഞങ്ങൾ മൂന്നു പേരെ പോലെ സമാനമായ അനുഭവമുണ്ടായി
എന്നറിഞ്ഞതിൽ സന്തോഷം..ഒരു പക്ഷെ എനിക്കു ശേഷം
ആ യക്ഷി കൊട്ടാരത്തിൽ സ്റ്റെല്ലയെ അന്വേഷിച്ച്
ചെന്നത് കക്ഷിയാവാം...m

Ashly said...

ഇഷ്ടപ്പെട്ടു, നല്ല എഴുത്ത്

Readers Dais said...

പ്രിയപ്പെട്ട താരക ,
അതിമനോഹരം! അവസാനം ശെരിക്കും ഒരു കുളിര് അനുഭവിച്ചു , കമന്റുകള്‍ വായിച്ചപ്പോള്‍ പലരും പ്രതിക്ഷിച്ചിരിന്നു എന്ന് തോന്നി -ഈ അന്ത്യം , പക്ഷെ എനിക്ക് ഒരിക്കലും ആ രീതിയില്‍ ഒരു പ്രതീക്ഷ ഇല്ലായിരിന്നു ,അതുകൊണ്ട് തന്നെ ആസ്വദിച്ചു,ഒറ്റയിരിപ്പിനു നമ്മളെ ഇരുത്തി വായിക്കാന്‍ കഴിവുള്ള ശൈലി ...
നന്ദി
I am not getting your updates i my dashboard,some letters are also not getting transelerated...is there anything i have to do?

യാരിദ്‌|~|Yarid said...

നടന്നത്? കഥ?

Anil cheleri kumaran said...

അവസാനം പ്രതീക്ഷിച്ചതേയില്ല. കുറേ സ്പീഡ് കൂടിപ്പോയോ കഥ പറച്ചിലിന്‌ എന്നൊരു സംശയം.
ഒരു വ്യത്യസ്തമായ കഥ.

Typist | എഴുത്തുകാരി said...

ശ്വാസം വിടാതെ വായിച്ചു. എന്നാലും എങ്ങനെയാ ഇങ്ങനെയൊക്കെ എഴുതാന്‍ പറ്റണേ. കുറച്ചു വായിച്ചപ്പോള്‍ ഇങ്ങനെയെന്തോ ആവുമെന്നു് തോന്നിയിരുന്നു. പിന്നെ ആ മറുപടി കമെന്റില്‍ പറഞ്ഞിട്ടില്ലേ, സ്റ്റെല്ലയെ അന്വേഷിച്ചുവന്നവരാരും ഈ പടി ഇറങ്ങിയിട്ടില്ലെന്ന്. അതു വേണമെങ്കില്‍ പോസ്റ്റില്‍ തന്നെ ചേര്‍ക്കാല്ല്ലോ എന്നു തോന്നി.

ആര്‍ദ്ര ആസാദ് / Ardra Azad said...

അപസർപ്പക കഥയുടെ ആവേശത്തോടെ വായിച്ചു തീർത്തു.അനുഭവമല്ല താങ്കളുടെ ഭാവനയാണിതെനന്നാണ് ഞാൻ വിശ്വസിക്കുന്നത്.

താരകൻ said...

"അവസാനം ശെരിക്കും ഒരു കുളിര് അനുഭവിച്ചു , " ...Dais ,wasn't it chills down
the spine.. I also felt the same while writing this. Re, last part of the comment
I ' ll be of no use to you..I am as ignorant as you in these matters..
കുമാർജീ സ്പീഡ് കൂടി പോയല്ലേ,പതുക്കെ വായിച്ചാൽ പോരായിരുന്നോ?
“സ്റ്റെല്ലയെ അന്വേഷിച്ചു വന്നവരാരും ഇവിടത്തെ പടികൾ തിരിച്ചിറങ്ങിയിട്ടില്ല.!!!!!!!!!!“
ടൈപിസ്റ്റ്, വായിക്കുന്നവർക്കതൊരു ഡബിൾ ഷോക്കാവില്ലേ ന്നു ശങ്കിച്ചു but now
I know that I have underestimated the readers....
ആർദ്ര ആസാദ് അനുഭവവും സങ്കല്പവും പലപ്പോഴും റോളുകൾ പരസ്പരം
മാറുന്നു, ഇൻ മൈ ലൈഫ്....

യാരിദ്‌|~|Yarid said...

അണ്ണൈ ഇത് നടന്നതാണൊ കഥയാണൊ?

താരകൻ said...

yarid,ഈ “കഥ നടന്നതാണ്‌“ എവിടെ നടന്നു എങ്ങനെ നടന്നു എന്നൊന്നും ചോദിക്കല്ലെ..വേണമെങ്കിൽ എന്റെ മനസ്സിൽ എന്നു തത്കാലം പറയാം..(മെ ഖയാൽ ഹൂം കിസീ ഓർകാ മുജെ സോച്താ കോയീ ഓർ ഹെ) പിന്നെ താങ്കളുടെ “ഗസൽ പോസ്റ്റുകൾ“ ഞാൻ വായിക്കുന്നതേയുള്ള..ഒരു കമന്റിടുന്നതായിരിക്കും..നോക്കണേ..

താരകൻ said...
This comment has been removed by the author.
Ignited Words said...

നടന്ന കഥ അങ്ങനെയല്ലെ താരകൻ. ജനത്തിന്റെ സാമാന്യബുദ്ധിയെ വെല്ലുവിളിക്കുവാ അല്ലിയൊ?

ശ്രീ said...

മേഘസന്ദേശം സിനിമയുടെ തുടക്കം ഓര്‍മ്മിപ്പിച്ചു. :)

അപ്പോ ഇത്തരം എഴുത്ത് നിര്‍ത്തിയിട്ടില്ലല്ലേ... ത്രില്ലിങ്ങ്!!!

nalini said...

എഴുത്ത് ഭേഷായിട്ടുണ്ട് ട്ടാ..
എങ്ങനെ എഴുതുവാൻ കഴിയുന്നു മാഷേ ഇങ്ങനെ ??
ആ‍ശംസകൾ !!

വേണു venu said...

എഴുത്തിഷ്ടമായി.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

അനുഭവം പോലെ വായിച്ചു, കഥയോ അനുഭവമോ എന്ന് വേര്‍തിരിച്ചറിയാനാവാതെ.. ഇപ്പോഴും സംശയം, ഇത് കഥയോ, അനുഭവമോ???

രണ്ടായാലും ഉള്ളിലേക്കിറങ്ങുന്നു...

ആഗ്നേയ said...

നല്ല എഴുത്ത്..സ്വന്തമല്ലെങ്കിലും അനുഭവം എന്നാണോ ഉദ്ദേശിക്കുന്നെ.ലേബൽ അതായിട്ടും അങ്ങനെ ചോദിക്കുന്നത് ശരിയല്ലെന്നറിയാം.ന്നാലും.
(ഇന്നലെ രാത്രി ഇതും വായിച്ചുകിടന്നിട്ട് ഉറങ്ങാൻ പറ്റീല്ല.ഇനിയെഴുതുമ്പോ അനുഭവം ആണേലും ലേബൽ കഥ എന്നിട്ടെക്ക് :-)

Rare Rose said...

മുഴുവന്‍ ഒറ്റയിരുപ്പിനു വായിച്ചു.അപ്രതീക്ഷിതം തന്നെ..!!

ആ അവസാനത്തെ രംഗത്തില്‍ കമന്റായി കൂട്ടിച്ചേര്‍ത്ത വരികള്‍ ചേര്‍ത്തു വായിച്ചപ്പോള്‍ ഞെട്ടല്‍ പൂര്‍ണ്ണമായി..:)

താരകൻ said...

ആഗ്നേയ , രാമചന്ദ്രൻ,നിങ്ങളുംഅതുതന്നെ ചോദിക്കുന്നോ? എന്നാൽ കേൾക്കൂ..
ഇതു നുണകൊണ്ടുണ്ടാക്കിയിരിക്കുന്ന ഒരു പ്ലം കേക്കാണ്..എന്നാൽ,
അതിൽ ചില സത്യങ്ങൾ മുന്തിരിതുണ്ടുകൾ പോലെ ചിതറികിടക്കുന്നുണ്ട്...
ഉദാഹരണത്തിന്,ക്രൈസ്റ്റ് കോളജ്,ഷോർട്ട് വിസിറ്റ് ടു ഗോവ,അവിടത്തെ
Red roof inn..(actually it is in madgaav),പൂച്ചകണ്ണുള്ള മനോരോഗിയായ
മനുഷ്യൻ,aplstic anemia ബാധിച്ച പെൺകുട്ടി...ഇതൊക്കെ അനുഭവങ്ങളാണ്..
പിന്നെ obvious അസത്യങ്ങളുമുണ്ട്.. പക്ഷെ,എഴുതികഴിഞ്ഞപ്പോൾ എല്ലാം അനുഭവസത്യങ്ങളായി..
as mentioned before I could even feel the chills ...(പിന്നെ രാമു, ഡിസംബർ വായിച്ചു;
അത് സത്യമോ മിഥ്യയോ എന്നൊന്നും ഞാൻ ചോദിക്കുന്നില്ല..... കാരണം
വായിച്ചപ്പോൾ ഞാനതനുഭവിച്ചു..)
ശ്രീ,മേഘസന്ദേശം കണ്ടിട്ടില്ല..ഏതുവിധത്തിലാണ് ആ സിനിമയുമായി
സാമ്യം എന്നുകൂടി വ്യക്തമാക്കിയാൽ കൊള്ളാം.
റെയർ റൊസ്,ഇഗ്നൈറ്റഡ് വേർഡ്സ്, ...താങ്ക്സ്

Areekkodan | അരീക്കോടന്‍ said...

കഥ മുഴുവന്‍ വായിച്ചിട്ടും എന്തൊക്കെയോ സംശയങള്‍...കാലങള്‍ തമ്മില്‍ ചേരാത്തപോലെ...

വയനാടന്‍ said...

പല പല കാരണങ്ങളാൽ ഇപ്പോൾ ബ്ലോഗ്‌ വായന കുറവാണു, പക്ഷേ ഇപ്പോൾ തോന്നുന്നു ഇതു വായിച്ചിരുന്നില്ലേൽ വലിയൊരു നഷ്ടമായേനേ എന്നു...........

Muralee Mukundan , ബിലാത്തിപട്ടണം said...

സ്റ്റൈല ...സ്റ്റൈലായി
രസമുള്ളയെഴുത്ത് താരക/ പിടിച്ചിരുത്തുന്ന വായന..

mukthaRionism said...

ഇഷ്ടപ്പെട്ടു..

Faisal said...

തകര്‍പ്പന്‍ കഥ. ഹൂ... താങ്ക്സ്

ഹരിയണ്ണന്‍@Hariyannan said...

നല്ലൊരു കഥ,അനുഭവം പോലെ പറഞ്ഞതുകൊണ്ട് നുണകളൊക്കെ കഥയെന്നുതോന്നിയതേ ഇല്ല!
:)